Month: March 2024

  • Kerala

    കോഴിക്കോട് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് എയർ ഇന്ത്യ; മാറ്റം ഏപ്രിലില്‍ മുതൽ 

    കരിപ്പൂർ: എയർ ഇന്ത്യ എക്സ്‌പ്രസ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള സർവീസുകള്‍ വെട്ടിക്കുറച്ചു. ഷാർജ, റാസല്‍ഖൈമ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കുറച്ചത്. ഏപ്രിലില്‍ നിലവില്‍വരുന്ന വേനല്‍ക്കാല ഷെഡ്യൂളിലാണ് മാറ്റം. അതേസമയം കണ്ണൂരിലേക്കുള്ള സർവീസ് കൂട്ടിയിട്ടുണ്ട്. കോഴിക്കോടുനിന്ന് ഷാർജയിലേക്ക് ആഴ്ചയില്‍ 10 സർവീസുകള്‍ ഉള്ളത് ഒൻപതാക്കി. ഒരു സർവീസ് കണ്ണൂർ വിമാനത്താവളത്തിലേക്കാണു മാറ്റിയത്. റാസല്‍ഖൈമയിലേക്ക് ആഴ്ചയില്‍ ആറുസർവീസുകള്‍ ഉണ്ടായിരുന്നത് അഞ്ചാക്കി ചുരുക്കി. ഇതും കണ്ണൂരിലേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദമാമിലേക്ക് കോഴിക്കോടു നിന്നുണ്ടായിരുന്ന സർവീസുകളില്‍ മൂന്നെണ്ണം കണ്ണൂരിലേക്കു മാറ്റി. ഇതുവഴി ആഴ്ചയില്‍ 2000 സീറ്റുകളുടെ കുറവാണ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

    Read More »
  • India

    ബീഫ് കയറ്റുമതി കമ്ബനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ !

    ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതി കമ്ബനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ.ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണിത്. ഇലക്ടറല്‍ ബോണ്ടുകള്‍ കൈമാറിയ കമ്ബനികളില്‍ രാജ്യത്ത് നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച്‌ വിറ്റഴിച്ച ഏഴ് കമ്ബനികളും ഉൾപ്പെടുന്നു. നിയമനടപടികളില്‍ നിന്ന് രക്ഷ നേടാന്‍ കൈമാറിയത് 233 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. രാജ്യത്തെ 35 മരുന്ന് നിര്‍മാണ കമ്ബനികള്‍ ബോണ്ടുകളായി കൈമാറിയത് ആയിരം കോടിയോളം രൂപയാണ് !!

    Read More »
  • Kerala

    കേരളത്തിനും തമിഴ്‌നാടിനും എതിരെ വിഷം തുപ്പുന്നു: ബിജെപിക്കെതിരെ വി ഡി സതീശന്‍

    കൊച്ചി: കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപി ജനങ്ങളെ അപമാനിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു. ബിജെപി ആദ്യം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു. ബിജെപി തമിഴ്‌നാട്ടിനും കേരളത്തിനും എതിരെ വിഷം തുപ്പുകയാണ്. തങ്ങളിത് ഒരിക്കലും ക്ഷമിക്കില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു, കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു ശോഭ കരന്ദലജെയുടെ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ശോഭ കരന്ദലജെ ആരോപിച്ചിരുന്നു. നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് സമീപം നമസ്‌കാര സമയത്ത് ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശോഭ കരന്ദലജെയുടെ വിവാദ പരാമര്‍ശങ്ങള്‍. ശോഭ കരന്തലജെക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ജനത്തെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന് പറഞ്ഞ സ്റ്റാലിന്‍ ബിജെപിയുടെ വിഭജന നീക്കം തമിഴ് ജനതയും കന്നഡിഗരും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. നിലവില്‍…

    Read More »
  • India

    അയോധ്യയിലേക്ക് മാത്രം നോക്കരുത്; ഉത്തർപ്രദേശിൽ ക്ഷേത്രത്തിന്റെ ഗോവണിപ്പാലം തകർന്ന് 20ഓളം പേർക്ക് പരിക്ക്; സംഭവം ഭക്ഷണ വിതരണത്തിനിടയിൽ

    ഉത്തർപ്രദേശിൽ ബർസാനയിലെ രാധാ റാണി ക്ഷേത്രത്തില്‍ ഗോവണിപ്പാലം തകർന്ന് 20ഓളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ക്ഷേത്രത്തില്‍ പ്രീ ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു.ഇതില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നിന്നിരുന്ന പാലമാണ് തകർന്നത്. ആഘോഷത്തിന്‍റെ ഭാഗമായി എറിയുന്ന ലഡുവും കച്ചോടിയും കൈക്കലാക്കാൻ ഭക്തർ ശ്രമിക്കുന്നതിനിടെയാണു സംഭവം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സമാനമായ സംഭവങ്ങള്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. 2012 ൽ രണ്ടു പേർക്ക് ജീവനും നഷ്ടപ്പെട്ടിരുന്നു.

    Read More »
  • Kerala

    ഇന്നുമുതൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

    തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള ട്രെയിൻ സർവീസുകളില്‍ നിയന്ത്രണം. 3 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ഈ മാസം 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും. കൊല്ലം കന്യാകുമാരി മെമു (07772), കന്യാകുമാരി കൊല്ലം മെമു (06773) എന്നിവ ഇന്ന്, നാളെ, 23 മുതൽ 27 വരെ റദ്ദാക്കി. കൊല്ലം–തിരുവനന്തപുരം ട്രെയിൻ (06425) 22 മുതൽ 27 വരെ റദ്ദാക്കി. കൊല്ലം–ആലപ്പുഴ (06770), ആലപ്പുഴ–കൊല്ലം (06771) ട്രെയിനുകൾ 23 മുതൽ 27 വരെ റദ്ദാക്കി. 18, 19, 25 എന്നീ തീയതികളിൽ പുണെയിൽ നിന്നു പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ നാഗർകോവിലിലും 20 മുതൽ 24 വരെയുള്ള ട്രെയിനുകൾ കൊച്ചുവേളിയിലും യാത്ര അവസാനിപ്പിക്കും. 19ന് പുറപ്പെടുന്ന ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും. 20 മുതൽ 25 വരെ ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. 23 മുതൽ 27 വരെയുള്ള…

    Read More »
  • Sports

    അഡ്രിയാൻ ലൂണ എത്തി; പരിശീലനം ആരംഭിച്ചു

    കൊച്ചി: പരിശീലക ക്യാമ്ബിലേക്കെത്തും മുൻപെ പരിക്കേറ്റ് പുറത്തായവരുടെ കഥ പറഞ്ഞുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് 2023-24 സീസണ്‍ ആരംഭിച്ചത്. സീസണ്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു ക്യാപ്റ്റൻ കൂടിയായ അഡ്രിയാന്‍ ലൂണ. ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല.കാരണം അത്രത്തോളം ഇംപാക്‌ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു.അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല എന്നതും വാസ്തവം. അതിനാൽ തന്നെ ലൂണ പുറത്ത് പോയതിനു ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ ഓരോ അപ്ഡേറ്റിനും ആവര്‍ പ്രതീക്ഷയോടെയാണ് ചെവിയോര്‍ക്കുന്നത്. ഇപ്പോഴിതാ ലൂണ തിരിച്ചെത്തിയെന്നും പരിശീലനം ആരംഭിച്ചുമെന്നുമുള്ള വാർത്തകളാണ് ബ്ലാസ്‌റ്റേഴ്‌സ് പങ്ക്…

    Read More »
  • Kerala

    വർക്കലയിൽ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥി മുങ്ങി മരിച്ചു

    തിരുവനന്തപുരം: വര്‍ക്കല തിരുവമ്ബാടിയില്‍ കടലില്‍ കുളിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി തിരയില്‍പെട്ട് മരിച്ചു. തമിഴ്നാട് കാരൂര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയായ നാമക്കല്‍ സ്വദേശി വിശ്വ (21) ആണ് മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെ പാപനാശം തിരുവമ്ബാടി ബ്ലാക്ക് സാന്റ് ബീച്ചിലായിരുന്നു അപകടം. കോളേജില്‍ നിന്നുള്ള 30 അംഗസംഘത്തിനൊപ്പമാണ് വിശ്വ തിരുവമ്ബാടി ബീച്ചില്‍ എത്തിയത്.കടലില്‍ കുളിക്കാനിറങ്ങിയ ആളുകള്‍ക്ക് ലൈഫ് ഗാര്‍ഡ് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നു.  കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയിലും അടിയൊഴുക്കിലുംപെട്ട് വിശ്വയും രണ്ട് വിദേശ വനിതകളും മുങ്ങിത്താഴുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് സന്തോഷ് മൂവരെയും തീരത്തെത്തിച്ചു.തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിശ്വ മരിക്കുകയായിരുന്നു.

    Read More »
  • LIFE

    ആണത്തപ്രകടനത്തിനുള്ള ഒന്നല്ല സെക്സ്; അതില്‍ സ്ത്രീയുടെ സംതൃപ്തിക്കും തുല്യപ്രാധാന്യമുണ്ട്

    തുറന്ന് സംസാരിക്കാൻ പലരും വിമുഖത കാണിക്കുന്ന വിഷയമാണ് ലൈംഗികത.അത് സ്ത്രീകളിൽ അധികമാണെന്നും നിരീക്ഷണങ്ങളുണ്ട്. വളരെ അടുപ്പമുള്ള സ്ത്രീ സൗഹൃദങ്ങളിൽപോലും ലൈംഗികത വിരളമായേ ചർച്ചചെയ്യപ്പെടാറുള്ളൂ. പങ്കാളിയോടുപോലും ചിലർ താത്പര്യങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന് സംസാരിക്കാൻ തയ്യാറാകുന്നില്ല. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളെ സഹിച്ച് ജീവിക്കാമെന്ന നില പാടിലേക്ക് ചില സ്ത്രീകളെങ്കിലും എത്തിച്ചേരുന്നു. ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞാൽ അത് പരിഹരിക്കാൻ സാധിക്കും. ലൈംഗികതയുടെ ആനന്ദം വീണ്ടെടുക്കാനുമാകും. അതിന് പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുള്ള സാഹചര്യവും അത് ഉൾക്കൊള്ളാൻ പങ്കാളിക്ക് പക്വതയും ഉണ്ടാകണം. പരസ്പരം ഉള്ളറിഞ്ഞ് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ മാത്രമേ ആനന്ദം ശരിയായി അനുഭവിക്കാനാകൂ. പതുക്കെ തുടങ്ങി മൂർധന്യത്തിലേക്ക് കടന്ന് പിന്നിട് വിശ്രമാവസ്ഥയിലേക്ക് നീളുന്ന ആനന്ദത്തിന്റെ പടവുകളാണത്.തുടർച്ചയായി ലൈംഗിക അസംതൃപ്തി ഉണ്ടാകുകയാണെങ്കിൽ ചികിത്സ തേടുന്നതാണ് ഉചിതം. പ്രയാസങ്ങളെ പങ്കാളികൾക്കുതന്നെ പരസ്പരം പങ്കുവെച്ച് പരിഹരിക്കാൻ സാധിക്കുന്നതാണെങ്കിൽ മറ്റ് ചികിത്സകളിലേക്ക് പോകേണ്ട കാര്യമില്ല. ലൈംഗികതയുടെ വൈകാരികതലത്തിൽ പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പവും വിശ്വാസവും വളരെയേറെ പ്രാധാന്യമർഹിക്കുന്നു.സ്ത്രീകളിൽ കാണുന്ന ലൈംഗിക…

    Read More »
  • Kerala

    സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

    കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസം ഒന്‍പതിനു 48,600ല്‍ എത്തിയ വില ഇന്നലെ 48,640 ൽ എത്തി. 9 മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്നലെ വീണ്ടും കുതിച്ചുയർന്നത്. ഗ്രാമിനു 6080 രൂപയായിരുന്നു വില.

    Read More »
  • India

    ബിജെപിക്കെതിരെ സംയുക്ത കിസാൻ മോര്‍ച്ച, അധികാരത്തില്‍നിന്ന് പുറത്താക്കാൻ ആഹ്വാനം; മഹാപഞ്ചായത്തുകള്‍ ചേരും

    ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്ന ആഹ്വാനവുമായി സംയുക്ത കിസാൻ മോർച്ച. ഭഗത് സിങ് രക്തസാക്ഷിത്വ ദിനമായ മാർച്ച്‌ 23-ന് രാജ്യമെമ്ബാടും ഗ്രാമീണ മഹാപഞ്ചായത്തുകള്‍ ചേരാൻ തീരുമാനിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന മുദ്രാവാക്യമുയർത്തിയാണ് എസ്.കെ.എം ഗ്രാമീണ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ബോണ്ട് തട്ടിപ്പ് നടത്തിയ ബി.ജെ.പിക്ക് ജനങ്ങള്‍ ശിക്ഷ നല്‍കണം. കുത്തക-വർഗീയ കൂട്ടുകെട്ടായ ബി.ജെ.പി. ഭരണത്തിനെതിരേ ഗ്രാമീണ മഹാപഞ്ചായത്തുകളില്‍ പ്രതിഷേധമുയരുമെന്നും എസ്.കെ.എം. നേതാക്കള്‍ പറഞ്ഞു. ലഖിംപുർ ഖേരിയില്‍ സമരം ചെയ്ത കർഷകരെ വാഹനിമിടിപ്പിച്ച്‌ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിക്ക് വീണ്ടും സീറ്റ് നല്‍കിയ ബി.ജെ.പി.ക്കെതിരേ പ്രതിഷേധിക്കാനും കിസാൻ മോർച്ച നേതാക്കള്‍ ആഹ്വാനം ചെയ്തു. അതേസമയം, പഞ്ചാബില്‍നിന്നാരംഭിച്ച ‘ഡല്‍ഹി ചലോ’ മാർച്ച്‌ തിങ്കളാഴ്ച 35 ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായിരുന്ന രണ്ടുകർഷകർകൂടി മരണപ്പെട്ടതായും അതോടെ മാർച്ചില്‍ പങ്കെടുക്കവെ മരിച്ച കർഷകരുടെ എണ്ണം പത്തായി ഉയർന്നെന്നും നേതാക്കള്‍ അറിയിച്ചു. കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരണ്‍ സിങ്ങിന്റെ കലശവുമായി പഞ്ചാബിലെ…

    Read More »
Back to top button
error: