NEWS
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം ഇന്ന് തുടങ്ങും
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം ഇന്ന് തുടങ്ങുന്നു. അടുത്ത വ്യാഴാഴ്ച വരെ പത്രിക സമര്‍പ്പിക്കാം.
സ്ഥാനാര്‍ത്ഥിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് മാത്രമേ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. പ്രകടനമോ ജാഥയോ ആള്‍ക്കൂട്ടമോ പാടില്ലെന്നും സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രമേ പാടൂള്ളുവെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിക്ക് കോവിഡാണെങ്കില്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് പത്രിക സമര്‍പ്പിക്കാം. വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. നവംബര്‍ 23 തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.