NEWS

ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടെ യുവതി പൊളളലേറ്റ് മരിച്ചു

കറുകച്ചാല്‍: ചപ്പുചവറുകള്‍ കൂട്ടി കത്തിക്കുന്നതിനിടെ യുവതി പൊളളലേറ്റ് മരിച്ചു.
നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ കെ.പി.പ്രതിഭ(36) ആണു മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു ദാരുണമായ സംഭവം. വീടിനു സമീപത്തു ചപ്പുചവറുകളും കരിയിലകളും കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ പ്രതിഭയുടെ വസ്ത്രത്തിലേക്കു തീ പിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ പ്രതിഭ സമീപത്തെ ശുചിമുറിയില്‍ കയറിയെങ്കിലും അവിടെ വെള്ളം ഇല്ലായിരുന്നു.

Signature-ad

തുടര്‍ന്ന് പ്രതിഭയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: