MovieTRENDING

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ “ആയാ ഷേർ” ഗാനം ഫെബ്രുവരി 24 ന്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’
ലെ ആദ്യ ഗാനം ഫെബ്രുവരി 24 ന്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം പുറത്ത് വരുന്നത്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായ “ആയാ ഷേർ” ആണ് അന്ന് പുറത്ത് വരുന്നത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

അടുത്തിടെയാണ് അനിരുദ്ധിന്റെ സംഗീതത്തിൽ ചിത്രത്തിലെ നാനിയുടെ ഇൻട്രോ ഗാനമായ “ആയാ ഷേർ” ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയത്. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്. ഈ ഗാനം റിലീസ് ചെയ്യുന്നതോടെ ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ് അണിയറ പ്രവർത്തകർ. മാസ് സ്റ്റൈലിഷ് അവതാരത്തിലാണ് ഈ ഗാനത്തിൽ നാനി എത്തുന്നത്. നാനിയുടെ നൃത്ത ചുവടുകൾ ആയിരിക്കും ഗാനത്തിൻ്റെ ഹൈലൈറ്റ്.

Signature-ad

ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ‘ദ് പാരഡൈസ്’ എത്തുക. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 100 കോടി ക്ലബിൽ ഇടം പിടിച്ച ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകൻ്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും ‘ദ പാരഡൈസ്’. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: