NEWS

മെഗാ സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും

ദീപാവലിക്കുമുന്നോടിയായി മെഗാ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യംവെച്ചാകും പുതിയ പാക്കേജെന്നാണ് വിലയിരുത്തുന്നത്. ഉച്ചയ്ക്ക് 12.30നുള്ള വാര്‍ത്താ സമ്മേളനത്തിലാകും പദ്ധതികള്‍ പ്രഖ്യാപിക്കുക.

Signature-ad

കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യവകസന പദ്ധതികള്‍ക്കാകും പ്രാമുഖ്യം നല്‍കുക. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വന്‍കിട പദ്ധതികള്‍ കേന്ദ്രം കണ്ടെത്തി കഴിഞ്ഞു.

Back to top button
error: