Breaking NewsCrimeKeralaLead NewsNEWS

ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കൊപ്പം നെയ്യ് വില്പന തട്ടിപ്പടക്കമുള്ള മറ്റ് സാമ്പത്തീക ക്രമക്കേടുകൾ കണ്ടെത്താൻ ഊർജ്ജിത അന്വേഷണവുമായ് ഇഡി; കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് കുടുങ്ങും?

 

കൊച്ചി: ശബരിമലയിൽ നടന്ന വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം വ്യാപകമാക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഐഡി).പുറത്തുവന്ന സ്വർണ്ണക്കൊള്ള കൂടാതെ, ആടിയ ശിഷ്ടം നെയ്യ്. വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ വെളിച്ചത്തു കൊണ്ടുവരാനാണ് ഇടി നീക്കം. നെയ്യ് വിൽപ്പന ഇടപാടിൽ ഏകദേശം 36 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. മുൻ കീഴ്ശാന്തി സുനിൽ കുമാർ പോറ്റിയെ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇഡി രംഗത്തിറങ്ങിയിരിക്കുന്നത്.

Signature-ad

പണം അപഹരിക്കൽ, നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ശബരിമലയിലെ വഴിപാടുകളിലും വലിയ രീതിയിലുള്ള പണാപഹരണവും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്ന് ഐഡി നിരീക്ഷിക്കുന്നു.
സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് പോറ്റിയുമായി മറ്റ് ഇടപാടുകൾ ഇല്ലെന്ന മൊഴിയാണ് ശ്രീകുമാർ നൽകിയത്. സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത ആഴ്ച ഐഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തേക്കും.

ശബരിമല വിവിധ തലങ്ങളിൽ കൊള്ള നടന്ന എല്ലാ ക്രമക്കേടുകളിലും വിപുലമായ അന്വേഷണം നടത്തുമെന്നാണ് ഐഡിയുടെ നിലപാട്. അന്വേഷണാത്മകമായി മുന്നോട്ട് പോകുമെന്നും ഭക്തർക്ക് ആശങ്ക വേണ്ടെന്നും കോടതി മുമ്പ് ഉറപ്പ് നൽകിയിരുന്നു. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഐഡിയുടെ നീക്കം.

തട്ടിപ്പുകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ കർശനമാക്കിയിട്ടുണ്ട്. 2018-ൽ നിലക്കലിലെ അന്നദാനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ. ജയപ്രകാശിൻ്റെ സ്വത്തുക്കൾ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: