Month: November 2020
-
LIFE
‘കറുത്ത ഭൂമി’യുമായി ആയില്യന്‍
99 K തീയേറ്റേഴ്സിന്റെ ബാനറിൽ വൈശാഖ് നിർമ്മിക്കുന്ന ചലച്ചിത്രം ആയില്യൻ കരുണാകരൻ സംവിധാനം ചെയ്യുന്നു . മനോരമ മാക്സിലൂടെ എത്തിയ “ഉള്ളം ” എന്ന വെബ് സീരിസിന് ശേഷം ആയില്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് “കറുത്ത ഭൂമി “.നിറത്തിന്റെ പേരിൽ മാത്രം അവഗണനകൾ നേരിടേണ്ടി വരുന്ന കഴിവുറ്റ ഒരു ഗായികയുടെ ജീവിതയാത്രയും , വൈകാരിക സംഘര്ഷങ്ങളും അതിജീവനത്തിനായുള്ള അവളുടെ പോരാട്ടവുമാണ് ഇതിന്റെ ഇതിവൃത്തം . ലോകമെമ്പാടുമുള്ള വർണവിവേചനത്തിന്റെ അകകാഴ്ച്ചകളിലേക്ക് ഒരെത്തി നോട്ടം കൂടിയാണീ ചിത്രം .തിരക്കഥയും സംഭാഷണവും സൈലേഷ്യയുടേതാണ് .സയനോര ഫിലിപ്പാണ് പശ്ചാത്തലസംഗീതവും സംഗീത സംവിധാനവും .മനേഷ് മാധവൻ ഛായയാഗ്രഹണം ,ചിത്രസംയോജനം ജോൺകുട്ടി , ചമയം പട്ടണം റഷീദ് .മഴവിൽ മനോരമയിലെ “മിടുക്കി “എന്ന റീയാലിറ്റി ഷോയിലൂടെ കടന്ന് വന്ന രമ്യ സർവദാ ദാസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read More » -
NEWS
യുപിയിൽ കോൺഗ്രസിന് പുത്തൻ പ്രതീക്ഷ ,ഉപതെരഞ്ഞെടുപ്പിൽ നിർണായക നേട്ടം
ഉത്തർപ്രദേശിൽ പ്രിയങ്ക മാജിക്ക് ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാവുകയാണ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം .തകർന്നടിഞ്ഞ പാർട്ടി സംവിധാനം ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിൽ ആണെന്നതിന്റെ തെളിവായി കോൺഗ്രസ് വൃത്തങ്ങൾ ഇതിനെ കാണുന്നു . 7 ഇടത്താണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടന്നത് .ഒരു സീറ്റും നേടാൻ ആയില്ലെങ്കിലും രണ്ടിടത്ത് എസ് പിയെയും ബി എസ് പിയെയും മറികടന്ന് കോൺഗ്രസിന് രണ്ടാം സ്ഥാനത്ത് എത്താനായി . “വലിയ തോതിലുള്ള വോട്ട് മറിഞ്ഞുവെന്ന് അവകാശപ്പെടുന്നില്ല .എന്നാൽ നിർണായകമായ വ്യത്യാസം വോട്ടിങ് പാറ്റേണിൽ വന്നിട്ടുണ്ട് .അത് കോൺഗ്രസിനുള്ള ശുഭ സൂചനയാണ് .”കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു . 2017 ലെ തെരഞ്ഞെടുപ്പിൽ ഘട്ടമ്പൂരിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു .ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തി .ബാംഗമാരുവിൽ എസ് പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു 2017 ൽ .ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ച് രണ്ടാം സ്ഥാനം നേടി കോൺഗ്രസ് . തെരഞ്ഞെടുപ്പ് നടന്ന 7 ൽ ആറും പിടിച്ചത് ബിജെപിയാണ് .സമാജ്‌വാദി പാർട്ടിയ്ക്ക് ഒരു…
Read More » -
LIFE
പ്രണയവുമായി ” അവള്‍ “
“പലനാളായ് തേടുന്നമിഴിയാണവൾ ആനാളിൽ ഞാൻ കണ്ട നിറമാണവൾ’….. പ്രണയത്തേയും പ്രണയഗാനങ്ങളെയും എന്നും നെഞ്ചിലേറ്റി ആസ്വദിക്കുന്ന മലയാളികൾക്കായി സത്യം ഓഡിയോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മ്യൂസിക്ക് ആല്‍ബമാണ് ” അവൾ “. ആയുർജ്യോതി ആയുർവേദ ഹോസ്പിറ്റൽ എം.ഡിയും ഡോക്ടറുമായ ലിജോ മന്നച്ചന്റെ വരികൾക്ക്, സിനിമാ പിന്നണി ഗാനരംഗത്തും ഭക്തിഗാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി ചിത്ര അരുണ്‍ സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നു. ചിത്ര ഈണം പകരുന്ന ആദ്യ ഗാനം കൂടിയാണിത്. പ്രണയഗീതങ്ങളെ തന്റെ സ്വതസിദ്ധമായ ആലാപന ശൈലികൊണ്ട് ആർദ്രമാക്കുന്ന മലയാളിയുടെ സ്വന്തം ഭാവഗായകൻ ശ്രീ പി.ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ ഗാനം കൂടുതൽ ഹൃദ്യമായിരിക്കുന്നു. ഏറെക്കാലമായി ടെലിവിഷൻ, സിനിമാരംഗങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചു വരുന്ന മെന്റോസ് ആന്റണിയാണ് ‘അവൾ’ എന്ന പ്രണയ സംഗീത ആല്‍ബത്തിന്റെ സംവിധായകന്‍.സുരേഷ് ബാബു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഷ്കളങ്കമായ ഒരു ഗ്രാമീണ പ്രണയത്തിന്റെ അനുഭൂതി പകർന്ന “അവള്‍” ഏവരുടെയും ഹൃദയത്തില്‍ സംഗീതം പകരും.
Read More » -
NEWS
സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ല; ശ്രീറാമിനോട് അന്വേഷണ സംഘം
തിരുവനന്തപുരം: സിറാജ് പ്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരണപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വഷണ സംഘം. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തെ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും രേഖകളും നല്‍കണമന്ന് ശ്രീറാം ആവശ്യപ്പെട്ടിരുന്നു. ഈ രേഖകള്‍ ശ്രീറാമിന് കൈമാറാനായി ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വഷണ സംഘം വ്യക്തമാക്കിയത്. തൊണ്ടിമുതലായാണ് രേഖയായി സമര്‍പ്പിക്കേണ്ട ഡിവിആര്‍ കോടതിയില്‍ നല്‍കിയത.് ഇതോടെ ഡിവിആറിലെ ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കാന്‍ കാലതാമസമെടുക്കും. 2019 ആഗസ്റ്റ് 3 നാണ് ശ്രീറാം ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെടുന്നത്. വാഹനാപകടത്തില്‍ മരണപ്പെട്ട കെ.എം.ബഷീര്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. അമിത വേഗതയിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
Read More » -
ഫാഷൻ ഗോൾഡ് തട്ടിപ്പിന് സമാനമായി കണ്ണൂരിൽ അമാൻ ഗോൾഡ് തട്ടിപ്പ് ,പോലീസ് കേസ്
ഫാഷൻ ഗോൾഡ് തട്ടിപ്പ് മാതൃകയിൽ കണ്ണൂർ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ് .3 പേരുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസ് എടുത്തു . ഒരു ലക്ഷം രൂപയ്ക്ക് മാസം 1000 രൂപ എന്നായിരുന്നു അമാൻ ഗോൾഡിന്റെ വാഗ്ദാനം .എം ഡി മൊയ്തു ഹാജി നേരിട്ടാണ് പണം സ്വീകരിച്ചത് .മൊയ്തു ഹാജിയുടെ പേരിലാണ് കേസ് എടുത്തിട്ടുള്ളത് . 20 ലക്ഷവും 15 ലക്ഷവുമൊക്കെ നഷ്ടമായവർ ആണ് പരാതിക്കാർ .നിക്ഷേപം നടത്തി ഒരു കൊല്ലം വാഗ്ദാനം ചെയ്ത തുക ലഭിച്ചിരുന്നതായി നിക്ഷേപകർ പറയുന്നു .എന്നാൽ പിന്നീട് നിലച്ചു .ഒരു വർഷം കാത്തിരുന്നതിനു ശേഷമാണ് നിക്ഷേപകർ പരാതി നൽകുന്നത് .കമ്പനിയുടെ ചില നിക്ഷേപകർ വിദേശത്താണെന്നാണ് വിവരം .
Read More » -
NEWS
തമിഴ്‌നാട്ടില്‍ നവംബര്‍ 16ന് സ്‌കൂളുകള്‍ തുറക്കില്ല
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. നവംബര്‍ 16 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, നവംബര്‍ 16ന് സ്‌കൂളുകള്‍ തുറക്കില്ലെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതില്‍ രക്ഷിതാക്കളോടും അധ്യാപകരോടും സര്‍ക്കാര്‍ അഭിപ്രായമാരാഞ്ഞിരുന്നു. ഇതിന് ഭൂരിപക്ഷം പേരും അനുകൂല പ്രതികരണമല്ല നല്‍കിയത്. അതേസമയം, പി.എച്ച്.ഡി, അവസാന വര്‍ഷ പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ രണ്ട് മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഹോസ്റ്റലുകളും തുറക്കും. സ്‌കുളുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം നവംബര്‍ 16ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് തമിഴ്‌നാട് വിദ്യഭ്യാസമന്ത്രി അറിയിച്ചു.
Read More » -
NEWS
ജെഎന്‍യു ക്യാമ്പസില്‍ വിവേകാനന്ദപ്രതിമ പ്രധാനമന്ത്രി ഇന്ന് അനച്ഛാദനം ചെയ്യും
ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ വിവേകാനന്ദപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനച്ഛാദനം ചെയ്യും. ഇന്ന് വൈകുന്നോരം ആറരയ്ക്ക് നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാവും പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക. പരിപാടിയില്‍ പങ്കെടുക്കുന്നതും ചിന്തകള്‍ പങ്കുവെയ്ക്കാനാകുന്നതും സന്തോഷകരമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഏറ്റവും മികച്ച ചിന്തകരിലും ആത്മീയ നേതാക്കളിലൊരാളായ സ്വാമി വിവേകാനന്ദന് ജന്മം നല്‍കിയത് ഇന്ത്യയുടെ അഭിമാനമാണെന്ന് ജെഎന്‍യു വൈസ് ചാന്‍സിലര്‍ പറഞ്ഞു.
Read More » -
LIFE
യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം വേണം ,താൻ മത്സരിക്കുന്നത് നീതികേട് ,നയം വ്യക്തമാക്കി ചാണ്ടി ഉമ്മൻ NewsThen- നോട് -വീഡിയോ
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന വാർത്ത തള്ളി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ .കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ മത്സരിക്കും എന്നായിരുന്നു വാർത്ത .യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം വേണമെന്നും താൻ മത്സരിക്കുന്നതിൽ നീതികേടുണ്ടെന്നും ചാണ്ടി ഉമ്മൻ NewsThen- നോട് പറഞ്ഞു . യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് .യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എല്ലാ ഡി സി സി അധ്യക്ഷന്മാരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട് .എന്നാൽ കൂടുതൽ യുവാക്കളെ കാണുന്നില്ല .കോൺഗ്രസ് സംസ്ഥാന നേതൃത്വം അനുഭാവപൂർവമായ നിലപാട് എടുക്കുമെന്ന് കരുതുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു . തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും സാധ്യതകൾ മികച്ചതാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു .നിയമസഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി .
Read More » -
NEWS
ഖമറുദ്ദീന്റെ ജാമ്യാപേക്ഷാ തളളി
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷാ കോടതി തളളി. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. അതേസമയം, ഖമറുദ്ദീന്‍ ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രക്കാരന്‍ എന്നാണ് സര്‍ക്കാരിന്റെ നിലപാട് അതിനാല്‍ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തട്ടിയെടുത്ത പണം എവിടേയ്ക്ക് പോയെന്ന് കണ്ടെത്താനുളള അന്വേഷണം നടക്കുകയാണ്. കോടതിയല്‍ ഹാജരാക്കിയ ഖമറുദ്ദീനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇന്നലെ ഖമറുദ്ദീനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
Read More » -
NEWS
സ്വര്‍ണ്ണക്കടത്ത് ഒത്താശ ചെയ്തതും ശിവശങ്കറെന്ന് ഇഡി
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നിര്‍ണായക വിവരങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്നത് മാത്രമല്ല അദ്ദേഹം ഒത്താശ ചെയ്തിരുന്നതായും ഇഡി വെളിപ്പെടുത്തി. കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിര്‍ദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും കഴിഞ്ഞ നവംബര്‍ 11 ന് ഇത് സംബന്ധിച്ച വാട്‌സപ്പ് സന്ദേശം അയച്ചുവെന്നും ഇഡി പറയുന്നു. അതേസമയം, ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ റിമാന്‍ഡ് ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടും. എന്നാല്‍ ശിവശങ്കറിന്റെ ജാമായ്‌പേക്ഷയും എറണാകുളം സെഷന്‍സ് കോടതിയുടെ പരിഗണനയിലുണ്ട്.
Read More »