Month: March 2024

  • India

    ബീഹാര്‍ എൻഡിഎയില്‍ പിളര്‍പ്പ്; കേന്ദ്രമന്ത്രി പശുപതി പരാസ് രാജിവെച്ചു

    ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച്‌ ആർഎല്‍ജെപി നേതാവ് പശുപതി കുമാർ പരാസ്. ബീഹാറില്‍ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് പരസിന്റെ രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിരാഗ് പാസ്വാനുമായി ധാരണയില്‍ എത്തിയതിനു പിന്നാലെ ബിജെപി നേതൃത്വം പരാസിനെ കൈയ്യൊഴിയുകയായിരുന്നു.എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്റെ അമ്മാവൻ കൂടിയാണ് പശുപതി കുമാർ പരാസ്.ഇതാണ് രാജി പ്രഖ്യാപനത്തിനുള്ള കാരണമെന്നാണ് സൂചന. സംസ്ഥാനത്ത് ബിജെപി പതിനേഴ് സീറ്റിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റിലുമാണ് മത്സരിക്കുക. എല്‍ജെപിക്ക് (രാംവിലാസ്) അഞ്ച് സീറ്റാണ് അനുവദിച്ചത്. എന്നാല്‍ ആർഎല്‍ജെപിയെ മുന്നണി പരിഗണിച്ചില്ല. ഇതിന് പുറമെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ സീറ്റ് വീതം അനുവദിച്ചിട്ടുണ്ട്. 2021ലാണ് പശുപതി പരാസ് റാം വിലാസ് പാസ്വാന്റെ മകനായ ചിരാഗുമായുള്ള അഭിപ്രായ ഭിന്നതകള്‍ തുടർന്ന് ആര്‍എല്‍ജെപി രൂപീകരിച്ചത്. പിന്നീട് ഇവർ ബീഹാറില്‍ എൻഡിഎ സഖ്യത്തിന്റെ ഭാഗമാവുകയും ചെയ്‌തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത്സരിച്ചെങ്കിലും പാർട്ടിക്ക് പ്രതീക്ഷിച്ച…

    Read More »
  • Kerala

    ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് ശിവദാസൻ നായര്‍

    പത്തനംതിട്ട: യു‍ഡിഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ ശിവദാസൻ നായര്‍. പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയാണെന്നാണ് സൂചന.അതേസമയം, കണ്‍വെന്‍ഷൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടി പഴയ ചാക്ക് പോലെയാണെന്ന് വിഡി സതീശൻ പറഞ്ഞു.

    Read More »
  • Kerala

    കോട്ടയത്ത് ഏറ്റുമുട്ടുന്നത് മൂന്നു മുന്നണികളുടെയും ഘടകകക്ഷികള്‍

    കോട്ടയം: റബര്‍ രാഷ്‌ട്രീയത്തിന്‌ ഏറെ പ്രാധാന്യമുളള കോട്ടയം മണ്ഡലത്തില്‍ ഇത്തവണ ഇടത്തും വലത്തും കേരള കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടുമ്ബോള്‍ വോട്ടര്‍മാരുടെ മനസ്‌ റബറിനേക്കാള്‍ വലിഞ്ഞുമുറുകും. കരുത്തുകാട്ടാന്‍ എന്‍.ഡി.എ. കൂടി സജീവമായതോടെ മീനച്ചൂടിനെ വെല്ലുന്ന ചൂടിനാണു കോട്ടയം മണ്ഡലം സാക്ഷ്യം വഹിക്കുന്നത്‌. മൂന്നു മുന്നണികളുടെയും ഘടകകക്ഷികള്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇത്തവണ കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിനുണ്ട്‌. കേരള കോണ്‍ഗ്രസിലെ എം.പിമാരായിരുന്ന തോമസ്‌ ചാഴികാടനും ഫ്രാന്‍സിസ്‌ ജോര്‍ജുമാണ്‌ ഇടതിനും വലതിനുമായി വേണ്ടി ഇവിടെ ഏറ്റുമുട്ടുന്നത്‌. ബി.ഡി.ജെ.എസ്‌. സംസ്‌ഥാന അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയാണ്‌ എന്‍.ഡി.എയ്‌ക്കു വേണ്ടി  പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്‌.  എല്‍.ഡി.എഫില്‍നിന്നു വിജയിച്ച ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ഇത്തവണ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായും യു.ഡി.എഫില്‍നിന്നു വിജയിച്ച തോമസ്‌ ചാഴികാടന്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായും ഗോദയിലിറങ്ങുന്നവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്‌.  യു.ഡി.എഫിനു വളക്കൂറുള്ള മണ്ണാണ്‌ കോട്ടയം. എന്നാല്‍ യു.ഡി.എഫിനു മേൽക്കൈയുള്ള മണ്ഡലത്തില്‍ പലപ്പോഴും എല്‍.ഡി.എഫ്‌. വിജയക്കൊടി പാറിച്ചിട്ടുണ്ട്‌.കഴിഞ്ഞ തവണ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച തോമസ്‌ ചാഴികാടന്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയും…

    Read More »
  • Kerala

    പത്തനംതിട്ടയിൽ മോദി വന്ന സമയം ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്തില്‍ ജനറല്‍ കമ്മിറ്റി

    പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പത്തനംതിട്ടയിലെത്തിയ ദിവസം ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്തില്‍ അംഗങ്ങൾ ജനറല്‍ കമ്മിറ്റി കൂടിയത് പാർട്ടിക്കുള്ളില്‍ വിവാദമാകുന്നു. കമ്മറ്റി നടത്തരുതെന്ന പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശം തള്ളിയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി പങ്കെടുത്ത  ദിവസം തന്നെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തില്‍ കമ്മിറ്റി ചേർന്നതിൽ ജില്ലാ നേതൃത്വം മുതല്‍ ബിജെപി സംസ്ഥാന നേതൃത്വം വരെ കടുത്ത അതൃപ്തിയിലാണ്. എന്നാല്‍ മുൻകൂട്ടി തീരുമാനിച്ച കമ്മറ്റിയാണെന്നും പ്രധാനമന്ത്രിയുടെ പരിപാടിയുടെ തീയതി മാറ്റിയതാണ് പ്രശ്നമായതെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിശദീകരിച്ചത്. പാർലമെന്‍റ് തെര‍ഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ജില്ലയിലെ പാർട്ടിയില്‍ രൂക്ഷമായിരിക്കുന്ന വിഭാഗീയതയാണ് കുളനടയില്‍ പ്രകടമായതെന്നാണ് സൂചന.നേരത്തെ വിഷയത്തിൽ പരസ്യമായി പ്രതിഷേധിച്ച കർഷക മോർച്ച നേതാവിനെ പുറത്താക്കിയിരുന്നു.

    Read More »
  • Kerala

    പത്തനംതിട്ടയിൽ എൽഡിഎഫിന് സാധ്യതയെന്ന് ട്വന്റിഫോർ ന്യൂസ് സർവേ 

    പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫ്- എൽഡിഎഫ് ഒപ്പത്തിനൊപ്പമെന്ന് ട്വന്റിഫോർ ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വെ ഫലം. യുഡിഎഫ്- 34% എൽഡിഎഫ് – 34%,ബിജെപി – 23%,മറ്റുള്ളവർ- 2% അഭിപ്രായമില്ലാത്തവർ-7% എന്നിങ്ങനെയാണ് സര്‍വെ ഫലം.എങ്കിലും എൽഡിഎഫിന് നേരിയ മുൻതൂക്കമാണ്   സർവേ  പറയുന്നത്. ആന്‍റോ ആന്‍റണി എംപിയുടെ പ്രവർത്തനം മോശമെന്ന് സര്‍വെയില്‍ പങ്കെടുത്ത 31 ശതമാനം പേരും അഭിപ്രായപ്പെട്ടു. എം പിയുടെ പ്രവര്‍ത്തനം മികച്ചതെന്ന് പറഞ്ഞത് 2 ശതമാനം മാത്രം ആളുകളാണ്. എം പിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് ഒരു ശതമാനവും ശരാശരിയെന്ന് 17 % ആളുകളും അഭിപ്രായപ്പെട്ടു.അഭിപ്രായമില്ലെന്ന് 20 % ആളുകളും രേഖപ്പെടുത്തി. കഴിഞ്ഞ തവണ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ 44,613 വോട്ടിനാണ് ആന്റോ ആന്റണി വിജയിച്ചത്.മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ കഴിഞ്ഞുവെന്നതാണ് യു.ഡി.എഫിന്റെ   നേട്ടം.എന്നാൽ ഇത്തവണ അതുണ്ടാകില്ലെന്നാണ് സർവ്വേ പറയുന്നത്. 2009 മെയ് 16-ന് ഈ മണ്ഡലത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ  ആൻ്റോ ആൻ്റണി  408,232…

    Read More »
  • Kerala

    ഇപ്പോഴത്തെ ആളെക്കൂട്ടൽ നാളത്തെ ബി.ജെ.പിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും: മുന്നറിയിപ്പുമായി  മുതിർന്ന നേതാക്കൾ

    പാർട്ടിയിലേക്കുള്ള ഇപ്പോഴത്തെ ആളെക്കൂട്ടൽ നാളത്തെ ബി.ജെ.പിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി  ബിജെപിയിലെ മുതിർന്ന നേതാക്കൾ. വരുന്നവരെല്ലാം അധികാരമോഹവും പണവും സ്ഥാനമാനങ്ങളും കണ്ട് വരുന്നവരാണ്.ഇതെല്ലാം കാലങ്ങളായി അവരവരുടെ പാർട്ടികളിൽ നിന്ന് അവർ ആവോളം അനുഭവിച്ചതും ആസ്വദിച്ചതുമാണ്.ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിൽ ഉടനെയൊന്നും അവരുടെ പാർട്ടികൾ അധികാരത്തിൽ എത്തില്ലെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ടെന്ന് സി കെ പത്മനാഭൻ ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞു. മറ്റ് പാർട്ടികൾ വിട്ട് ബിജെപിയിലേക്ക് വരുന്നവർക്ക്,പാർട്ടി ഒന്നുമില്ലാതിരുന്ന കാലത്ത് അധ്വാനിച്ചവരേക്കാൾ കൂടുതൽ സ്വതന്ത്രവും അധികാരവും കൽപ്പിച്ചു നൽകുന്നത് അപകടകരമാണ്.നാളെ അതാത് പാർട്ടികളിൽ നടത്തിയിരുന്ന അഴിമതിയും കാലുവാരലും അവർ ഇവിടെയും നടത്തും.അതവരുടെ കൂടെപ്പിറപ്പും എക്സ്പീരിയൻസുമാണ്.അതിനാൽ തന്നെ കോണ്‍ഗ്രസ് മുക്ത ബിജെപി ഉണ്ടാക്കേണ്ടിവരുമോയെന്ന് ചിന്തിക്കേണ്ട കാലമാണിതെന്നും മുതിര്‍ന്ന ബിജെപി നേതാവ് സി.കെ പത്മനാഭന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ചാട്ടവും ചാഞ്ചാട്ടവും പതിവാണ്. എന്നാല്‍, ചാടിയെത്തുന്നവരെ സംരക്ഷിക്കുമ്ബോള്‍ ആ പാര്‍ട്ടിയില്‍ മണ്ണും വെള്ളവും ചുമന്നവരെ മറന്നു പോകുന്ന അവസ്ഥയുണ്ടാകുമോയെന്ന ആശങ്ക കൂടിയാണ് പത്മനാഭന്റെ വാക്കുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത്. സംഭവിക്കാവുന്ന…

    Read More »
  • Sports

    ഐപിഎല്‍ 2024 ന് വെള്ളിയാഴ്ച തുടക്കം; മത്സരങ്ങളെല്ലാം ഇന്ത്യയിൽ തന്നെ 

    ചെന്നൈ: ഐപിഎല്‍ 2024 സീസണ്‍ മാര്‍ച്ച്‌ 22 വെള്ളിയാഴ്ച തുടങ്ങും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. രാത്രി എട്ടിന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. പത്ത് ടീമുകളാണ് ഈ സീസണില്‍ ഏറ്റുമുട്ടുക.ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന മത്സരങ്ങള്‍ വൈകിട്ട് നാലിനാണ് തുടങ്ങുക. ആദ്യഘട്ടത്തില്‍ മാര്‍ച്ച്‌ 22 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള ദിവസങ്ങളിലായി 21 മത്സരങ്ങളാണ് നടക്കുക. തുടര്‍ന്നുള്ള മത്സരങ്ങളുടെ ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പൂര്‍ണ മത്സരക്രമം പുറത്തുവിടാത്തത്. അതേസമയം മത്സരങ്ങളെല്ലാം ഇന്ത്യയിലാണെന്ന് ബിസിസിഐ അറിയിച്ചു.

    Read More »
  • India

    ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി വീണ്ടും ഡല്‍ഹി

    ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മോശം വായുനിലവാരമുള്ള തലസ്ഥാന നഗരമായി ഡല്‍ഹി. ഐക്യരാഷ്ട്ര സംഘടനയുമായി യോജിച്ച്‌ ഗവേഷണങ്ങള്‍ നടത്തുന്ന സ്വിസ് സ്ഥാപനമായ ഐക്യു എയർ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങളില്‍ മൂന്നാമത്തേതാണ് ഇന്ത്യ.ബിഹാറിലെ ബെഗുസരായി ഏറ്റവും മോശം വായുനിലവാരമുള്ള മെട്രോ സിറ്റിയുമായി. 134 രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശും പാകിസ്താനും മാത്രമാണ് ഇന്ത്യക്ക് പിറകിലുള്ളത്. 2022ല്‍ ലോകത്ത് മോശം വായുനിലവാരമുള്ള എട്ടാമത് രാജ്യമായിരുന്നു ഇന്ത്യ. 2018 മുതല്‍ നാല് തവണ ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡല്‍ഹി മാറിയിരുന്നു. 2022ല്‍, ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോഗ്രാം എന്ന ശരാശരി പിഎം 2.5 സാന്ദ്രതയുള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായാണ് ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌, ലോകമെമ്ബാടുമുള്ള ഏഴ് ദശലക്ഷം മരണങ്ങള്‍ക്കാണ് ഓരോ വർഷവും വായു മലിനീകരണം കാരണമാകുന്നത്. ആസ്ത്മ, കാൻസർ, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും വായു മലിനീകരണം…

    Read More »
  • Kerala

    ഇന്ത്യയിലെ ഏറ്റവും സുരക്ഷിത തുറമുഖം; വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്

    തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്‍റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് നേടി.  ജോലിസ്ഥലവും തൊഴിലാളികളുടെ  ആരോഗ്യവും സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള അംഗീകാരമായി നൽകുന്നതാണ് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്‍റെ ഈ‌ അവാർഡ്. ഇന്റർനാഷണല്‍ സേഫ്റ്റി അവാർഡുകളില്‍ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം പോർട്ട്. 49 രാജ്യങ്ങളില്‍ നിന്നുള്ള 1124 അവാർഡ് ജേതാക്കളില്‍ 269 സ്ഥാപനങ്ങള്‍ക്കാണ് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത്.ഇതിൽ ഒന്നാം സ്ഥാനം വിഴിഞ്ഞത്തിനായിരുന്നു.  ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മികവു തെളിയിച്ച സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്.ഇതിൽ ചുരുങ്ങിയ കാലംകൊണ്ട് ഒന്നാം സ്ഥാനത്തെത്താൻ വിഴിഞ്ഞത്തിനായി. ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്‍റെ ലക്ഷ്യത്തിനു ഊർജം പകരുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു. ലോകത്ത് എവിടെയും  ജോലിക്കിടെ ആർക്കും പരിക്കോ അസുഖമോ ഉണ്ടാകരുത് എന്നതാണ് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ കാഴ്ചപ്പാട്. ഇത് ഉറപ്പാക്കാൻ വിഴിഞ്ഞം പോർട്ടിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • India

    ഉത്തര്‍ പ്രദേശില്‍ കാറിനെ രൂപമാറ്റം വരുത്തി ഹെലികോപ്റ്ററാക്കി

    ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കാറിനെ രൂപമാറ്റം വരുത്തി ഹെലികോപ്റ്ററാക്കി.ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് സംഭവം. സഹോദരങ്ങൾ ചേർന്ന് മാരുതി സുസുക്കി വാഗന്‍ ആര്‍ കാറാണ് രൂപമാറ്റം വരുത്തി ഹെലികോപ്റ്റര്‍ പരുവത്തിലാക്കിയത്.ഇത് റോഡിലിറക്കിയിട്ടും പോലീസിന് മനസ്സിലായില്ല.എന്നാൽ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പലരും നിയമപരമായ വശങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ പൊലീസ് വാഹനം കയ്യോടെ പിടികൂടി. കാറിന്റെ പുറകുവശവും മുകള്‍ ഭാഗവും പൂര്‍ണമായും പൊളിച്ചു മാറ്റി ചില ഭാഗങ്ങള്‍ ചേര്‍ത്തുപിടിപ്പിച്ചാണ് ഹെലികോപ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

    Read More »
Back to top button
error: