Month: March 2024

  • India

    ബംഗാളില്‍ കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് ധാരണ; 12 സീറ്റില്‍ കോണ്‍ഗ്രസ്

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് ധാരണ. കോണ്‍ഗ്രസ് 12 സീറ്റില്‍ മത്സരിക്കും. ബാക്കി സീറ്റില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിക്കാന്‍ ധാരണയായി. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളില്‍ 12 എണ്ണവും കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ സിപിഐ, ആര്‍എസ്പി, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (എഐഎഫ്ബി) എന്നിവരടങ്ങുന്ന ഇടതുമുന്നണി സമ്മതിച്ചതായി സി.പി.എം വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തീരുമാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സന്തോഷം പ്രകടിപ്പിച്ചു. പുരുലിയയും റാണിഗഞ്ചും വിട്ടുകൊടുത്താല്‍ മുര്‍ഷിദാബാദ് മണ്ഡലം സി.പി.എമ്മിന് നല്‍കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതിനിടെ, ആറ് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഐഎസ്എഫ്(ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട്) ധാരണയായതായാണ് റിപ്പോര്‍ട്ട്. ഐഎസ്എഫ് നേതാവ് നേതാവ് നൗഷാദ് സിദ്ദിഖി തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജിക്കെതിരെ മത്സരിക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി സി.പി.എം സംസ്ഥാന സെക്രട്ടറി ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. ചില സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കാനായില്ല.

    Read More »
  • Kerala

    കേരളം കഞ്ഞികുടിക്കുന്നത് നരേന്ദ്രമോദിയുള്ളതുകൊണ്ട്  : കെ സുരേന്ദ്രന്‍

    പാലക്കാട്: പ്രധാനമന്ത്രിയുടെ തുടർച്ചയായുള്ള കേരളാ സന്ദർശനം എല്‍ഡിഎഫിനെയും യുഡിഎഫിനെയും അസ്വസ്ഥമാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കഞ്ഞികുടിക്കുന്നത് നരേന്ദ്രമോദിയുള്ളത് കൊണ്ടാണെന്നും മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണിയാകുമായിരുന്നെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണയ്ക്കാന്‍ കലാമണ്ഡലം ഗോപിയെ നിര്‍ബന്ധിച്ചുവെന്ന വിവാദം ആസൂത്രിതമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപിയുടെ അടുത്ത് സംസാരിക്കാന്‍ ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ല. സുരേഷ് ഗോപി അദ്ദേഹത്തിന്റെ വീട്ടില്‍ നേരിട്ട് പോയി ഊണ് വരെ കഴിച്ചിട്ടുള്ള ആളാണ്. ഏതാണ് ഈ ഇടനിലക്കാരനെന്നും സുരേന്ദ്രൻ ചോദിച്ചു.

    Read More »
  • Crime

    കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തിന് സമീപം ലഹരിമരുന്ന് സിറിഞ്ച്

    കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കുറുവങ്ങാട് സ്വദേശി അമല്‍ സൂര്യ (25) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഹരിമരുന്ന് സിറിഞ്ചും കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഇവിടെ സ്ഥിരമായി തമ്പടിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അത്തരത്തില്‍ ഒരു സംഘം ചേരല്‍ ഇന്നലെയും നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അമല്‍ സൂര്യയോടൊപ്പം കൂട്ടുകാരും ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Crime

    കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം്; ഭര്‍ത്താവ് കസ്റ്റഡിയില്‍

    കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനു (26) എന്ന യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ആര്‍ഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂനന്തായി എകെജി നഗര്‍ റോഡില്‍വെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്‌നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സൂചന. ആര്‍ഷലിനെ പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഏഴ് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞുണ്ട്.

    Read More »
  • India

    കര്‍ണാടകയില്‍ ജെഡിഎസിന് മൂന്നാം സീറ്റ്; പ്രശ്നങ്ങള്‍ പരിഹരിച്ച് ബിജെപി

    ബംഗളൂരു: കര്‍ണാടകയില്‍ സഖ്യകക്ഷിയായ ജെഡിഎസിന് മൂന്നാം സീറ്റ് നല്‍കി ബിജെപി പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് റിപ്പോര്‍ട്ട്. കോലാര്‍ ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപിക്കും ജനതാദള്‍ എസിനും ഇടയിലുണ്ടായ കല്ലുകടിയാണ് അവസാനിച്ചിരിക്കുന്നത്. ഇതോടെ മാണ്ഡ്യ, ഹാസന്‍, കോലാര്‍ സീറ്റുകളില്‍ ജെഡിഎസ് മല്‍സരിക്കും. ബംഗളൂരു റൂറല്‍ മണ്ഡലത്തില്‍ ദേവെഗൗഡയുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.സി.എന്‍.മഞ്ചുനാഥ് താമര ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിലും ഇതു ദളിനു നല്‍കിയ സീറ്റായാണ് ബിജെപി പരിഗണിക്കുന്നത്. മണ്ഡ്യ, ഹാസന്‍ സീറ്റുകള്‍ മാത്രം ദളിനു നല്‍കാനുള്ള ബിജെപി നിലപാടിനെ ദേശീയ അധ്യക്ഷന്‍ ദേവെഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ദള്‍ നിര്‍വാഹക സമിതി യോഗം അപലപിച്ചിരുന്നു. അതേസമയം, കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ അതൃപ്തി പുകയുകയാണ്. ആദ്യഘട്ടത്തില്‍ 20 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. പട്ടിക പുറത്തിറങ്ങിയതിനു ശേഷം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന ഭീഷണിയുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ, മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, കൊപ്പളില്‍…

    Read More »
  • Kerala

    കെല്‍ട്രോണിന് 1000 കോടിയുടെ കരാര്‍

    തിരുവനന്തപുരം:സ്കൂളുകളില്‍ സ്മാർട്ട് ക്ളാസുകള്‍ സ്ഥാപിക്കാനും ഐ.ടി ലാബുകള്‍ സജ്ജമാക്കാനും 1000 കോടി രൂപയുടെ തമിഴ്നാട് സർക്കാരിന്റെ ടെൻഡർ കെല്‍ട്രോണിന്റെ ഐ.ടി ബിസിനസ് ഗ്രൂപ്പിന് ലഭിച്ചു. 7985 സ്‌കൂളുകളില്‍ 8209 ഹൈടെക് ഐ.ടി ലാബുകളും അവയുടെ കണ്‍ട്രോള്‍ സെന്ററും സ്ഥാപിച്ച്‌ പരിപാലനവും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെ നിർവഹിക്കുന്നതിന് 519 കോടി രൂപയുടെ കരാറും 22,931 സ്മാർട്ട് ക്ലാസ് റൂമുകളുടെ കമ്മിഷനിംഗും അറ്റകുറ്റപ്പണികള്‍ക്കായി 455 കോടി രൂപയുടെ കരാറും പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകർക്ക് 79,723 ടാബ്‌ലെറ്റ് കമ്ബ്യൂട്ടറിന് 101 കോടി രൂപയുടെ ഓർഡറുമാണ് പദ്ധതിയിലുള്ളത്.

    Read More »
  • Local

    വിശ്വാസികള്‍ക്കൊപ്പം ഊട്ട് നേര്‍ച്ചയില്‍ പങ്കെടുത്ത് തോമസ് ചാഴികാടന്‍

    കോട്ടയം: രണ്ടാംഘട്ട പ്രചാരണത്തിലും ബഹുദൂരം മുന്നിലെത്തി എല്‍ഡിഎഫ്. ഗൃഹസന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളുമായി പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനാകട്ടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുന്ന തിരക്കിലാണ്. ഇന്നലെ ( ചൊവ്വ) രാവിലെ കോട്ടയത്ത് തുടങ്ങിയ സൗഹൃദ സന്ദര്‍ശനം കടുത്തുരുത്തി വരെ നീണ്ടു. ഉച്ചയ്ക്ക് കുറവിലങ്ങാട് കോഴ കുരിശുപള്ളിയിലെത്തി വി. യൗസേപ്പ് പിതാവിന്റെ മരണതിരുന്നാളിന്റെ ഭാഗമായ ഊട്ടു നേര്‍ച്ചയില്‍ പങ്കാളിയായി. വിശ്വാസികള്‍ക്ക് ഒപ്പം നേര്‍ച്ച വിളമ്പാനും സ്ഥാനാര്‍ത്ഥി കൂടി. ഉച്ചകഴിഞ്ഞ് കോട്ടയത്ത് വിവിധ സ്വകാര്യ ചടങ്ങുകളിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. വൈകുന്നേരം ദേവലോകത്ത് നടന്ന കൂടുംബയോഗത്തിലും സ്ഥാനാര്‍ത്ഥി എത്തി. വലിയ സ്വീകരണമാണ് കുടുംബ യോഗത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇന്നും കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുക്കും.

    Read More »
  • Kerala

    എറണാകുളത്ത് ഗേറ്റ് തകര്‍ന്നുവീണ് യുവതി മരിച്ചു

    കൊച്ചി: ഏലൂരില്‍ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂർ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ഇന്ന് രാലിലെ ഏലൂർ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭർത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്. വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റാണ് തകർന്ന് ജോസ് മേരിയുടെ ദേഹത്തേക്ക് വീണത്. ഭർത്താവ് പോയ ശേഷമായിരുന്നു അപകടം. അപകടത്തിനു ശേഷം കുറച്ചുനേരം കഴിഞ്ഞാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസികള്‍ ചേർന്ന് ജോസ് മേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

    Read More »
  • India

    ബീഹാറിൽ സൈനികര്‍ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിൻ അപകടത്തിൽപ്പെട്ടു

    പാട്ന: ബീഹാറില്‍ ട്രെയിൻ അപകടം. സൈനികർ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ ബഗാഹ ജില്ലയിലാണ് അപകടം ഉണ്ടായത്. ബഗാഹ റെയില്‍വേ സ്റ്റേഷൻ സമീപമുള്ള ദാല നമ്ബർ എല്‍-സിഎൻ-50-സിയുടെ ഗുഡ്സ് ഗോഡൗണിന് സമീപമാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ട്രെയിനിന്റെ മൂന്ന് ബോഗികള്‍ എൻജിനുമായി വേർപെട്ട് പോകുകയായിരുന്നു. നിലവില്‍, ബഗാഹ മേഖലയിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പാളം തെറ്റിയ ബോഗികള്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് റെയില്‍വേ അധികൃതർ. ട്രെയിനില്‍ സൈനിക ഉദ്യോഗസ്ഥരും, അവരുടെ സാധനങ്ങളുമാണ് ഉണ്ടായിരുന്നത്. രാജസ്ഥാനില്‍ നിന്ന് ബംഗാളിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, സൈനികർ ഇരുന്ന ബോഗികള്‍ സുരക്ഷിതമാണെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. (പ്രതീകാത്മക ചിത്രം)

    Read More »
  • Kerala

    ലോക്സഭാ തെരഞ്ഞെടുപ്പ്; പോലീസിന്റെ മുന്നറിയിപ്പ് 

    ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം. സൈബർ പോലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്സാപ്പ് നമ്പർ ഇതോടൊപ്പം. #keralapolice

    Read More »
Back to top button
error: