Month: April 2024

  • Kerala

    ചെമ്മീൻ കഴിച്ച് മരണം; വില്ലനാകുന്നത് അനഫിലക്സിസ്

    ചെമ്മീൻ ഭക്ഷിക്കുന്നതിലൂടെ മരണം സംഭവിക്കുന്നത് വളരെ അപൂർവമാണ്. അനഫിലക്സിസ് എന്ന അലർജി മൂർച്ഛിച്ച് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ചെമ്മീൻ വർ​ഗത്തിൽപെട്ട മീനുകൾ കഴിക്കുമ്പോൾ പലരിലും അനഫിലക്സിസ് എന്ന അലർജി കാണാറുണ്ട്. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം ചെമ്മീനിലെ ഒരു പ്രത്യേക തരം പ്രോട്ടീനിന് (ചെമ്മീനിലെ ട്രോപോമയോസിൻ) എതിരെ പ്രവർത്തിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ചെമ്മീനിലെ പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ഹാനികരമാകും എന്ന തോന്നലിൽ ശരീരം അതിനോട് റിയാക്ട് ചെയ്യുന്നതിന്റെ ഭാ​ഗമായി ചില ഇമ്മ്യൂൺ സെൽസ് ആക്ടിവേറ്റഡാകു​കയും ഇമ്മ്യൂണോ ​ഗ്ലോബുലിൻ ഇമ്മീഡിയേറ്റഡ് എന്ന ആന്റിബോഡി ഉണ്ടാക്കുകയും ചെയ്യും. ഇത് നമ്മുടെ ശരീരത്തിലെ പലതരം സെൽസിനെ ആക്ടിവേറ്റ് ചെയ്ത് അലർജൻസ് പുറപ്പെടുവിക്കും.അതുവഴി ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവാം.  ഇത് രണ്ട് തരത്തിലാണ് സംഭവിക്കുക. ചെമ്മീൻ കഴിച്ച ഉടനയോ കുറച്ച് സമയത്തിന് ശേഷമോ ഇത്തരം അലർജി കണ്ടുവരാം. ഇതിൽ പെട്ടന്ന് ഉണ്ടാവുന്ന അലർജിക് റിയാക്ഷൻ ആണ് അനാഫലൈറ്റസ് എന്ന് പറയുന്നത്. അനാഫലൈറ്റസ് ശ്വാസ തടസ്സം, ഹൃദയസ്തംഭനം ബിപി…

    Read More »
  • NEWS

    ഇറാനെ നോക്കുകുത്തിയാക്കി ഇസ്രായേൽ ആക്രമണം; യുദ്ധത്തിനില്ലെന്ന് ഇറാൻ

    ടെഹ്റാൻ: ഇറാനെ നോക്കുകുത്തിയാക്കി ഇസ്രായേൽ ആക്രമണം.ഇറാന്‍ നഗരമായ ഇസ്‌ഫഹാനിലാണ് ഇസ്രയേല്‍  വ്യോമാക്രമണം നടത്തിയത്.   സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായി  ഇറാന്‍ ഏപ്രില്‍ 14 ന് ഇസ്രയേലില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രത്യാക്രമണമായാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. ഇറാന്റെ സുപ്രധാനമായ വ്യോമതാവളം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌ഫഹാന്‍ നഗരം. തന്ത്ര പ്രധാനമായ ഈ നഗരത്തില്‍ ആക്രമണം നടത്തിയ ഇസ്രയേലിന്റെ നടപടി പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്. അതേസമയം ഇസ്രായേലിനെതിരെ യുദ്ധത്തിനില്ലെന്ന്  ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി. പ്രസിഡന്‍റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും ഇസ്രായേലിനെതിരെ സൈനിക ഓപ്പറേഷന് ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ്…

    Read More »
  • Kerala

    അധികാരത്തിലെത്തിയാല്‍ സിഎഎ റദ്ദാക്കും; തന്റെ സഹോദരന്‍ രാഹുലിനെ മാത്രം പിണറായി ആക്രമിക്കുന്നു : പ്രിയങ്ക ഗാന്ധി

    പത്തനംതിട്ട:കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയില്‍ യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കു വേണ്ടി നടത്തിയ പൊതുയോഗത്തിനിടെയാണ് സി എ എ റദ്ദാക്കും എന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്.നേരത്തെ സി എ എയില്‍ കോണ്‍ഗ്രസ് നിലപാടെന്താണെന്നും  രാഹുല്‍ സി എ എക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മണിപ്പൂരിലെ പ്രശ്നങ്ങളില്‍ ഇടപെടുമെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും അവർ വിമർശിച്ചു. വാളയാർ, വണ്ടിപ്പെരിയാർ വിഷയങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു പ്രിയങ്കയുടെ വിമർശനം. കേരളത്തില്‍ പാർട്ടി പ്രവർത്തകർക്ക് മാത്രമാണ് സർക്കാർ ജോലി കൊടുക്കുന്നത്. ഇവിടെ ജോലി കിട്ടാതെ ആളുകള്‍ വിദേശത്ത് പോകുന്നു. 21 ലക്ഷം ആളുകള്‍ തൊഴില്‍ തേടി പുറത്ത് പോകാൻ നിർബന്ധിതരായെന്നും കേന്ദ്രവും കേരള സർക്കാരും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും…

    Read More »
  • India

    സ്വതന്ത്ര സ്ഥാനാര്‍ഥിയായ ലിംഗായത്ത് സന്യാസിക്ക് 9.74 കോടിയുടെ ആസ്തി

    ബംഗളൂരു: കർണാടക ധാർവാഡില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്കെതിരെ മത്സരിക്കുന്ന ലിംഗായത്ത് സന്യാസി ഫക്കീര ദിംഗലേശ്വർ സ്വാമിക്ക് 9.74 കോടിയുടെ ആസ്തി. കഴിഞ്ഞദിവസം നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം.വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ കീഴിലുള്ള പ്രമുഖ മഠമായ കൊപ്പാലിലെ ഷിരഹട്ടി ഫക്കീരേശ്വർ മഠത്തിലെ സന്യാസിയാണ് ദിംഗലേശ്വർ സ്വാമി.  രണ്ട് ഇന്നോവ കാർ, ട്രാക്ടർ, സ്കൂള്‍ ബസ്, 7.8 കിലോ വെള്ളി എന്നിവയടക്കം സ്വാമിയുടെ ജംഗമവസ്തുക്കളുടെ മൂല്യം 1.22 കോടിയും ഭൂമി, സ്കൂള്‍ കെട്ടിടം തുടങ്ങിയ സ്ഥാവരവസ്തുക്കളുടെ മൂല്യം 8.52 കോടിയുമാണ്. പത്താം തരം തോറ്റ 48കാരനായ സ്വാമിക്കെതിരെ മൂന്ന് കേസുകളും നിലവിലുണ്ട്. ബിജെപി വീരശൈവ ലിംഗായത്ത് വിഭാഗത്തെ അടിച്ചമർത്തുകയാണെന്നും ലിംഗായത്ത് മഠങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചാണ് ദിംഗലേശ്വർ സ്വാമി ബി.ജെ.പിക്കെതിരെ മത്സരത്തിനിറങ്ങിയത്. സ്ഥാനാർഥി നിർണയത്തില്‍ ലിംഗായത്ത് അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ബി.ജെ.പി നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.മേയ് ഏഴിനാണ് വടക്കൻ കർണാടക മേഖലയിലെ തെരഞ്ഞെടുപ്പ്.

    Read More »
  • Sports

    ദിമിത്രിയോസിനായി വലയെറിഞ്ഞ് മൂന്ന് ക്ലബ്ബുകള്‍; ബ്ലാസ്റ്റേഴ്സിന് മിണ്ടാട്ടമില്ല 

    കേരള ബ്ലാസ്റ്റേഴ്സില്‍ മിന്നുംഫോമിലുള്ള കളിക്കാരനാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ്. ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍. 16മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഒഡീഷ എഫ്.സിയുടെ റോയ് കൃഷ്ണയുടെ പേരിൽ 12 ഗോളുകള്‍ ഉണ്ടെങ്കിലും താരം 18 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ അടിച്ചത്.കഴിഞ്ഞ സീസണിൽ 12 ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറും ദിമിത്രിയോസായിരുന്നു.   ഇപ്പോഴിതാ ദിമിത്രിയോസ്  ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മൂന്ന് ക്ലബ്ബുകളാണ് ദിമിയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നില്‍ക്കണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവരാണ് ദിമിയെ സ്വന്തക്കാൻ നീക്കങ്ങള്‍ നടത്തുന്നത്.   2022 – 2023 ഐ എസ് എല്‍ സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബില്‍ എത്തിയത്. ഒരു വർഷ കരാറില്‍ ആയിരുന്നു താരത്തിന്റെ വരവ്.…

    Read More »
  • Sports

    കോച്ചിന്റെ മണ്ടൻ തീരുമാനം; കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായതിന് പിന്നിൽ

    ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്‍റെ പ്ലേ ഓഫിൽ ഒഡീഷ എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളിനാണു കേരളം പുറത്തായത്. വിജയത്തോടെ ഒഡീഷ സെമിയിൽ കടന്നു. നിശ്ചിത സമയത്ത് 1-1 സമനിലയിലായതിനെത്തുടർന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തിലാണു കേരളത്തിന്‍റെ തോൽവി.എക്സ്ട്രാ ടൈമിലാണ് ആതിഥേയരുടെ വിജയഗോൾ.  67ാം മിനിറ്റിൽ ലിത്വാനിയ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയായ ഫെഡർ സെർനിച്ചിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ കേരള ടീം സെമി ബർത്ത് ഉറപ്പിക്കുമെന്ന പ്രതീക്ഷയുണർത്തിയിരുന്നു.എന്നാൽ, 87ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയിലൂടെ ഒഡീഷ നൽകിയ തിരിച്ചടി മത്സരം അധിക സമയത്തേക്കു നീട്ടി. എക്സ്ട്രാ ടൈമിന്‍റെ ഒന്നാം പകുതിയിൽ തന്നെ ഇസാക്ക് വൻലൽറുവേത്ഫിയയിലൂടെ ഒഡീഷ ലീഡ് (2-1) നേടുകയും ചെയ്തു. 67-ാം മിനിറ്റില്‍ ഫെദോർ ചെർനിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ സ്കോർ ചെയ്ത ഒഡിഷ ബ്ലാസ്റ്റേഴ്സിന്റെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ച വിജയവുമായി സെമിയിൽ…

    Read More »
  • India

    ബെംഗളൂരുവില്‍  മൂന്ന് ബംഗ്ലാദേശികളെ പിടികൂടി ക്രൈംബ്രാഞ്ച്

    ബെംഗളൂരു: വ്യാജ തിരിച്ചറിയല്‍ കാർഡുകളുണ്ടാക്കി ഇന്ത്യയില്‍ അനധികൃതമായി താമസിച്ചുവന്ന മൂന്നു ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു പോലീസിന്റെ സെൻട്രല്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിനൊടുവിലാണ് മൂന്ന് പേരെ പിടികൂടിയത്. ഷമീം അഹമ്മദ്, നൂർ ജഹാൻ, ഹറൂണ്‍ മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ബന്നർഘട്ട റോഡിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു ഇവർ. ഇവരുടെ പക്കല്‍ നിന്നും വ്യാജ ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ പോലീസ് കണ്ടെടുത്തു. സമീപവാസികളായ മുബാറക്, മുനീർ, ഹുസൈൻ, നഹീം എന്നിവരാണ് വ്യാജ രേഖകള്‍ തയ്യാറാക്കാൻ സഹായിച്ചതെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

    Read More »
  • Kerala

    തൃശൂര്‍ സ്വദേശിയായ യുവാവിനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശിയായ യുവാവിനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തൃശൂര്‍ മുല്ലശേരി സ്വദേശിയായ സനോജ് സത്യനെ (44)-ആണ് ഇന്നലെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അബ്ബാസിയായിലെ ആയുര്‍വേദ ബില്‍ഡിംഗിലാണ് സംഭവം. 8-ാം നിലയില്‍ നിന്നും താഴേയ്ക്ക് തൂങ്ങി നിലക്കുന്ന നിലയില്‍ രാവിലെ ആളുകള്‍ കണ്ടെത്തുകയായിരുന്നു.ഒരു സ്വകാര്യ അലൂമിനിയേം ഫേബ്രിക്കേഷന്‍ കമ്ബിനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരുകയായിരുന്നു. താമസിച്ചിരുന്നത്.പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.കലാ കുവൈത്ത് അംഗമാണ് സനോജ്.

    Read More »
  • Kerala

    സഹോദരിമാരെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ 

    മലപ്പുറം: പ്രായപൂർത്തിയാകാത്ത സഹോദരികളെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍. നെടുമ്ബാശേരി സ്വദേശി കിടങ്ങയത്ത് ഹൗസില്‍ ബേസില്‍ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസില്‍ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി ബെംഗളൂരുവില്‍ എത്തിച്ച്‌ മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ സ്വദേശികളായ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്. വണ്ടൂരില്‍ ബന്ധുവീട്ടില്‍ താമസിക്കാനായി എത്തിയ കുട്ടികളെ ഈ മാസം 16നാണ് കാണാതാകുന്നത്. തുടർന്ന് മാതൃസഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  വണ്ടൂർ എസ്‌ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടികളുമായി യുവാക്കള്‍ അടുക്കുന്നത്. കുട്ടികളെ ബെംഗളൂരുവില്‍ എത്തിച്ച്‌ വീട് സംഘടിപ്പിച്ച്‌ ഒരു ദിവസം തങ്ങി. അവിടെ വച്ചാണ് പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ചത്. തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റില്‍വച്ച്‌ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവാക്കളുമായി പ്രണയത്തിലാണെന്നാണ് പെണ്‍കുട്ടികള്‍…

    Read More »
  • Kerala

    ശനിയാഴ്ചകളില്‍ മംഗളൂരു – കോട്ടയം പ്രത്യേക തീവണ്ടി

    കോട്ടയം: മംഗളൂരു-കോട്ടയം-മംഗളൂരു റൂട്ടില്‍ ശനിയാഴ്ചകളില്‍ പ്രത്യേക തീവണ്ടി (06075/06076) ഓടിക്കും.ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള ശനിയാഴ്ചകളിലാണ് സർവീസ്. രാവിലെ 10.30-ന് മംഗളൂരുവില്‍നിന്ന് പുറപ്പെടും. രാത്രി 7.30-ന് കോട്ടയത്ത് എത്തും. ശനിയാഴ്ച രാത്രി 9.45-ന് തിരിച്ച്‌ പുറപ്പെടും. ഞായറാഴ്ച രാവിലെ 6.55-ന് മംഗളൂരുവില്‍ എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. 21 കോച്ചുള്ള വണ്ടിയില്‍ 19 എണ്ണം സ്ലീപ്പറാണ്.

    Read More »
Back to top button
error: