NEWS

ബാലഭാസ്കറിന്റേത് അപകട മരണം എന്ന നിഗമനത്തിൽ സിബിഐ ,കലാഭവൻ സോബി പറഞ്ഞത് കള്ളം

ബാലഭാസകറിന്റേത് അപകട മരണം തന്നെയെന്ന നിഗമനത്തിൽ സിബിഐ .നാലുപേരുടെ നുണ പരിശോധന നടത്തിയതിന്റെ ഭാഗമായാണ് നിഗമനം .ഇക്കാര്യത്തിൽ കലാഭവൻ സോബി പറഞ്ഞത് കള്ളമാണെന്നാണ് സിബിഐ കരുതുന്നത് .വണ്ടി ഓടിച്ചത് ബാലഭാസ്കർ ആണെന്ന ഡ്രൈവർ അർജുന്റെ മൊഴി തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട് .

ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍, കേസില്‍ നിരവധി ആരോപണങ്ങളുയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെ സിബിഐ നുണ പരിശോധനയ്ക്ക് വിധായരാക്കിയിരുന്നു .ഇതിൽ സോബിയെ രണ്ടു തവണ നുണ പരിശോധനയ്ക്ക് വിധേയനാക്കി .

ഒരു ടെസ്റ്റിൽ സോബി പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞതായും രണ്ടാം ടെസ്റ്റിൽ സഹകരിച്ചില്ലെന്നുമാണ് വിവരം .പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം സ്വര്ണക്കള്ളക്കടത്ത് കേസിൽ പ്രതികൾ ആണ്. ഇതാണ് സംശയങ്ങൾക്ക് ഇടയാക്കിയത് .അപകട മരണം എന്നതിനപ്പുറം ഒരു തെളിവും ലഭിച്ചില്ല എന്നാണ് വിവരം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button