Breaking NewsIndiaLead NewsNEWS

ആതിഥേയത്വ ചെലവുകൾ വഹിക്കുന്നത് ആതിഥേയ രാജ്യം, 10 വർഷത്തെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ചെലവ് 762 കോടി… ഏറ്റവും കൂടുതൽ ചെലവായത് കഴിഞ്ഞ വർഷം- 175 കോടി, 2020 ൽ കോവിഡ് ആയതിനാൽ വിദേശയാത്ര നടത്തിയില്ല- വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപയെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. സുരക്ഷ ക്രമികരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം എന്നിവരുടെ ചെലവുകൾക്കാണ് ഈ തുക ഉപയോഗിച്ചതെന്നും, ആതിഥേയത്വ ചെലവുകൾ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലോക്‌സഭയിൽ ടിഎംസി അംഗം ജൂൺ മൊലിയയ്ക്ക് വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതുപോലെ പ്രധാനമന്ത്രിയുടെ ഏറ്റവും ചെലവേറിയ വിദേശയാത്ര 2025 ഫെബ്രുവരിയിലെ ഫ്രാൻസിലെക്ക് നടത്തിയതായിരുന്നു എന്നും ചെലവായത് 25.5 കോടി രൂപയെന്നും മറുപടിയിൽ പറയുന്നു. കഴിഞ്ഞ വർഷം മാത്രം പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ചെലവായത് 175 കോടി രൂപയിലേറെയെന്നും 2020ൽ പ്രധാനമന്ത്രി വിദേശയാത്രകൾ ഒന്നും നടത്തിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. 2020ൽ ലോകമെങ്ങും കോവിഡ് മഹാമാരി പിടിപെട്ടിരുന്നതിനാൽ വിദേശയാത്ര ഒഴിവാക്കിയിരുന്നു.

Signature-ad

2015ൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി 91.5 കോടി രൂപ ചെലവായി. 2016ൽ 33.22 കോടിയാണ് യാത്രകൾക്കായി ചെലവിട്ടത്. 2017ൽ ഇത് 44.27 കോടിയായി. 2018ൽ ചെലവിട്ടത് 51.46 കോടിയും 2019ൽ 7.76 കോടി രൂപയും മാത്രമാണ്. കൊവിഡ് മൂലം 2020ൽ പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തിയില്ല. 2021ൽ വിദേശയാത്രകൾക്കായി 36.11 കോടി രൂപ ചെലവായി. 2022 ലെ ചെലവ് 55.82 കോടി രൂപയും 2023ലേത് 93.63 കോടിയുമാണ്. 2024ൽ മാത്രം വിദേശയാത്രകൾക്കായി 109.51 കോടി ചെലവിട്ടു. 2025ൽ വിദേശയാത്രകൾക്ക് 175.19 കോടിയും ചെലവായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: