മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ ജനവികാരം എങ്ങോട്ട്? മനോരമ ന്യൂസ് സര്‍വേ ഫലം പുറത്ത്; വിമര്‍ശനമുണ്ടെങ്കിലും രാഷ്ട്രീയ കണക്കുകളില്‍ പിണറായി വിജയന്റെ സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രകടനം വിലയിരുത്തി മനോരമ ന്യൂസ് പുറത്തുവിട്ട സര്‍വേയില്‍ മോശമെന്നു വിലയിരുത്തിയവര്‍ നേരിയ ഭൂരിപക്ഷം മാത്രം. 54.6 ശതമാനം ആളുകളാണ് മുഖ്യമന്ത്രിയുടെ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണു കണ്ടെത്തല്‍. 26.2ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചത് എന്ന് അഭിപ്രായപ്പെട്ടു. ശരാശരിയെന്ന് അഭിപ്രായപ്പെട്ടത് 15.3 ശതമാനമാണ്. അഭിപ്രായമില്ലെന്ന് 3.9ശതമാനം ആളുകള്‍ രേഖപ്പെടുത്തി. എന്നാല്‍, മോശമെന്നു പറയുന്നവരുടെ വോട്ടുകള്‍ ബിജെപി, കോണ്‍ഗ്രസ് ബന്ധമുള്ളവരുടേതാകാനാണ് സാധ്യത. ഈ വോട്ടുകള്‍ അവരവര്‍ക്കായി ഭിന്നിച്ചുപോയാല്‍ പിണറായി തന്നെ വീണ്ടും ജയിച്ചു കയറുമെന്നു വ്യക്തം!
ഫെബ്രുവരി ആദ്യവാരത്തെ സര്‍വേ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവരില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നാണു കണ്ടെത്തല്‍. ആദ്യവാരം 27ശതമാനം പേര്‍ നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈവാരം അതില്‍ 0.8ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം മുഖ്യന്ത്രിയുടെ പ്രകടനം മോശം എന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 53.1 ശതമാനമായിരുന്നത് 54.6ശതമാനമായി ഉയര്‍ന്നു എന്നും പറയുന്നു.
ഇടതുസര്‍ക്കാര്‍ മാറണമെന്ന് ഫെബ്രുവരി രണ്ടാംവാരം സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. തുടരണമെന്ന് അഭിപ്രായപ്പെട്ടത് 38.8 ശതമാനമാണ്. ആദ്യവാരത്തിലെ സര്‍വേയില്‍ പങ്കെടുത്ത 53.7ശതമാനം പേരാണ് സര്‍ക്കാര്‍ മാറണമെന്ന് അഭിപ്രായപ്പെട്ടത്. ഈ റേറ്റിങ് ഉയരുന്ന കാഴ്ചയാണ് രണ്ടാം വാരത്തില്‍ ദൃശ്യമായത്. സര്‍ക്കാര്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുമുണ്ടായി എന്നും മനോരന്യൂസ് പറയുന്നു. ആദ്യവാരത്തില്‍ ഇത് 40.3 ശതമാനമായിരുന്നെങ്കില്‍ രണ്ടാംവാരം അത് 38.8 ശതമാനമായി കുറഞ്ഞു. ഏതാനും ആയിരം പേരുടെ സാമ്പിളില്‍നിന്നാണ് ഈ കണ്ടെത്തല്‍ എന്നതു മറ്റൊരു കാര്യം.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#ThankYou!
#ManoramaNewsSurvey, #PinarayiVijayan, #KeralaPolitics, #LDF, #UDF, #BJP, #KeralaElectionUpdate, #PoliticalSurvey, #PinarayiPerformance, #ChiefMinisterKerala, #KeralaNews, #ManoramaVTP, #PoliticsLive #TrendingNews, #ViralPolitics, #DailyhuntMalayalam, #ElectionMood, #PublicOpinion, #KeralaElections2026, #PoliticalAnalysis






