ബിജെപി ആദ്യം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു. ബിജെപി തമിഴ്‌നാട്ടിനും കേരളത്തിനും എതിരെ വിഷം തുപ്പുകയാണ്. തങ്ങളിത് ഒരിക്കലും ക്ഷമിക്കില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു, കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു ശോഭ കരന്ദലജെയുടെ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ശോഭ കരന്ദലജെ ആരോപിച്ചിരുന്നു.
നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് സമീപം നമസ്‌കാര സമയത്ത് ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശോഭ കരന്ദലജെയുടെ വിവാദ പരാമര്‍ശങ്ങള്‍.
ശോഭ കരന്തലജെക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ജനത്തെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന് പറഞ്ഞ സ്റ്റാലിന്‍ ബിജെപിയുടെ വിഭജന നീക്കം തമിഴ് ജനതയും കന്നഡിഗരും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ ബംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ് ശോഭാ കരന്ദലജെ.