KeralaNEWS

ഇന്നുമുതൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള ട്രെയിൻ സർവീസുകളില്‍ നിയന്ത്രണം. 3 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്.

ഈ മാസം 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും.

കൊല്ലം കന്യാകുമാരി മെമു (07772), കന്യാകുമാരി കൊല്ലം മെമു (06773) എന്നിവ ഇന്ന്, നാളെ, 23 മുതൽ 27 വരെ റദ്ദാക്കി. കൊല്ലം–തിരുവനന്തപുരം ട്രെയിൻ (06425) 22 മുതൽ 27 വരെ റദ്ദാക്കി. കൊല്ലം–ആലപ്പുഴ (06770), ആലപ്പുഴ–കൊല്ലം (06771) ട്രെയിനുകൾ 23 മുതൽ 27 വരെ റദ്ദാക്കി. 18, 19, 25 എന്നീ തീയതികളിൽ പുണെയിൽ നിന്നു പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ നാഗർകോവിലിലും 20 മുതൽ 24 വരെയുള്ള ട്രെയിനുകൾ കൊച്ചുവേളിയിലും യാത്ര അവസാനിപ്പിക്കും. 19ന് പുറപ്പെടുന്ന ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും. 20 മുതൽ 25 വരെ ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. 23 മുതൽ 27 വരെയുള്ള പുനലൂർ–നാഗർകോവിൽ എക്സ്പ്രസ് പാറശാലയിൽ യാത്ര അവസാനിപ്പിക്കും. ഹൗറയിൽ നിന്ന് 25ന് പുറപ്പെടുന്ന കന്യാകുമാരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും.

ഇന്നും നാളെയും 22നുമുള്ള കന്യാകുമാരി–പുനലൂർ പാസഞ്ചർ നാഗർകോവിലിൽ നിന്ന് വൈകിട്ട് 3.32ന് പുറപ്പെടും. 22ന് തിരിക്കുന്ന ഹിമസാഗർ എക്സ്പ്രസ് നാഗർകോവിലിൽ നിന്ന് 22ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടും. 23 മുതൽ 27 വരെയുള്ള കന്യാകുമാരി–പുണെ എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്നു പുറപ്പെടും. 22 മുതൽ 27 വരെയുള്ള കന്യാകുമാരി–ബെംഗളൂരു എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുന്നത്. 23 മുതൽ 27 വരെയുള്ള കന്യാകുമാരി–പുനലൂർ പാസഞ്ചർ പാറശാലയിൽ നിന്നു പുറപ്പെടും. 23 മുതൽ 28 വരെയുള്ള നാഗർകോവിൽ–കോട്ടയം പാസഞ്ചർ വൈകിട്ട് 5.25ന് കൊല്ലത്തു നിന്നാകും പുറപ്പെടുന്നത്. ഗുരുവായൂർ–എഗ്മൂർ, എഗ്മൂർ–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകൾ വഴി തിരിച്ചു വിട്ടിട്ടുണ്ട്. ഈ ട്രെയിൻ ഡിണ്ടിഗൽ വഴി പൊള്ളാച്ചി, പാലക്കാട് വഴിയാകും എത്തിച്ചേരുന്നത്.

Back to top button
error: