KeralaNEWS

തെലങ്കാനയില്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്: കെ.സുരേന്ദ്രൻ

വയനാട്: തെലങ്കാനയില്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

മോദി സർക്കാരിന് മതന്യൂനപക്ഷങ്ങളില്‍ നിന്ന് മികച്ച പിന്തുണയുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈങ്ങാപ്പുഴയില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് സുരേന്ദ്രൻ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്.

“രണ്ട് ദിവസം മുമ്ബ് തെലങ്കാനയില്‍ ഒരു വൈദികനെ കോണ്‍ഗ്രസുകാർ ആക്രമിച്ചിരുന്നു. പള്ളി ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണ് കൂടുതൽ.ഇത് സംഘ്പരിവാറിന്റെ തലയിൽ വച്ചു. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ കൂടുതൽ ഉണ്ടാകാനും സാധ്യതയുണ്ട്. ഡല്‍ഹിയിലും കേരളത്തിലും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. തെലങ്കാന ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ്.ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നതിനാലാണ് അക്രമികളെ അറസ്റ്റ് ചെയ്യാത്തത്’ –  സുരേന്ദ്രൻ പറഞ്ഞു.

Back to top button
error: