Month: April 2024
-
India
താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നു; നരേന്ദ്രമോദി
മുംബൈ: താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുള്ള ഒരു സഖ്യത്തെ എങ്ങനെയാണ് ജനങ്ങള്‍ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിലെ നാന്ദെഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ശതമാനം ലോക്‌സഭാ സീറ്റുകളില്‍ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ മത്സരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കില്‍ തിരഞ്ഞെടുപ്പിനുശേഷം ഇവര്‍ എന്തുചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ.യ്ക്കുവേണ്ടി വോട്ട് ചെയ്തതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.
Read More » -
Movie
പുതുചരിത്രം കുറിച്ച അതിജീവനം; ആടുജീവിതം 150 കോടി ക്ലബില്‍
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ചിത്രം ആടുജീവിതം 150 കോടി ക്ലബില്‍. 25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബില്‍ ഇടം നേടിയത്. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!,’ എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ്…
Read More » -
India
”ലാലു കുറേ മക്കളെ ഉണ്ടാക്കി, ആരായാലും ഇത്രയൊന്നും പാടില്ല”! വിവാദ പ്രസ്താവനയുമായി നിതീഷ് കുമാര്‍
പട്ന: ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നാണ് നിതീഷിന്റെ പ്രസ്താവന. ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോയെന്നും നിതീഷ് ചോദിച്ചു. തിരഞ്ഞെടുപ്പു റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമര്‍ശം. ആര്‍ജെഡിയിലെ കുടുംബാധിപത്യത്തെ വിമര്‍ശിക്കുന്നതിനിടെയാണ് നിതീഷ് ഒമ്പത് മക്കളുള്ള ലാലുവിനെ വ്യക്തിപരമായി കടന്നാക്രമിച്ചത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ ഭാര്യയെ ലാലു മുഖ്യമന്ത്രിയാക്കി. ഇപ്പോള്‍ രണ്ടാണ്‍മക്കള്‍ക്കു പുറമെ പെണ്‍മക്കളെയും ലാലു രാഷ്ട്രീയത്തിലിറക്കിയെന്നു നിതീഷ് കുറ്റപ്പെടുത്തി. ലാലു യാദവിന്റെ പെണ്‍മക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് നിതീഷിന്റെ പരാമര്‍ശം. രാജ്യസഭാംഗമായ മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിലും പുതുമുഖമായ രോഹിണി ആചാര്യ സാരന്‍ മണ്ഡലത്തിലുമാണ് മല്‍സരിക്കുന്നത്. ലാലുവിന്റെ രണ്ടാണ്‍മക്കളും നിയമസഭാ അംഗങ്ങളാണ്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുന്‍മന്ത്രി തേജ് പ്രതാപ് യാദവും. ലാലുവിന്റെ പത്നി റാബ്റി ദേവി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമാണ്.…
Read More » -
Kerala
400ല്‍ നിന്നും 1100 ആയ ഗ്യാരന്റി; വൈറലായി മോദിയുടെ പഴയ ട്വീറ്റ്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയൊരു ട്വീറ്റ് വൈറലാവുകയാണ്. 2013ലെ മോദിയുടെ ട്വീറ്റില്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഗ്യാസ് സിലിണ്ടര്‍ വില വര്‍ദ്ധനയാണ് സൂചിപ്പിച്ചിരിക്കുന്നത്. വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് നമസ്‌കാരം ചെയ്യൂ, അതും അവര്‍ തട്ടിയെടുക്കുന്നു എന്നാണ് നരേന്ദ്ര മോദിയുടെ ട്വീറ്റ്. അന്ന് 14.2 കിലോയുടെ സബ്‌സിഡി ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ 414 രൂപയ്ക്ക് ലഭിച്ചപ്പോള്‍ പിന്നീടത് 1100 രൂപയിലേറെയായി വര്‍ദ്ധിപ്പിച്ചത് മോദി സര്‍ക്കാരാണ്.തുടര്‍ച്ചയായി പെട്രോളിനും ഗ്യാസിനും വില കൂട്ടുക മാത്രമല്ല, എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ സബ്‌സിഡി തുക അക്കൗണ്ടിലെത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഇതിലൂടെ സഹസ്രകോടികളാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ ലാഭിച്ചത്. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളെല്ലാം വിലകയറി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും മോദി സര്‍ക്കാരിന്റെ കാലത്താണ്. മറ്റൊരു പൊതുതെരഞ്ഞെടുപ്പ് കൂടി നടന്നുകൊണ്ടിരിക്കെ പൊതുജനങ്ങളെ കാര്യമായി ബാധിക്കുന്ന ഒരു വിഷയവും ചര്‍ച്ചയ്ക്ക് വരുന്നില്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ…
Read More » -
India
കുഴിയിൽ വീണ് അമ്മയും കുഞ്ഞും മരിച്ചു
ബംഗളൂരു: യെലഹങ്കക്കടുത്ത് അമ്മയും മകനും കുഴിയിൽ വീണ് മരിച്ചു. ഗൗരിബിദനൂർ ചെന്ദനൂരു സ്വദേശിനിയായ കവിത (30), മകൻ പവൻ (6) എന്നിവരാണ് മരണപ്പെട്ടത്. വീട്ടുജോലിക്കാരിയായിരുന്നു കവിത.ഇവർ ജോലി ചെയ്യുന്ന വീടിനു പുറത്ത് മകൻ കളിക്കുന്നതിനിടെ ഒഴിഞ്ഞ പറമ്ബിലെ വെള്ളം നിറഞ്ഞ ചളിക്കുഴിയില്‍ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട കവിത മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരും കുഴിയിൽ വീഴുകയായിരുന്നു. സംഭവത്തിൽ വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
India
രാജസ്ഥാനില്‍ വാഹനാപകടം; ഒമ്ബതു മരണം
ജയ്പൂർ: രാജസ്ഥാനിലെ ജലവാറില്‍ ട്രക്കും വാനും കൂട്ടിയിടിച്ച് ഒമ്ബത് പേർ മരിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ ട്രക്ക് വാനില്‍ ഇടിച്ചുകയറുകയായിരുന്നു. മധ്യപ്രദേശിലെ ഖില്‍ചിപൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പത്തംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ആറ് പേർ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ചും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടം ഉണ്ടായതിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Read More » -
Sports
ചെന്നൈയിന്‍ എഫ്.സിയെ 2-1 നു തോല്‍പ്പിച്ച് ഗോവ സെമിഫൈനലിൽ
ഫറ്റോര്‍ദ: ചെന്നൈയിന്‍ എഫ്.സിയെ 2-1 നു തോല്‍പ്പിച്ച് എഫ്സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പത്താം സീസണിലെ സെമി ഫൈനലില്‍ കടന്നു. സ്വന്തം തട്ടകമായ ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയ്‌ക്കായി നോഹ സദോയി, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോളടിച്ചു. ലാസര്‍ സിര്‍കോവിചാണു ചെന്നൈയിനായി ഗോളടിച്ചത്. ഒന്നാം പകുതിയില്‍ തന്നെയാണ് മൂന്നു ഗോളുകളും വീണത്. മുംബൈ സിറ്റിയാണ് സെമിയില്‍ ഗോവയെ നേരിടുക.
Read More » -
India
ശ്മശാനത്തിന്‍റെ മതില്‍ തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിൽ ശ്മശാനത്തിന്‍റെ മതില്‍ തകർന്ന് ഒരു കുട്ടിയുള്‍പ്പടെ നാലുപേർക്ക് ദാരുണാന്ത്യം. താന്യ(11), ദേവി ദയാല്‍ (70), മനോജ് ഗാബ (52), കൃഷ്ണ കുമാർ(52) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അർജുൻ നഗർ സ്വദേശി ദീപ പ്രധാൻ എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അർജുൻ നഗറിലാണ് അപകടം സംഭവിച്ചത്. സംഭവത്തിന്‍റെ കാരണങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read More » -
Kerala
ദുബായിൽ പത്തുനില കെട്ടിടം ചരിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു
ദുബായില്‍ കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ പശ്ചാത്തലത്തില്‍ മലയാളികളുള്‍പ്പെടെയുള്ള താമസക്കാരെ ഒഴിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഖിസൈസ് മുഹൈസ്ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമാണ് ഒരുവശം മണ്ണിനടിയിലേക്കു താണത്. ഇവിടെ 108 അപാര്‍ട്‌മെന്റുകളാണ് ഉളളത്.സ്ഥലത്തെത്തിയ ദുബായ് പൊലീസും രക്ഷാസംഘവും താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടർന്നാണ് കെട്ടിടം ചരിഞ്ഞതെന്നാണ് വിലയിരുത്തൽ.
Read More » -
Kerala
മത സൗഹാർദ്ദത്തിൻ്റെ അരങ്ങായി ക്ഷേത്രവും ജമാഅത്ത് പള്ളിയും, ഉത്സവ- ഉറൂസ് ആഘോഷങ്ങള്‍ ഒരു കുടക്കീഴില്‍ ആഘോഷിച്ച് മാതൃകയായി ഒരു ദേശം
ക്ഷേത്തിലെ ഉത്സവം ക്ഷണിക്കാന്‍ വെളിച്ചപ്പാടന്മാര്‍ ഉറഞ്ഞുതുള്ളി എത്തിയത് പള്ളിയങ്കണത്തില്‍. പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ അവരെ സ്നോഹോഷ്മളമായി സ്വീകരിച്ചു. മത സൗഹാര്‍ദത്തിന് വേദിയായി മാറിയത് കാസര്‍കോട് മഞ്ചേശ്വരത്തെ പള്ളിയും ക്ഷേത്രവും. മഞ്ചേശ്വരം ഉദ്യാവര്‍ മാട അരസു മഞ്ചിഷ്ണാര്‍ ക്ഷേത്രത്തിലെ ഉത്സവം നാല് ദിവസങ്ങളിലായി നടക്കുകയാണ്. ഇത് ക്ഷണിക്കാനാണ് പള്ളിവാള്‍ ഇളക്കി മണി കിലുക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളിയിലെത്തിയത്. പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെളിച്ചപ്പാടുകളേയും ഭക്തരേയും പരിവാരങ്ങളേയും ഉപചാരപൂര്‍വം വരവേറ്റു. ഉത്സവ ചടങ്ങ് ചിട്ടയോടെ ഭംഗിയായി നടത്താന്‍ വരണമെന്ന് തുളു ഭാഷയില്‍ വെളിച്ചപ്പാടുമാര്‍ പള്ളിക മിറ്റിയോട് അഭ്യര്‍ഥിച്ചതോടെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു. ഉത്സവത്തിന് കൊടിയേറണം എങ്കില്‍ പള്ളിയില്‍ പോയി ക്ഷണിക്കണമെന്നത് ഉത്സവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിര്‍ബന്ധ ആചാരമാണ്. ഉദ്യാവറിലെ ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം ഏറെ പഴക്കമുള്ളതാണ്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വകയാണ് അരി, എണ്ണ, നെയ്യ് എന്നിവയെല്ലാം എത്തിക്കുന്നത്. അതുപോലെ…
Read More »