KeralaNEWSPravasi

കോഴിക്കോട് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് എയർ ഇന്ത്യ; മാറ്റം ഏപ്രിലില്‍ മുതൽ 

കരിപ്പൂർ: എയർ ഇന്ത്യ എക്സ്‌പ്രസ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള സർവീസുകള്‍ വെട്ടിക്കുറച്ചു.

ഷാർജ, റാസല്‍ഖൈമ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കുറച്ചത്. ഏപ്രിലില്‍ നിലവില്‍വരുന്ന വേനല്‍ക്കാല ഷെഡ്യൂളിലാണ് മാറ്റം. അതേസമയം കണ്ണൂരിലേക്കുള്ള സർവീസ് കൂട്ടിയിട്ടുണ്ട്.

കോഴിക്കോടുനിന്ന് ഷാർജയിലേക്ക് ആഴ്ചയില്‍ 10 സർവീസുകള്‍ ഉള്ളത് ഒൻപതാക്കി. ഒരു സർവീസ് കണ്ണൂർ വിമാനത്താവളത്തിലേക്കാണു മാറ്റിയത്. റാസല്‍ഖൈമയിലേക്ക് ആഴ്ചയില്‍ ആറുസർവീസുകള്‍ ഉണ്ടായിരുന്നത് അഞ്ചാക്കി ചുരുക്കി. ഇതും കണ്ണൂരിലേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Signature-ad

ദമാമിലേക്ക് കോഴിക്കോടു നിന്നുണ്ടായിരുന്ന സർവീസുകളില്‍ മൂന്നെണ്ണം കണ്ണൂരിലേക്കു മാറ്റി. ഇതുവഴി ആഴ്ചയില്‍ 2000 സീറ്റുകളുടെ കുറവാണ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

Back to top button
error: