KeralaNEWS

മലപ്പുറത്ത് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: നിലമ്ബൂർ ചാലിയാറില്‍ വനത്തിനുള്ളില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് മുതല്‍ അഖിലയെ കാണാനില്ലായിരുന്നു.

കുടുംബാംഗങ്ങള്‍ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളുമെല്ലാം വ്യാപകമായ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് വനത്തിനുള്ളിൽ അഖിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റി. മരണവുമായി ബന്ധപ്പെട്ട മറ്റ് സൂചനകളൊന്നുമില്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.

Back to top button
error: