Breaking NewsKeralaLead NewsNEWSNewsthen SpecialSocial MediaTRENDING

മറ്റു രാജ്യങ്ങളില്‍ ആയിരുന്നെങ്കില്‍ ആ മാതാപിതാക്കള്‍ ജയിലില്‍ ആയിരിക്കും; തുമ്മാരുകുടി പറഞ്ഞു പറഞ്ഞു മടുത്തതു തന്നെയാണ് പറയാനുള്ളത്: എതിരന്‍ കതിരവന്‍

ന്യൂയോര്‍ക്ക്: വാഹനാപകടത്തില്‍ മരണപ്പെട്ട്, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറിന്റെ എബ്രഹാമിന്റെ മരണം ആഘോഷിക്കുന്നുവെന്ന വിമര്‍ശനവുമായി എഴുത്തുകാരന്‍ എതിരന്‍ കിതരവന്‍. ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓര്‍ത്ത് ലജ്ജയുണ്ടെന്ന് എതിരന്‍ കതിരവന്‍ പറഞ്ഞു.

‘ആലിന്‍’ എന്ന കുഞ്ഞ് വിലക്ഷണമായി പ്രതീകവല്‍ക്കരിക്കപ്പെട്ട് നമ്മള്‍ ഉത്തരവാദിത്തതില്‍ നിന്ന് ഒഴിയുന്നത് അതി ക്രൂരവും പൈശാചികവും ആയ പെരുമാറ്റമാണെന്ന് എതിരന്‍ കതിരവന്‍ പറഞ്ഞു. മുരളി തുമ്മാരുകുടി പറഞ്ഞ് പറഞ്ഞ് മടുത്ത് നിര്‍ത്തിയത് ആരും ഓര്‍മ്മിക്കേണ്ടതില്ലത്രെ. ഒരു ബേബി സീറ്റ് കര്‍ശനമാക്കുന്നതിനെപ്പറ്റി ആര്‍ക്കും നിര്‍ദേശിക്കാനില്ല. നമ്മളുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവര്‍ ആരുമില്ലെ ഇവിടെ? ആലിന്റെ മാതാപിതാക്കള്‍ക്ക് അധികം പരിക്കേറ്റിട്ടില്ല. സൂക്ഷിച്ചിരുന്നെങ്കില്‍ ആലിന്‍ മരിക്കുമായിരുന്നോ എന്ന് എഴുത്തുകാരന്‍ ചോദിക്കുന്നു.

Signature-ad

മറ്റ് രാജ്യങ്ങളില്‍ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ ആയിരിക്കും. ഇന്നലെ ഇവിടെ, പാലായില്‍ ഒരാള്‍ ചെറിയ മകനെ ഡ്രൈവര്‍ സീറ്റില്‍ മടിയിലിരുത്തി കാര്‍ ഓടിയ്ക്കുന്നത് കണ്ടു. ഒരു ചെറിയ ആഘാതത്താല്‍ ആ പയ്യന്റെ തലയില്‍ സ്റ്റീറിങ്ങ് വന്ന് ഇടിക്കും. മിണ്ടാപ്രാണികളായ കുഞ്ഞുങ്ങളെ വിനോദങ്ങളില്‍ പെടുത്തുന്ന ഇവര്‍ മാതാപിതാക്കള്‍ തന്നെ ആണോ? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓര്‍ത്ത് ലജ്ജയുണ്ട്, എതിരന്‍ കതിരവന്‍ കുറിച്ചു.

ഫെബ്രുവരി അഞ്ചിന് അരുണിനും ഷെറിനുമൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് എംസി റോഡില്‍ പള്ളം ബോര്‍മ കവലയില്‍ വച്ച് അപകടമുണ്ടായത്. ദിവസങ്ങളോളം ചികില്‍സയില്‍ കഴിഞ്ഞ ആലിന് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. ആലിന്റെ വൃക്കകളും കരളും ഹൃദയവാല്‍വും നാലു കുഞ്ഞുങ്ങള്‍ക്കാണ് പുതിയ ജീവിതമേകിയത്.

#DailyhuntMalayalam, #EthiranKathiravan, #AlinSherinAbraham, #OrganDonation, #ChildSafety, #RoadSafety, #BabySeat, #KeralaNews, #Controversy, #Parenting, #MuraliThummarukudy, #MalayalamNews, #SocialIssue, #കേരളം, #വാർത്തകൾ, #അവയവദാനം, #റോഡ്സുരക്ഷ, #വിവാദം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: