Breaking NewsIndiaLead NewsNEWSpoliticsPravasiWorld

‘​ഇന്ത്യൻ പ്രധാനമന്ത്രി ഈ മാസം 25 ന് ഇസ്രയേലിലെത്തും’; നെതന്യാഹുവിന്റെ പ്രഖാപനം; ‘​ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം അതിശക്തം, മോദിയുടെ വരവിനെ ആവേശത്തോടെയാണ് നോക്കിക്കാണുന്നു ‘​

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25, 26 തീയതികളിലായി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. സന്ദർശനവേളയിൽ ഇസ്രായേൽ പാർലമെന്‍റിനെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മോദിയുടെ സന്ദർശന വിവരം ഔദ്യോഗികമായി ആദ്യം അറിയിച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാകും ഇത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യൻ സമാധാന ചർച്ചകളും സന്ദർശനത്തിൽ പ്രധാന വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള സഖ്യം അതിശക്തമാണെന്നും മോദിയുടെ വരവിനെ ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നതെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാൽ സന്ദർശനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: