Breaking NewsKeralaLead NewsNEWS
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വീണ്ടും തീപിടിത്തം, രണ്ടും മൂന്നും നിലകളിലുണ്ടായ തീപിടിത്തം മുകളിൽ നിലയിലേക്ക് തീ വ്യാപിക്കുന്നു, അപകടമുണ്ടായയുടൻ ജീവനക്കാരേയും കസ്റ്റമേഴ്സിനേയും മാറ്റിയതിനാൽ അപകടം ഒഴിവായി, മുൻപ് തീപിടിത്തമുണ്ടായത് 2023ൽ

കോഴിക്കോട്: കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിൽ തീപിടിത്തം. ഇന്നു വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ 5 ഫയർഎൻജിനുകളാണ് സ്ഥലത്തുള്ളത്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ആദ്യം രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് മുകളിലെ നിലയിലേക്ക് തീ പടരുകയായിരുന്നു. തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. 2023ലും ജയലക്ഷ്മി സിൽക്സിൽ തീപിടിത്തമുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്.






