തിരുവനന്തപുരം: വര്‍ക്കല തിരുവമ്ബാടിയില്‍ കടലില്‍ കുളിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി തിരയില്‍പെട്ട് മരിച്ചു.
തമിഴ്നാട് കാരൂര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയായ നാമക്കല്‍ സ്വദേശി വിശ്വ (21) ആണ് മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെ പാപനാശം തിരുവമ്ബാടി ബ്ലാക്ക് സാന്റ് ബീച്ചിലായിരുന്നു അപകടം.
കോളേജില്‍ നിന്നുള്ള 30 അംഗസംഘത്തിനൊപ്പമാണ് വിശ്വ തിരുവമ്ബാടി ബീച്ചില്‍ എത്തിയത്.കടലില്‍ കുളിക്കാനിറങ്ങിയ ആളുകള്‍ക്ക് ലൈഫ് ഗാര്‍ഡ് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നു.
കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയിലും അടിയൊഴുക്കിലുംപെട്ട് വിശ്വയും രണ്ട് വിദേശ വനിതകളും മുങ്ങിത്താഴുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് സന്തോഷ് മൂവരെയും തീരത്തെത്തിച്ചു.തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിശ്വ മരിക്കുകയായിരുന്നു.