IndiaNEWS

വോട്ടെടുപ്പിന് പിറ്റേന്ന് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ഥി മരിച്ചു

ലക്നൗ: വോട്ടെടുപ്പിന് പിറ്റേന്ന് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ഥി മരിച്ചു.വെള്ളിയാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മുറാദാബാദ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കുൻവർ സർവേശ് കുമാർ സിങാണ് മരിച്ചത്.

വോട്ടെടുപ്പിന്റെ പിറ്റേന്നാണ് ഹൃദയാഘാതത്തെ തുടർന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ പ്രവേശിപ്പിച്ച സർവേശ് സിങ്ങിന്റെ മരണം.

കുൻവർ സർവേശ് കുമാർ വിജയിച്ചാല്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.

Back to top button
error: