സയനെെഡില്‍ സിദ്ധിഖ്
ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാര ജേതാവ് രാജേഷ് ടച്ച്റിവര്‍, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “സയനെെഡ് “എന്ന ബഹുഭാഷാ ചിത്രത്തില്‍ പ്രശസ്ത താരം സിദ്ധിഖ് വളരെ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കേരള സംസ്ഥാന അവാർഡ്, ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡ്, ഫിലിംഫെയർ അവാർഡ് എന്നിവ കരസ്ഥമാക്കിയ, മലയാളത്തില്‍ മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അനുഭവ സമ്പത്തുമായി സയനൈഡ് ടീമിനൊപ്പം സിദ്ധിഖ് ചേരുകയാണ്.
രാജേഷ് ടച്ച്റിവറിന്റെ’നാ ബംഗാരു തള്ളി ‘ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ആന്ധ്ര സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി അവാർഡ് സിദ്ധിഖ് നേടിയിട്ടുണ്ട്. മറ്റൊരു സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് നേടുന്ന ആദ്യ മലയാള നടനാണ് സിദ്ദിഖ്.മികച്ച നടിക്കുള്ള ദേശീയ ആവാര്‍ഡ് നേടിയ തെന്നിന്ത്യയിയിലെ പ്രശസ്ത താരം പ്രിയാമണി,സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്സറായി ശക്തമായ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മിഡിലീസ്റ്റ് സിനിമ, പ്രൈംഷോ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറില്‍ പ്രദീപ് നാരായണന്‍, കെ നിരഞ്ജൻ റെഡ്ഡി എന്നിവര്‍ ചേർന്നാണ് ബഹുഭാഷാ ചിത്രമായ ” സയനെെഡ് ” നിര്‍മ്മിക്കുന്നത്.ഇരുന്നൂറ്റിയൻപതിലേറെ ചിത്രങ്ങൾ പൂർത്തിയാക്കി, രണ്ടു പ്രാവശ്യം മികച്ച സ്വഭാവ നടനുള്ള കർണാടക സംസ്ഥാന അവാർഡും ഫിലിംഫെയർ അവാർഡും നേടിയ പ്രശസ്ത കന്നട താരം രംഗായനരഘുവും
ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.
കൂടാതെ,സംസ്ഥാന അവാര്‍ഡ് ജേതാവ് മണികണ്ഠൻ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ചിത്തരഞ്ജൻ ഗിരി, തനിക്കെല ഭരണി, രാംഗോപാൽ ബജാജ്, ഷിജു, ശ്രീമാൻ, സമീർ, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധർ, മുകുന്ദൻ, റിജു ബജാജ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗജനി, പാ, സ്പെഷ്യൽ 26, ലക്ഷ്യ, ഉറുമി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളടക്കം വിവിധ ഭാഷകളിലായി ആയിരത്തിലേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് സുനിൽ ബാബു ഈ ചിത്രത്തില്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്നു.
” ഈ ചിത്രത്തിനുവേണ്ടി കഥയിലെ നിർണ്ണായക സ്വാധീനമുള്ള അഞ്ചോളം സെറ്റുകൾ ഒരുക്കേണ്ടതുണ്ടെന്ന കാരണത്താൽ ഞങ്ങൾ സുനിൽ ബാബുവിലേക്ക് എത്തുകയായിരുന്നു ” നിർമ്മാതാവ് പ്രദീപ് നാരായണൻ പറഞ്ഞു.
“സയനൈഡ് മോഹന്റെ കഥ നാമെല്ലാം പത്രങ്ങളിലൂടെ അറിഞ്ഞതാണ്. എന്നാൽ സംവിധായകൻ രാജേഷ് ടച്ച്റിവർ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് വ്യത്യസ്തമായ ഒരു കാഴ്ചയാണ്” നിർമ്മാതാവ് കെ നിരഞ്ജൻ റെഡ്ഢി പറയുന്നു. ”
ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം സയനൈഡ് നൽകി കൊലപ്പെടുത്തി അവരുടെ സ്വർണാഭരണങ്ങളുമായി കടന്നു കളയുകയെന്നതായിരുന്നു മോഹന്റെ രീതി. ” “എല്ലാവർക്കും അറിയാവുന്നപോലെ ഈ സിനിമ, സയനൈഡ് മോഹന്റെ കേസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതുതന്നെയാണെങ്കിലും, കഥപറയുന്ന രീതി തികച്ചും വ്യത്യസ്തമായാണ്”. സംവിധായകൻ രാജേഷ് ടച്ച്റിവർ പറഞ്ഞു.ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന സയനൈഡിനു വേണ്ടി തെലുഗു, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളിൽ പ്രിയാമണി പ്രധാനകഥാപാത്രമാകുമ്പോൾ ഹിന്ദിയിൽ ആ വേഷം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ്.വിവിധ ഭാഷകളിൽ നിന്നുമായി അതിപ്രശസ്തരായ താരങ്ങളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്.
അന്താരാഷ്ട്ര പുരസ്കാര ജേതാവായ ബോളിവുഡ് സംഗീതസംവിധായകൻ ജോർജ് ജോസഫിനൊപ്പം ദേശീയ പുരസ്കാര ജേതാവായ സൗണ്ട് ഡിസൈനർ അജിത് അബ്രഹാം, കേരള സംസ്ഥാന അവാർഡ് നേടിയ പ്രോസ്തെറ്റിക് മേക്കപ്പ് സ്പെഷ്യലിസ്റ്റ് എൻ ജി റോഷൻ, വിവിധ ഭാഷാ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി പുരസ്കാരങ്ങള്‍ നേടിയ എഡിറ്റർ ശശികുമാർ എന്നിവർ സയനൈഡിനായി ഒത്തു ചേരുന്നു.
ഡോക്ടര്‍ ഗോപാൽ ശങ്കർ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.” സയനെെഡ് ”
ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ തെലുങ്കില്‍ പുന്നം രവിയും, തമിഴില്‍ രാജാചന്ദ്രശേഖറും, മലയാളത്തില്‍ രാജേഷ് ടച്ച്റിവറും ലെനൻ ഗോപിനും ചേർന്ന് എഴുതുന്നു.
രാഷ്ട്രപതിയുടെ പത്മശ്രീ പുരസ്കാരം നേടിയ ഡോക്ടര്‍ സുനിതാ കൃഷ്ണൻ കണ്ടന്റ് അഡ്വൈസറായി ഈ ചിത്രത്തില്‍ സഹകരിക്കുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ഹൈദരാബാദ്, ബംഗളൂരു, ഗോവ, മംഗലൂരു, മൈസൂർ, കൂർഗ്, മടിക്കേരി, കാസർഗോഡ് എന്നിവയാണ്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.