Month: November 2020

  • LIFE

    ശിവശങ്കറിന്‌ പണി കൊടുത്തത് സ്വപ്നയുടെ മൊഴി ,മൂന്നാം പ്രതിയായേക്കും ,മറ്റു ഏജൻസികളും ചോദ്യം ചെയ്‌തേക്കും

    ഇടപാടുകളിൽ ശിവശങ്കറിന്‌ നേതൃപരമായ പങ്കാളിത്തം ഉണ്ടെന്ന സ്വപ്നയുടെ മൊഴിയാണ് ഐ എ എസ് ഉദ്യോഗസ്ഥനെ കുരുക്കിയത് .തന്റെയും ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയും സംയുക്ത ലോക്കറിൽ സൂക്ഷിച്ച പണം ശിവശങ്കറിന്റേത് ആണെന്ന സ്വപ്നയുടെ മൊഴി ശിവശങ്കറിനെ ഊരാക്കുടുക്കിലേക്കാണ് നയിക്കുന്നത് . എൻഐഎ ,കസ്റ്റംസ് തുടങ്ങിയ ഏജൻസികളും ശിവശങ്കറിനെ ചോദ്യം ചെയ്യും എന്നാണ് സൂചന .സിബിഐ അന്വേഷിക്കുന്ന ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച കേസിൽ ശിവശങ്കർ സിബിഐ അന്വേഷണ വലയത്തിലാവും . നയതന്ത്ര പാർസൽ വിട്ടുകൊടുക്കാൻ ശിവശങ്കർ ഇടപെട്ടത് കടുത്ത ഔദ്യോഗിക കൃത്യ നിർവഹണ ലംഘനമാണെന്ന് ഇ ഡി വ്യക്തമാക്കുന്നു .ശിവശങ്കറിന്റെ ഇത്തരം ഇടപെടൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് പിടിപാട് ഉണ്ടെന്ന പൊതുബോധം ഉണ്ടാക്കിയത് .സ്വപ്നയുടെ ചോദ്യം ചെയ്യൽ തുടരുന്ന പശ്ചാത്തലത്തിൽ ആണ് ഒരു ദിവസം കൂടി ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയിൽ നൽകിയത് .

    Read More »
  • NEWS

    ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ,അരങ്ങേറ്റംകോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി

    രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമാണെങ്കിലും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഇതാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു .കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ മത്സരിയ്ക്കും എന്നാണ് സൂചന . ചാണ്ടി ഉമ്മനെ പുതുപ്പള്ളി ഡിവിഷനിൽ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട് .പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണ് എന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം . ജോസ് കെ മാണി എൽഡിഎഫിലേക്ക് ചേക്കേറിയതോടെ കോട്ടയത്തെ വിജയം യുഡിഎഫിന് അഭിമാന പ്രശ്നമാണ് .അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചാണ് സ്ഥാനാർഥി നിർണയം . ചാണ്ടി ഉമ്മനെ സ്ഥാനാർഥി ആക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് .പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയും ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട് . കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ് പുതുപ്പള്ളി .ഇവിടെ പതിനായിരത്തിലേറെ വോട്ടുകൾക്കാണ് കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത് .പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മത്സരം പുതുപ്പള്ളി നിയോജക മണ്ഡലം ഉമ്മൻ…

    Read More »
  • LIFE

    അർണാബ് ജയിൽ മോചിതൻ ,ഭാരത് മാതാ കി ജയ് വിളിച്ച് റോഡ് ഷോ ഒരുക്കി അണികൾ

    റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിലറക്കുള്ളിൽ ആയ ചാനൽ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസാമി ജയിൽ മോചിതനായി .സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അർണാബ് ജയിൽ മോചിതൻ ആയത് .ഭാരത് മാതാ കി ജയ് വിളിച്ച് റോഡ് ഷോ ഒരുക്കിയാണ് അണികൾ അർണാബിനെ വരവേറ്റത് . ഇത് ഇന്ത്യയുടെ വിജയമെന്നും സുപ്രീം കോടതിയ്ക്ക് നന്ദിയെന്നും അർണാബ് പ്രതികരിച്ചു .ശുഭവാർത്ത എത്തി എന്നാണ് ബിജെപി വക്താവ് സാംബിത് പത്ര പ്രതികരിച്ചത് .50,000 രൂപയുടെ ജാമ്യത്തിൽ ആണ് അർണാബിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചത് . ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ചാണ് സുപ്രീം കോടതി അർണാബിന് ജാമ്യം അനുവദിച്ചത് .അർണാബിനെ അറസ്റ്റ് ചെയ്ത നടപടിയെയും സുപ്രീം കോടതി വിമർശിച്ചു . #WATCH Republic TV Editor Arnab Goswami released from Mumbai's Taloja Jail following Supreme Court order granting…

    Read More »
  • NEWS

    എന്റെ മാവും പൂക്കും ചിത്രീകരണം തുടങ്ങി

    ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കപ്പെട്ട മക്കനയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” എന്റെ മാവും പൂക്കും ” എന്ന ചിത്രം എസ് ആർ എസ് ക്രിയേഷൻസിന്റെ ബാനറിൽ എസ് ആർ സിദ്ധിഖും സലീം എലവുംകുടിയും ചേർന്ന് നിർമ്മിക്കുന്നു. അഖിൽപ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവരോടൊപ്പം തെന്നിന്ത്യൻ നടി “സിമർ സിങ് ” നായികയായെത്തുന്നു. ബാനർ – എസ് ആർ എസ് ക്രിയേഷൻസ്, നിർമ്മാണം – എസ് ആർ സിദ്ധിഖ്, സലീം എലവുംകുടി , രചന , സംവിധാനം – റഹീം ഖാദർ, ഛായാഗ്രഹണം – ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് – മെന്റോസ് ആന്റണി, ഗാനരചന – ശിവദാസ് തത്തംപ്പിള്ളി, സംഗീതം – ജോർജ് നിർമ്മൽ…

    Read More »
  • NEWS

    ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ-ഡോക്യൂമെന്ററി വരുന്നു

    കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ. രാജാരാമവർമ്മ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിന്റെ ശില്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്. തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡവർമ്മ എന്ന പോലെയാണ് കൊച്ചി രാജ്യചരിത്രത്തിൽ ശക്തൻ തമ്പുരാന്റെ സ്ഥാനം. ശക്തൻ തമ്പുരാന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുക എന്ന ദൗത്യമാണ് “ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ ” എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ നിർവ്വഹിക്കപ്പെടുന്നത്. കനത്ത യുദ്ധങ്ങളും അക്രമങ്ങളും ഒന്നും തന്നെ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെയാണ് ശക്തൻ തമ്പുരാൻ എന്ന പേർ സിദ്ധിച്ചത് ? ചരിത്രത്തിന്റെ നാൾവഴികളിലേക്കൊരു യാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി . പഠനാർഹമായ രീതിയിൽ അനേകം ഗവേഷണങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ ഒന്നാംഭാഗം പൂർത്തിയായി. സംവിധാനം – ഡോ.രാജേഷ്കൃഷ്ണൻ , രചന , ഛായാഗ്രഹണം – റഫീഖ് പട്ടേരി, അവതരണം, റിസർച്ച് – കൃഷ്ണൻ , എഡിറ്റിംഗ് – വിബിൻ വിസ്മയ…

    Read More »
  • NEWS

    പ്രതിദിന വാർത്താ സമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി

    പ്രതിദിന വാർത്താസമ്മേളനം താൽക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയൻ .തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ സർക്കാർ സംവിധാനത്തിൽ ഉള്ള വാർത്താസമ്മേളനങ്ങളിൽ രാഷ്ട്രീയ പ്രസ്താവനകൾ നടത്താൻ ആവില്ല എന്നതിനാൽ ആണ് ഇതെന്നാണ് വിവരം . ദുരന്ത സമയങ്ങളിലും കോവിഡ് കാലത്തും മുഖ്യമന്ത്രി വാർത്താ സമ്മേളനങ്ങളിലൂടെയാണ് ജനങ്ങളുമായി സംവദിച്ചിരുന്നത് .സ്പ്രിങ്ക്ലർ ,ശിവശങ്കർ വിവാദങ്ങളിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി ഉപയോഗിച്ചതും ഇതേ വാർത്താ സമ്മേളനങ്ങൾ തന്നെ . സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രഖ്യാപനവും പ്രതിരോധവുമെല്ലാം ഈ വാർത്താ സമ്മേളനങ്ങളിലൂടെ ആയിരുന്നു .എന്താണ് സമാന്തര സംവിധാനം എന്ന് നോക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് .അറിയുന്നത്

    Read More »
  • കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികൾ ,മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രണ്ട് പേരെ കൂടി ചോദ്യം ചെയ്യും

    അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രണ്ടുപേരെ കൂടി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്ന് സൂചന .കോവിഡ് ബാധിച്ച് സി എം രവീന്ദ്രൻ ചികിത്സയിലാണ് .കോവിഡ് മുക്തനായതിന് ശേഷം രവീന്ദ്രനെ ചോദ്യം ചെയ്യും .ഇതിനു പിന്നാലെയാണ് മറ്റു രണ്ടു പേരെ കൂടി ചോദ്യം ചെയ്യുക .ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന .കള്ളക്കടത്ത് വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് അറിയാമെന്നാണ് ഇ ഡി കരുതുന്നത് . കമീഷൻ അടിസ്ഥാനത്തിൽ ലൈഫ് പദ്ധതികളുടെ കരാറുകൾ കൈമാറിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ഇ ഡി കരുതുന്നത് .26 പദ്ധതികളുടെ കരാറുകൾ രണ്ടു കമ്പനികൾക്ക് മാത്രമാണ് ലഭിച്ചത് എന്നാണ് .കണ്ടെത്തൽ ടെൻഡർ വിവരങ്ങൾ ഈ കമ്പനികൾക്ക് ശിവശങ്കർ ഉൾപ്പെടെ ഉള്ളവർ നൽകിയെന്നാണ് സംശയം . ലൈഫ് മിഷൻ ഫയലുകളിൽ കൃത്രിമം നടന്നോ എന്നും പരിശോധിക്കുന്നുണ്ട് .മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ്…

    Read More »
  • NEWS

    ബീഹാർ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത് മോദിയുടെ പരാജയമോ ?

    ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമായാണ് പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത് .മോദി പ്രഭാവത്തെ കുറിച്ച് ന്യൂസ് ചാനലുകൾ ചർച്ച ചെയ്തു .പത്രങ്ങൾ വെണ്ടയ്ക്ക നിരത്തി ആഘോഷിച്ചു .രാഷ്ട്രീയ വിശാരദരും പണ്ഡിത അവതാരകരും ഇതിൽ ഊന്നി .എന്നാൽ ബിഹാറിൽ മോദി വിജയിക്കുകയാണോ ചെയ്തത് അതോ പരാജയപ്പെടുക ആണോ ചെയ്തത് ? ബിഹാറിൽ മോഡി തോറ്റു എന്നാണ് കണക്കുകൾ പരിശോധിച്ചാൽ നമുക്ക് പറയാൻ ആകുക .സാങ്കേതികമായി എൻ ഡി എ അധികാരത്തിലേറിയെങ്കിലും ഒരു വർഷത്തിനിടെ ജനവിധിയിൽ വന്ന മാറ്റം പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും . 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻ ഡി എ പ്രകടനവും 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻ ഡി എ പ്രകടനവും ചേർത്തുവെക്കുമ്പോൾ നെല്ലും പതിരും തിരിയും .പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് പ്രചാരണ റാലികളിൽ പങ്കെടുത്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത് ,പ്രത്യേകിച്ച് രണ്ടും മൂന്നും ഘട്ടങ്ങളെ മുന്നിൽ കണ്ട് .ഇനി ലോക്‌സഭയും നിയമസഭയും രണ്ട് തരം…

    Read More »
  • NEWS

    ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 52,49,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി വത്സല കുമാരി (60), നെടുമങ്ങാട് സ്വദേശി സുകുമാരന്‍ (72), മുക്കോല സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (56),…

    Read More »
  • NEWS

    കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുന്ന വാര്‍ത്തകളാണ് ഇന്ന് പുറത്തുവന്നിട്ടുള്ളത്: രമേശ് ചെന്നിത്തല

    കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുന്ന വാര്‍ത്തകളാണ് ഇന്ന് പുറത്തുവന്നിട്ടുള്ളത്. 2.  ഇ ഡി  യുടെ സത്യ വാങ്ങ് മൂലം കേരളത്തിലെ സര്‍ക്കാരിന്റെ ചിത്രം പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്.  മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന അധോലോക പ്രവര്‍ത്തനങ്ങളുടെ സംക്ഷ്പ്ത  രൂപമാണ് ഇന്ന്  കോടതിയുടെ മുമ്പാകെ ഇ ഡി നല്‍കിയത്്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെയും  തട്ടിപ്പുകാരുടെയും ന്ദ്രമാണെന്ന് ഔദ്യോഗികമായിതന്നെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.   3. കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച രേഖ ഔദ്യോഗിക രേഖയാണ്. ഇത്  പ്രകാരം ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.  4. കഴിഞ്ഞ 55 മാസമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നിവന്നിരുന്നത് സ്വര്‍ണ്ണക്കള്ളക്കടത്തും, കള്ളപ്പണം വെളിപ്പിക്കലുമായിരുന്നു.   5. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓരോരുത്തര്‍ക്കും ഓരോ ചുമതലയാണ് നല്‍കിയിരുന്നത്. ചിലര്‍ക്ക് സ്വര്‍ണ്ണക്കടത്ത്, ചിലര്‍ക്ക് അഴിമതി, മറ്റുചിലര്‍ക്ക് കള്ളപ്പണം വെളിപ്പിക്കല്‍. ഒരു നിമിഷം പോലും ഈ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.  നാല്  വര്‍ഷമായി  പദ്ധതികളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും പേരില്‍ നടക്കുന്ന…

    Read More »
Back to top button
error: