LIFENEWS

കോൺഗ്രസിൽ ഇത് യുവതരംഗം ,പഞ്ചായത്ത് തെരഞ്ഞെടുപ്പ് യുവജന പ്രാതിനിധ്യം കൂട്ടണമെന്നാവശ്യം ,ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്

രു മുഴം നീട്ടിയെറിഞ്ഞ് സംസ്ഥാന കോൺഗ്രസിലെ യുവനേതാക്കൾ .പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക് മികച്ച പ്രാതിനിധ്യം നൽകണം എന്നാവശ്യപ്പെട്ടു അവർ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു .

Signature-ad

ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല ,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ ആയി കണ്ടത് ഷാഫി പറമ്പിലും കെ എസ് ശബരീനാഥനുമാണ് .ലക്‌ഷ്യം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാത്രമല്ല ,നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ആണ് .കെ പി സി സി അധ്യക്ഷനെ സന്ദർശിച്ച ശേഷം അവർ ഡി സി സി പ്രെസിഡന്റുമാർക്ക് മത്സരിപ്പിക്കേണ്ട യുവാക്കളുടെ പട്ടിക കൈമാറുകയും ചെയ്തു .

യൂത്ത് കോൺഗ്രസിന്റെ ഈ നീക്കത്തിൽ ഗ്രൂപ് സമവാക്യമല്ല പ്രതിഫലിച്ചത് .യുവാക്കൾക്ക് മികച്ച പ്രാതിനിധ്യം കിട്ടണം എന്നാണ് പൊതുവികാരം .എ വിഭാഗത്തിൽ പെട്ട ഷാഫി പറമ്പിൽ ആണ് യൂത്ത് കോൺഗ്രസ് പ്രെസിഡന്റ് ഐ വിഭാഗത്തിലെ ശബരിനാഥൻ ആണ് വൈസ് പ്രസിഡണ്ട് .എന്നാൽ ഈ സമവാക്യങ്ങൾ ഒന്നും ഇവരുടെ ഒരുമയെ ബാധിച്ചിട്ടില്ല .കോൺഗ്രസിൽ ഒരു പുതിയ രാഷ്ട്രീയ സമവാക്യത്തിന് തുടക്കമാകുന്നു എന്നർത്ഥം .

എൽഡിഎഫിന്റെ ഭരണത്തുടർച്ചാ സാധ്യതയ്ക്ക് മങ്ങലേറ്റു എന്ന് ഇവർ കരുതുന്നു .ഈ പശ്ചാത്തലത്തിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാത്രമല്ല യുവാക്കളുടെ ലക്‌ഷ്യം ,നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണ് .2021 ൽ ഭരണം ഉറപ്പാണെന്ന് കരുതി മുതിർന്ന നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു .ഇത് പാർട്ടിയ്ക്ക് തന്നെ വിനാശകരമാണെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും യുവനേതാക്കൾ നടത്തുന്നുണ്ട് .

കോന്നി ,വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുകളിലെ സിപിഐഎം മാതൃകയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത് .രണ്ടു ചെറുപ്പക്കാരെ മുന്നിൽ നിർത്തി സിപിഐഎം യുഡിഎഫിലെ “മുതിർന്നവരെ “അട്ടിമറിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിലെ ക്ഷീണം തീർത്ത് തിരിച്ച് സജീവ രാഷ്ട്രീയത്തിലെത്തി .

നേതാക്കളെ ഭരണം ലഭിച്ചാൽ വിവിധ തലങ്ങളിൽ ഉൾപ്പെടുത്തുന്നതിനോട് യുവനേതാക്കൾക്ക് വിയോജിപ്പില്ല .എന്നാൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കിവിട്ടു തോൽവി ഏറ്റുവാങ്ങുന്നത് എന്തിനാണ് എന്നതാണ് ഇവരുടെ ചോദ്യം .

നിയമസഭാ തെരഞ്ഞെടുപ്പും മന്ത്രിസ്ഥാനവും മുന്നിൽ കണ്ടു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാൻ ചില എംപിമാർ നടത്തുന്ന ശ്രമങ്ങൾ തിരസ്കരിച്ച് നേതൃത്വം യുവാക്കൾക്ക് ഗുണപരമായ സൂചന നൽകിക്കഴിഞ്ഞു .ഐ സി ബാലകൃഷ്ണനും അൻവർ സാദത്തും പി കെ ജയലക്ഷ്മിയുമടക്കമുള്ളവർ തദ്ദേശ തെരഞ്ഞെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വന്നത് .രമ്യ ഹരിദാസും മികച്ച മാതൃകയാണ് .ഇവരുടെ പൊതുമധ്യത്തിലും ഭരണ നിർവഹണത്തിലുമുള്ള മികവ് ചൂണ്ടിക്കാട്ടിയാണ് യുവനേതാക്കൾ പ്രാതിനിധ്യം കൂട്ടണം എന്ന ആവശ്യം മുന്നോട്ട് വെക്കുന്നത് .

Back to top button
error: