പിസി ജോർജിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ഉമ്മൻ ചാണ്ടി .ഘടക കക്ഷിയായി യു ഡി എഫിൽ എടുക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന സന്ദേശമാണ് ഉമ്മൻ ചാണ്ടി പിസി ജോർജിന്റെ വരവിനെ പിന്തുണയ്ക്കുന്ന രമേശ് ചെന്നിത്തലയ്ക്കും നൽകിയത് .ഈ പാശ്ചാത്തലത്തിൽ ആണ് താൻ യു ഡി എഫിലേയ്ക്ക് ഇല്ലെന്ന നിലപാട് പി സി ജോർജ് സ്വീകരിച്ചത് .തുടർനീക്കങ്ങളിലും യു ഡി എഫിൽ നിന്ന് ഗ്രീൻ സിഗ്നൽ പിസിയ്ക്ക് ലഭിക്കുന്നില്ല .
ജോസഫ് വിഭാഗത്തിൽ ലയിച്ചാലും തനിയ്ക്കും മകനുമായി രണ്ട് സീറ്റ് നൽകണമെന്ന ആവശ്യവുമായി പിസി ജോർജിന് മുന്നോട്ട് പോകാൻ ആകില്ല .മാത്രമല്ല യു ഡി എഫ് യോഗങ്ങളിൽ പാർട്ടി പ്രതിനിധി ആയി പങ്കെടുക്കാനും ആകില്ല .
ബിജെപി നേതൃത്വവുമായി നല്ല ബന്ധത്തിൽ ആണെങ്കിലും എൻ ഡി എയിൽ തെരഞ്ഞെടുപ്പ് കാലത്ത് ചേരുന്നത് ആത്മഹത്യാപരമാണെന്നു പിസി ജോർജ് തിരിച്ചറിയുന്നുണ്ട് .പൂഞ്ഞാറിലെ മുസ്ലിം വോട്ട് തന്റെ ജയത്തിനു നിര്‍ണായകമാണെന്നു പിസി ജോർജിന് അറിയാം .എന്നാൽ കഴിഞ്ഞ തവണത്തെ പോലെ ഒറ്റയ്ക്ക് നിൽക്കുന്നതിലും പിസി അപകടം കാണുന്നുണ്ട് .