എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റഡാറിൽ ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയെന്ന് വിവരം .ബെംഗളൂരു ,ദുബായ് ബന്ധങ്ങളും വസ്തുക്കച്ചവടവുമാണ് നേതാവിന്റെ മകനിലേയ്ക്ക് ഇ ഡി എത്താൻ കാരണം .
ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലും നേതാവ്ന്റെ മകന് ബന്ധമുണ്ടെന്നാണ് ഇ ഡിയ്ക്ക് കിട്ടിയ വിവരം .പുനലൂർക്കാരൻ സുഹൃത്ത് വഴിയാണ് ഇപ്പോൾ ഇ ഡി കേസിൽ അകത്തായവരുമായി നേതാവിന്റെ മകനുള്ള ബന്ധം .
അന്വേഷണത്തിന്റെ ഭാവി നേതാവിനെയും കുഴക്കുന്നുണ്ട് .മകനെ തെരഞ്ഞടുപ്പിൽ മത്സരിപ്പിക്കണം എന്ന സമ്മർദ്ദം നേതാവിനുണ്ട് .എന്നാൽ കേസിന്റെ ഗതി എന്താവുമെന്ന് പ്രവചിക്കാൻ പറ്റാത്ത സാഹചര്യത്തിൽ തല്ക്കാലം കാത്തിരിക്കാൻ ആണ് നേതാവിന്റെ തീരുമാനം .