Month: April 2024
-
Kerala
തെലങ്കാനയില്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്: കെ.സുരേന്ദ്രൻ
വയനാട്: തെലങ്കാനയില്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദി സർക്കാരിന് മതന്യൂനപക്ഷങ്ങളില്‍ നിന്ന് മികച്ച പിന്തുണയുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈങ്ങാപ്പുഴയില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് സുരേന്ദ്രൻ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്. “രണ്ട് ദിവസം മുമ്ബ് തെലങ്കാനയില്‍ ഒരു വൈദികനെ കോണ്‍ഗ്രസുകാർ ആക്രമിച്ചിരുന്നു. പള്ളി ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണ് കൂടുതൽ.ഇത് സംഘ്പരിവാറിന്റെ തലയിൽ വച്ചു. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ കൂടുതൽ ഉണ്ടാകാനും സാധ്യതയുണ്ട്. ഡല്‍ഹിയിലും കേരളത്തിലും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. തെലങ്കാന ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ്.ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നതിനാലാണ് അക്രമികളെ അറസ്റ്റ് ചെയ്യാത്തത്’ – സുരേന്ദ്രൻ പറഞ്ഞു.
Read More » -
Kerala
”കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുലിനും ഒരേ സ്വരം”
തിരുവനന്തപുരം: കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരും കേരളത്തെകുറിച്ച് നിരന്തരം കള്ളം പറയുന്നു. സംസ്ഥാനത്തിന്റെ നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് മോദി ശ്രമിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയാണ് രാഹുല്‍ കേരളത്തില്‍ എത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ”ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രധാനമന്ത്രി ബിഹാറിനെയും കേരളത്തെയും അപമാനിച്ചു.കേരളത്തില്‍ ഒരു സീറ്റുംകിട്ടില്ലെന്ന വെപ്രാളമാണ് മോദിക്ക്. ബി.ജെ.പി നല്‍കുന്ന പരസ്യങ്ങളിലും സംസ്ഥാനത്തിനെതിരെ ആക്ഷേപം ചൊരിയുന്നു.ഈ തെരഞ്ഞെടുപ്പ് 2019 ന് നേരെ വിപരിതമായ ഫലമാവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തെറിദ്ധാരണ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു. വീണ്ടും തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്..” മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫും മാധ്യമങ്ങളും സംഘ്പരിവാറും ചേര്‍ന്ന ത്രികക്ഷി മുന്നണിയാണ് എല്‍.ഡി.എഫിനെ കടന്നാക്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഡി സതീശന്റെ തലയ്ക്കു എന്തോ പറ്റിയത് കൊണ്ടാണ് ഇലക്ട്രല്‍ ബോണ്ടില്‍ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സതീശന്റെ വാക്കുകള്‍ക്ക്…
Read More » -
Kerala
പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിന്റെ ജീപ്പ് മറിഞ്ഞു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍: പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ജൂഡ്വിന്‍ ഷൈജു (17) ആണ് മരിച്ചത്. തളിപ്പറമ്പ് കുടിയാന്‍മല റൂട്ടില്‍ പുലിക്കുരുമ്പയ്ക്ക് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങളായ അഞ്ചംഗ സംഘമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
Read More » -
India
വോട്ടുചെയ്യാന്‍ ബംഗ്ലാദേശ് ‘അതിര്‍ത്തികടന്നെത്തിയത്’ 2500 പേര്‍!
അഗര്‍ത്തല: പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ത്രിപുരയില്‍ വോട്ടുചെയ്യാന്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികടന്ന് 2500 പേരെത്തി! ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറത്തു ജീവിക്കുന്ന വെസ്റ്റ് ത്രിപുര മണ്ഡലത്തിലെ വോട്ടര്‍മാരുടെ കാര്യമാണ്. മുള്ളുവേലിക്കപ്പുറവും ഇപ്പുറവുമായി ജീവിക്കുന്ന ബന്ധുജനങ്ങളുടെ കഥയാണ് ഇവര്‍ക്കുപറയാനുള്ളത്. അന്താരാഷ്ട്ര അതിര്‍ത്തി തിരിച്ച് മുള്ളുവേലി കെട്ടിയപ്പോള്‍ ഒന്നിച്ചുജീവിച്ചവരില്‍ കുറച്ചുപേര്‍ അപ്പുറവും കുറച്ചുപേര്‍ ഇപ്പുറവുമായിപ്പോയി. എല്ലാ അന്തര്‍ദേശീയ അതിര്‍ത്തികളിലും നൂറുമീറ്റര്‍ നോമാന്‍സ് ലാന്‍ഡ് എന്നാണറിയപ്പെടുക. ഒരു രാജ്യത്തിന്റേതുമല്ലാത്ത ഭൂമി. എന്നാല്‍, കാലങ്ങളായി തങ്ങളുടെ സ്വന്തമായ ആ ഭൂമിയില്‍ വീടുവെച്ചും കൃഷിചെയ്തും ജീവിക്കുന്നവരുണ്ട്. രാജ്യങ്ങളെ വേര്‍തിരിച്ച മുള്ളുവേലിയാല്‍ രണ്ടാക്കപ്പെട്ട മനുഷ്യര്‍. പക്ഷേ, തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ത്രിപുരയിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട ഇവര്‍ക്കുവേണ്ടി രാവിലെ മുതല്‍ അതിര്‍ത്തികവാടങ്ങള്‍ തുറന്നിരുന്നു. കനത്തസുരക്ഷയ്ക്കിടയില്‍ ഇവര്‍ അതിര്‍ത്തി കടന്നുവന്ന് വോട്ടുചെയ്തു. എല്ലാദിവസവും ഇവിടെ അതിര്‍ത്തികടന്ന് ആളുകള്‍ രണ്ടുരാജ്യത്തേക്കും സഞ്ചരിക്കാറുണ്ട്. അധികാരികളില്‍നിന്ന് എല്ലാവിധ സഹകരണവും ലഭിക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് തടസ്സമില്ലാതെ വോട്ടുചെയ്യാനായെന്നും അവര്‍ പറഞ്ഞു. തന്റെ ഗ്രാമത്തിലെ 19 കുടുംബങ്ങളിലെ 50 വോട്ടര്‍മാരും വോട്ടുചെയ്യാന്‍ എത്തിയെന്ന്…
Read More » -
India
വോട്ടെടുപ്പിന് പിറ്റേന്ന് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ഥി മരിച്ചു
ലക്നൗ: വോട്ടെടുപ്പിന് പിറ്റേന്ന് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ഥി മരിച്ചു.വെള്ളിയാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മുറാദാബാദ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കുൻവർ സർവേശ് കുമാർ സിങാണ് മരിച്ചത്. വോട്ടെടുപ്പിന്റെ പിറ്റേന്നാണ് ഹൃദയാഘാതത്തെ തുടർന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ പ്രവേശിപ്പിച്ച സർവേശ് സിങ്ങിന്റെ മരണം. കുൻവർ സർവേശ് കുമാർ വിജയിച്ചാല്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.
Read More » -
Kerala
ഷീബയ്ക്കോ കുടുംബത്തിനോ വായ്പ നൽകിയിട്ടില്ലെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക്, വസ്തു രജിസ്റ്റർ ചെയ്തിട്ടില്ല: എഴുതിയത് കരാർ മാത്രം
നെടുങ്കണ്ടം ആശാരിക്കണ്ടം സ്വദേശി ആനിക്കുന്നേല്‍ ഷീബയും കുടുംബവും 5 വര്‍ഷം മുന്‍പ് വീടും സ്ഥലവും ഏറ്റെടുത്തെങ്കിലും നിയമപരമായി വസ്തു ഇവരുടെ പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുൻ ഉടമ വായ്പയെടുത്തിരുന്നു. ഈ തുകയിൽ 15 ലക്ഷം രൂപ അടയ്ക്കാം എന്ന വ്യവസ്ഥയിൽ ബാക്കി പണം മുഴുവന്‍ നല്‍കിയാണ് വസ്തു കൈമാറ്റം നടത്തിയത്. ബാങ്ക് വായ്പ നിലനിൽക്കുന്നതിനാൽ ആധാരം എഴുതാതെ കരാർ മാത്രമാണ് എഴുതിയത്. ഷീബയ്ക്കും കുടുംബത്തിനും വായ്പ നല്‍കിയിട്ടില്ലെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഷീബയുടെ വീടിന്‍റെ മുന്‍ ഉടമയുടെ പേരിലാണ് 2015 ൽ വായ്പ നൽകിയത്. ഈ വായ്പത്തുകയിൽ ബാക്കി തുക അടച്ചുതീർത്ത ശേഷം വസ്തു തീറെഴുതും എന്നായിരുന്നു ഷീബയും കുടുംബവുമായുള്ള ഉടമയുടെ കരാർ. എന്നാൽ കോവിഡും പ്രളയവും മൂലം വ്യാപാരിയായിരുന്ന ദിലീപിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത തകർന്നു. ഹൃദ്രോഗി കൂടിയായ ദിലീപ് ഏറെ നാളുകളായി ചികിത്സയിലുമാണ്.…
Read More » -
Sports
ട്വന്‍റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
മുംബൈ: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 28ന് പ്രഖ്യാപിച്ചേക്കും. മുംബൈ ഇന്ത്യൻസും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ഡല്‍ഹിയില്‍ 27ന് നടക്കുന്ന ഐപിഎല്‍ മത്സരത്തിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ബിസിസിഐ സെലക്ടർ അജിത് അഗാർക്കറും കൂടിക്കാഴ്ച നടത്തുമെന്നും പിന്നാലെ ടീം പ്രഖ്യാപനം നടക്കുമെന്നുമാണ് റിപ്പോർട്ട്. ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപനത്തിന് ഐസിസി അനുവദിച്ചിരിക്കുന്ന അവസാന തീയതി മേയ് ഒന്നാണ്. രാജസ്ഥാൻ റോയല്‍സിനുവേണ്ടി മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നതിനാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ഇന്ത്യയുടെ 15 അംഗ ടീം ഏകദേശം തീരുമാനമായതായാണ് വിവരം.ഓപ്പണർമാരായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും എത്തുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഇടംലഭിച്ചേക്കില്ലെന്നും സൂചനയുണ്ട്. രോഹിത്തിനു പിന്നാലെ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, അർഷദീപ് സിംഗ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരുടെ ഇരിപ്പിടങ്ങള്‍…
Read More » -
Kerala
മൂന്നു മാസങ്ങള്‍ക്ക് മുമ്ബ് നാട്ടിലെത്തിയ യുവാവ് വീട്ടില്‍ മരിച്ച നിലയിൽ
കോഴിക്കോട്: വിദേശത്ത് നിന്ന് മൂന്നു മാസങ്ങള്‍ക്ക് മുമ്ബ് നാട്ടിലെത്തിയ യുവാവ് വീട്ടില്‍ മരിച്ച നിലയില്‍. ഒളവണ്ണ കൊടിനാട്ട് മുക്കിലാണ് സംഭാവം. കടുക്കാശ്ശേരി താഴം അശ്വതി ഭവനില്‍ എസ്.നകുലൻ (27) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ഫോണ്‍ എടുക്കാത്തതും പുറത്ത് കാണാത്തതിനെയും തുടർന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയിരുന്നു. പന്തീരങ്കാവ് പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി. താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിദേശത്ത് ജോലി ചെയ്തിരുന്ന നകുലൻ മൂന്ന് മാസങ്ങള്‍ക്ക് മുൻപാണ് നാട്ടിലെത്തിയത്. ഷൈജുവിന്റെയും പരേതയായ രത്‌നമണിയുടെയും മകനാണ്. സഹോദരങ്ങള്‍: രാജീവൻ, അശ്വതി.
Read More » -
Kerala
മലപ്പുറത്ത് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: നിലമ്ബൂർ ചാലിയാറില്‍ വനത്തിനുള്ളില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് മുതല്‍ അഖിലയെ കാണാനില്ലായിരുന്നു. കുടുംബാംഗങ്ങള്‍ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളുമെല്ലാം വ്യാപകമായ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് വനത്തിനുള്ളിൽ അഖിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റി. മരണവുമായി ബന്ധപ്പെട്ട മറ്റ് സൂചനകളൊന്നുമില്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.
Read More » -
Food
എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന; ഇതാ അടിപൊളി പുതിന ചമ്മന്തി ഉണ്ടാക്കുന്ന വിധം
ദോശയായാലും ഇഡ്ഡലിയായായാലും ഇനി ചോറിനൊപ്പമായാലും ചിലർക്ക് ചമ്മന്തി നിർബന്ധമാണ്. വിവിധ രീതികളിലും രുചിയിലുമുള്ള ചമ്മന്തികളുണ്ട്. ഇതാ പുതിനകൊണ്ട് ഒരു സ്പെഷ്യൽ ചമ്മന്തി… രുചികരമായ പുതിന ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വേണ്ട ചേരുവകൾ… പുതിനയില ഒരു കപ്പ് തേങ്ങ അര മുറി പച്ചമുളക് രണ്ടെണ്ണം പുളി ആവശ്യത്തിന് ഉപ്പ് ഒരു സ്പൂൺ കറിവേപ്പില ഒരു തണ്ട് ജീരകം കാൽ സ്പൂൺ ഇഞ്ചി ഒരു ചെറിയ കഷണം സവാള 1 എണ്ണം…
Read More »