Month: November 2020

  • LIFE

    പിസി ജോർജ് ഒറ്റയ്ക്ക് തന്നെ ,വേണമെങ്കിൽ പി ജെ ജോസഫിൽ ലയിച്ചോളാൻ ഉമ്മൻ ചാണ്ടി

    പിസി ജോർജിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ഉമ്മൻ ചാണ്ടി .ഘടക കക്ഷിയായി യു ഡി എഫിൽ എടുക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന സന്ദേശമാണ് ഉമ്മൻ ചാണ്ടി പിസി ജോർജിന്റെ വരവിനെ പിന്തുണയ്ക്കുന്ന രമേശ് ചെന്നിത്തലയ്ക്കും നൽകിയത് .ഈ പാശ്ചാത്തലത്തിൽ ആണ് താൻ യു ഡി എഫിലേയ്ക്ക് ഇല്ലെന്ന നിലപാട് പി സി ജോർജ് സ്വീകരിച്ചത് .തുടർനീക്കങ്ങളിലും യു ഡി എഫിൽ നിന്ന് ഗ്രീൻ സിഗ്നൽ പിസിയ്ക്ക് ലഭിക്കുന്നില്ല . ജോസഫ് വിഭാഗത്തിൽ ലയിച്ചാലും തനിയ്ക്കും മകനുമായി രണ്ട് സീറ്റ് നൽകണമെന്ന ആവശ്യവുമായി പിസി ജോർജിന് മുന്നോട്ട് പോകാൻ ആകില്ല .മാത്രമല്ല യു ഡി എഫ് യോഗങ്ങളിൽ പാർട്ടി പ്രതിനിധി ആയി പങ്കെടുക്കാനും ആകില്ല . ബിജെപി നേതൃത്വവുമായി നല്ല ബന്ധത്തിൽ ആണെങ്കിലും എൻ ഡി എയിൽ തെരഞ്ഞെടുപ്പ് കാലത്ത് ചേരുന്നത് ആത്മഹത്യാപരമാണെന്നു പിസി ജോർജ് തിരിച്ചറിയുന്നുണ്ട് .പൂഞ്ഞാറിലെ മുസ്‌ലിം വോട്ട് തന്റെ ജയത്തിനു നിര്ണായകമാണെന്നു പിസി ജോർജിന് അറിയാം .എന്നാൽ കഴിഞ്ഞ തവണത്തെ…

    Read More »
  • NEWS

    മെഗാ സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും

    ദീപാവലിക്കുമുന്നോടിയായി മെഗാ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യംവെച്ചാകും പുതിയ പാക്കേജെന്നാണ് വിലയിരുത്തുന്നത്. ഉച്ചയ്ക്ക് 12.30നുള്ള വാര്‍ത്താ സമ്മേളനത്തിലാകും പദ്ധതികള്‍ പ്രഖ്യാപിക്കുക. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യവകസന പദ്ധതികള്‍ക്കാകും പ്രാമുഖ്യം നല്‍കുക. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വന്‍കിട പദ്ധതികള്‍ കേന്ദ്രം കണ്ടെത്തി കഴിഞ്ഞു.

    Read More »
  • NEWS

    തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം ഇന്ന് തുടങ്ങും

    കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം ഇന്ന് തുടങ്ങുന്നു. അടുത്ത വ്യാഴാഴ്ച വരെ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് മാത്രമേ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. പ്രകടനമോ ജാഥയോ ആള്‍ക്കൂട്ടമോ പാടില്ലെന്നും സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രമേ പാടൂള്ളുവെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് കോവിഡാണെങ്കില്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് പത്രിക സമര്‍പ്പിക്കാം. വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. നവംബര്‍ 23 തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.

    Read More »
  • NEWS

    ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടെ യുവതി പൊളളലേറ്റ് മരിച്ചു

    കറുകച്ചാല്‍: ചപ്പുചവറുകള്‍ കൂട്ടി കത്തിക്കുന്നതിനിടെ യുവതി പൊളളലേറ്റ് മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ കെ.പി.പ്രതിഭ(36) ആണു മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ദാരുണമായ സംഭവം. വീടിനു സമീപത്തു ചപ്പുചവറുകളും കരിയിലകളും കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ പ്രതിഭയുടെ വസ്ത്രത്തിലേക്കു തീ പിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ പ്രതിഭ സമീപത്തെ ശുചിമുറിയില്‍ കയറിയെങ്കിലും അവിടെ വെള്ളം ഇല്ലായിരുന്നു. തുടര്‍ന്ന് പ്രതിഭയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • NEWS

    24 മണിക്കൂറിനിടെ 47,905 കോവിഡ് രോഗികള്‍

    രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേര്‍ക്ക്​​ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 86,83,916 പേര്‍ക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. 550 പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌​ മരിച്ചു. ഇതോടെ മരണസംഖ്യ 1,28,121 ആയി ഉയര്‍ന്നു. 4,89294 പേരാണ്​ നിലവില്‍ ചികില്‍സയിലുള്ളത്​. 80,66,501 പേര്‍ രോഗമുക്​തി നേടി. ഏഴ്​ സംസ്ഥാനങ്ങളിലെ ജില്ലകളിലാണ്​​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഏറ്റവും ഉയര്‍ന്ന്​ നില്‍ക്കുന്നതെന്നാണ്​ ആരോഗ്യമന്ത്രലായത്തിന്റെ കണക്കുകള്‍. നവംബര്‍ 11 വരെ 12,19,62,509 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും കഴിഞ്ഞ ദിവസം മാത്രം 11,93,358 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.

    Read More »
  • LIFE

    കോൺഗ്രസിൽ ഇത് യുവതരംഗം ,പഞ്ചായത്ത് തെരഞ്ഞെടുപ്പ് യുവജന പ്രാതിനിധ്യം കൂട്ടണമെന്നാവശ്യം ,ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്

    ഒരു മുഴം നീട്ടിയെറിഞ്ഞ് സംസ്ഥാന കോൺഗ്രസിലെ യുവനേതാക്കൾ .പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക് മികച്ച പ്രാതിനിധ്യം നൽകണം എന്നാവശ്യപ്പെട്ടു അവർ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു . ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല ,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ ആയി കണ്ടത് ഷാഫി പറമ്പിലും കെ എസ് ശബരീനാഥനുമാണ് .ലക്‌ഷ്യം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാത്രമല്ല ,നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ആണ് .കെ പി സി സി അധ്യക്ഷനെ സന്ദർശിച്ച ശേഷം അവർ ഡി സി സി പ്രെസിഡന്റുമാർക്ക് മത്സരിപ്പിക്കേണ്ട യുവാക്കളുടെ പട്ടിക കൈമാറുകയും ചെയ്തു . യൂത്ത് കോൺഗ്രസിന്റെ ഈ നീക്കത്തിൽ ഗ്രൂപ് സമവാക്യമല്ല പ്രതിഫലിച്ചത് .യുവാക്കൾക്ക് മികച്ച പ്രാതിനിധ്യം കിട്ടണം എന്നാണ് പൊതുവികാരം .എ വിഭാഗത്തിൽ പെട്ട ഷാഫി പറമ്പിൽ ആണ് യൂത്ത് കോൺഗ്രസ് പ്രെസിഡന്റ് ഐ വിഭാഗത്തിലെ ശബരിനാഥൻ ആണ് വൈസ് പ്രസിഡണ്ട് .എന്നാൽ ഈ സമവാക്യങ്ങൾ ഒന്നും ഇവരുടെ ഒരുമയെ ബാധിച്ചിട്ടില്ല .കോൺഗ്രസിൽ ഒരു പുതിയ…

    Read More »
  • NEWS

    സയനെെഡില്‍ സിദ്ധിഖ്

    ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാര ജേതാവ് രാജേഷ് ടച്ച്റിവര്‍, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “സയനെെഡ് “എന്ന ബഹുഭാഷാ ചിത്രത്തില്‍ പ്രശസ്ത താരം സിദ്ധിഖ് വളരെ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരള സംസ്ഥാന അവാർഡ്, ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡ്, ഫിലിംഫെയർ അവാർഡ് എന്നിവ കരസ്ഥമാക്കിയ, മലയാളത്തില്‍ മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അനുഭവ സമ്പത്തുമായി സയനൈഡ് ടീമിനൊപ്പം സിദ്ധിഖ് ചേരുകയാണ്. രാജേഷ് ടച്ച്റിവറിന്റെ’നാ ബംഗാരു തള്ളി ‘ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ആന്ധ്ര സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി അവാർഡ് സിദ്ധിഖ് നേടിയിട്ടുണ്ട്. മറ്റൊരു സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് നേടുന്ന ആദ്യ മലയാള നടനാണ് സിദ്ദിഖ്.മികച്ച നടിക്കുള്ള ദേശീയ ആവാര്‍ഡ് നേടിയ തെന്നിന്ത്യയിയിലെ പ്രശസ്ത താരം പ്രിയാമണി,സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്സറായി ശക്തമായ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഡിലീസ്റ്റ് സിനിമ, പ്രൈംഷോ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറില്‍ പ്രദീപ് നാരായണന്‍, കെ നിരഞ്ജൻ റെഡ്ഡി എന്നിവര്‍ ചേർന്നാണ് ബഹുഭാഷാ ചിത്രമായ ” സയനെെഡ്…

    Read More »
  • LIFE

    ഇ ഡിയുടെ റഡാറിൽ ഒരു നേതാവിന്റെ മകൻ കൂടി ,നേതാവിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ കാരണം മകന്റെ നിലനിൽപ്

    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റഡാറിൽ ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയെന്ന് വിവരം .ബെംഗളൂരു ,ദുബായ് ബന്ധങ്ങളും വസ്തുക്കച്ചവടവുമാണ് നേതാവിന്റെ മകനിലേയ്ക്ക് ഇ ഡി എത്താൻ കാരണം . ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലും നേതാവ്ന്റെ മകന് ബന്ധമുണ്ടെന്നാണ് ഇ ഡിയ്ക്ക് കിട്ടിയ വിവരം .പുനലൂർക്കാരൻ സുഹൃത്ത് വഴിയാണ് ഇപ്പോൾ ഇ ഡി കേസിൽ അകത്തായവരുമായി നേതാവിന്റെ മകനുള്ള ബന്ധം . അന്വേഷണത്തിന്റെ ഭാവി നേതാവിനെയും കുഴക്കുന്നുണ്ട് .മകനെ തെരഞ്ഞടുപ്പിൽ മത്സരിപ്പിക്കണം എന്ന സമ്മർദ്ദം നേതാവിനുണ്ട് .എന്നാൽ കേസിന്റെ ഗതി എന്താവുമെന്ന് പ്രവചിക്കാൻ പറ്റാത്ത സാഹചര്യത്തിൽ തല്ക്കാലം കാത്തിരിക്കാൻ ആണ് നേതാവിന്റെ തീരുമാനം .

    Read More »
  • NEWS

    ബാലഭാസ്കറിന്റേത് അപകട മരണം എന്ന നിഗമനത്തിൽ സിബിഐ ,കലാഭവൻ സോബി പറഞ്ഞത് കള്ളം

    ബാലഭാസകറിന്റേത് അപകട മരണം തന്നെയെന്ന നിഗമനത്തിൽ സിബിഐ .നാലുപേരുടെ നുണ പരിശോധന നടത്തിയതിന്റെ ഭാഗമായാണ് നിഗമനം .ഇക്കാര്യത്തിൽ കലാഭവൻ സോബി പറഞ്ഞത് കള്ളമാണെന്നാണ് സിബിഐ കരുതുന്നത് .വണ്ടി ഓടിച്ചത് ബാലഭാസ്കർ ആണെന്ന ഡ്രൈവർ അർജുന്റെ മൊഴി തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട് . ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍, കേസില്‍ നിരവധി ആരോപണങ്ങളുയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെ സിബിഐ നുണ പരിശോധനയ്ക്ക് വിധായരാക്കിയിരുന്നു .ഇതിൽ സോബിയെ രണ്ടു തവണ നുണ പരിശോധനയ്ക്ക് വിധേയനാക്കി . ഒരു ടെസ്റ്റിൽ സോബി പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞതായും രണ്ടാം ടെസ്റ്റിൽ സഹകരിച്ചില്ലെന്നുമാണ് വിവരം .പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം സ്വര്ണക്കള്ളക്കടത്ത് കേസിൽ പ്രതികൾ ആണ്. ഇതാണ് സംശയങ്ങൾക്ക് ഇടയാക്കിയത് .അപകട മരണം എന്നതിനപ്പുറം ഒരു തെളിവും ലഭിച്ചില്ല എന്നാണ് വിവരം .

    Read More »
  • NEWS

    വിദേശ ധന സഹായത്തിനു സന്നദ്ധ സംഘടനകൾക്ക് നിയന്ത്രണം

    വിദേശ ധന സഹായം സ്വീകരിക്കുന്നതിന് സന്നദ്ധ സംഘടനകൾക്ക് സർക്കാർ നിയന്ത്രണം .ചുരുങ്ങിയത് മൂന്നു വർഷമായി പ്രവർത്തിക്കുന്നതും ഇതിനകം 15 ലക്ഷത്തോളം രൂപ ചെലവഴിച്ചതുമായ സംഘടനകൾക്ക് മാത്രമേ ഇനി വിദേശ സഹായം സ്വീകരിക്കാൻ ആവൂ .വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നവർ വിദേശ സംഭാവന എത്രയാണെന്നും അത് എന്തിനു വേണ്ടിയുള്ളതാണെന്നുമുള്ള രേഖ സംഭാവന നല്കുന്നവരിൽ നിന്ന് വാങ്ങണം .കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത് . മുൻ‌കൂർ അനുമതി വാങ്ങുന്ന വ്യക്തിക്കോ സംഘടനയ്‌ക്കോ വിദേശ ധന സഹായം സ്വീകരിക്കുന്നതിന് എഫ് സി ആർ എ അക്കൗണ്ട് ഉണ്ടായിരിക്കണം .വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവർത്തകൻ നൽകുന്ന സംഘടനയുടെ ഭാഗമാകരുത് .സന്നദ്ധ സംഘടനയുടെ 75 % ഓഫീസ് ഭാരവാഹികളോ ഭരണ സമിതി അംഗങ്ങളോ വിദേശ സഹായം നൽകുന്ന സംഘടനയുടെ ഭാരവാഹികളോ അംഗങ്ങളോ ആകരുത് . തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവരെ വിദേശ സഹായം…

    Read More »
Back to top button
error: