Month: September 2020

  • LIFE

    മഹേഷിന്റെ വെളളരിക്കാപട്ടണത്തില്‍ മഞ്ജും സൗബിനും

    മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെളളരിക്കാപട്ടണത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ മഞ്ജുവാര്യരും പുതുതലമുറ നായകന്‍മാരില്‍ പ്രതിഭ തെളിയിച്ച സൗബിന്‍ ഷാഹിറും ഒന്നിക്കുന്നു. ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷ് വെട്ടിയാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകന്‍ മഹേഷ് വെട്ടിയാറും ചേര്‍ന്ന് എഴുതുന്നു. ജയേഷ് നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- കെ ആര്‍ മണി,പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-ബെന്നി കട്ടപ്പന്ന,പ്രൊഡക്ഷന്‍ ഡിസെെനര്‍-ജ്യോതിഷ് ശങ്കര്‍,മേക്കപ്പ്-രാജേഷ് നെന്മാറ,വസ്ത്രാലങ്കാരം- സമീറ സനീഷ്,എഡിറ്റര്‍-അപ്പു എന്‍ ഭട്ടതിരി,അര്‍ജുന്‍ ബെന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദിനില്‍ ബാബു,അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് കുമാര്‍ കെ ജി, പരസ്യക്കല-ഓള്‍ഡ്‌ മോങ്ക്സ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്. കുടുംബപശ്ചാത്തലത്തിലുള്ളതാണ് കഥ പറയുന്ന സിനിമയില്‍ മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

    Read More »
  • രാജ്യത്ത് കോവിഡ് ബാധിതര്‍ 47 ലക്ഷം കവിഞ്ഞു

    ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്കാണ് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 47,54,357 ആയി. ഒറ്റ ദിവസത്തിനിടെ 1,114 പേര്‍ കൂടി മരിച്ചു. ആകെ മരണം 78,586. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 9,73,175 പേര്‍ ചികിത്സയിലാണ്. ഇതുവരെ 37,02,596 പേരാണ് രോഗമുക്തരായത്. ഇതില്‍ ഏറെ രോഗികളുള്ള മഹാരാഷ്ട്രയില്‍ നിന്നുമാണ് കൊവിഡിന്റെ 25 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, മരണ നിരക്കില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമായ വസ്ഥുതയാണ്. വെറും 12 ദിവസം കൊണ്ട് 10 ലക്ഷം രോഗികളെയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ, രാജ്യത്ത് ഒരു സംസ്ഥാനത്ത് മാത്രം 10 ലക്ഷത്തോളം രോഗബാധിതരെയും കണ്ടെത്തി എന്നത് ഞെട്ടിക്കുന്ന കണക്കാണ്. എന്നാല്‍, രോഗമുക്തരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ആശ്വാസം നല്‍കുന്നതാണ്. ശനിയാഴ്ച 81,533 പേര്‍ക്കാണ് രോഗം ഭേദമായിരിക്കുന്നത്. ഇതില്‍ 60 ശതമാനം രോഗമുക്തിയും അഞ്ച് സംസ്ഥാനങ്ങളില്‍…

    Read More »
  • TRENDING

    കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതും

    ലോകമെമ്പാടും ഭീതി വിതച്ച് പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം ആയിരം കടക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ സമാന രീതിയില്‍ തന്നെ രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. ഇപ്പോഴിതാ കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതുമാണെന്ന് പുതിയ പഠനം റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജും ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍.-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമീപ ജില്ലകളില്‍നിന്നെത്തിയ രോഗികളില്‍നിന്ന് ശേഖരിച്ച 170-ലധികം സാംപിളിന്റെ ജനിതക ശ്രേണി നിര്‍ണയമാണ് നടത്തിയത്. കോവിഡ് വൈറസുകളുടെ കേരളത്തിലെ ഉദ്ഭവവും വ്യാപനവും സംബന്ധമായി നടന്നുവരുന്ന ജനിതക ശാസ്ത്രീയ ഗവേഷണങ്ങളുടെ ആദ്യ പഠനറിപ്പോര്‍ട്ടാണിത്. വുഹാനില്‍നിന്നെത്തിയ ആദ്യ രോഗികളുടെ സാംപിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനവിധേയമാക്കിയിരുന്നു. ഇതരസംസ്ഥാന യാത്രക്കാരില്‍ നിന്നാണ് കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നതെന്ന് പഠനത്തില്‍ നിന്ന്…

    Read More »
  • TRENDING

    രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നവൊമി ഒസാക്ക

    രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം നവൊമി ഒസാക്കയ്ക്ക്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നാലാം സീഡായ ഒസാക്ക 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് എതിരാളിയെ പരാജയപ്പെടുത്തിയത്. 22കാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2018-ലെ യുഎസ് ഓപ്പണ്‍, 2019-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പുകളാണ് മുമ്പ് ഒസാക്ക സ്വന്തമാക്കിയത്. 31-കാരിയായ അസറെങ്ക ആദ്യ സെറ്റില്‍ വെറും 26 മിനിറ്റിനുള്ളില്‍ ഒസാക്കയെ കീഴടക്കി. പതിമൂന്നോളം പിഴവുകള്‍ ഒസാക്ക ആദ്യ സെറ്റില്‍ വരുത്തി. രണ്ടാം സെറ്റില്‍ അസറെങ്ക 2-0 ത്തിന് മുന്നില്‍ നില്‍ക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്. 2018-ല്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക ആദ്യ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയത്.

    Read More »
  • NEWS

    ഇരട്ടക്കൊലപാതകത്തിൽ പുലർച്ചെ രണ്ട് മണിക്ക് തെളിവെടുപ്പ്

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ പുലർച്ചെ രണ്ടു മണിക്ക് തെളിവെടുപ്പ് .സുരക്ഷാ പ്രശ്നം മുൻനിർത്തി ആയിരുന്നു ഈ സമയത്ത് തെളിവെടുപ്പ് നടത്തിയത് .പ്രതികളെ കൊലപാതകം നടന്ന തേമ്പാമൂട്ടിൽ എത്തിച്ചാണ് തെളിവെടുത്തത് . അജിത്ത് ,ഷജിത്ത് ,അൻസർ എന്നിവരെയാണ് പുലർച്ചെ കൊണ്ട് വന്നു തെളിവെടുത്തത് .കൊലപാതകം നടന്ന സ്ഥലത്ത് ഡി വൈ എഫ് ഐയുടെ പ്രതിഷേധ പരിപാടി ഉണ്ടായിരുന്നു .അതിനാൽ അവിടുത്തെ തെളിവെടുപ്പ് മാറ്റിവച്ചു .തേമ്പാംമൂട് കവല, ഗൂഢാലോചന നടന്ന മുത്തിക്കാവ് ഫാം ഹൗസ്, മാങ്കുഴി, ആയുധങ്ങള്‍കൊണ്ടു വന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.

    Read More »
  • TRENDING

    അനാർക്കലിയിൽ പൃഥ്‌വിരാജ് പകരക്കാരൻ എന്ന് ബിജു മേനോൻ

    സച്ചിയുടെ സൂപ്പർഹിറ്റ് പ്രണയചിത്രം അനാർക്കലിയിൽ പൃഥ്‌വിരാജ് പകരക്കാരൻ ആണെന്ന് ബിജു മേനോൻ .ഒരു അഭിമുഖത്തിൽ ആണ് ബിജു മേനോൻ ഇക്കാര്യം പറഞ്ഞത് .പൃഥ്‌വിരാജിന്റെ റോളിലേക്ക് സച്ചി നിശ്ചയിച്ചത് തന്നെ ആയിരുന്നുവെന്നും ബിജു മേനോൻ വെളിപ്പെടുത്തി . കടലിൽ സാഹസികമായി നീന്തുന്നതും അടുത്തിടപഴകിയുള്ള പ്രണയ രംഗങ്ങളും ഒക്കെ ഉണ്ടായിരുന്നു ചിത്രത്തിൽ .തനിക്കതിൽ കോൺഫിഡൻസ് ഇല്ലാത്തതിനാൽ ആ കഥാപാത്രം തെരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നു ബിജു മേനോൻ പറഞ്ഞു. അനാർക്കലിക്ക് ശേഷം ഈ കൂട്ടുകെട്ടിന്റെ ചിത്രമായിരുന്നു അയ്യപ്പനും കോശിയും .സൂപ്പർ ഹിറ്റ് ആയിരുന്നു ഈ ചിത്രം .ചിത്രത്തിൽ അയ്യപ്പൻ നായർ ആയി ബിജു മേനോനും കോശിയായി പൃഥ്‌വിയും തിളങ്ങി .

    Read More »
  • NEWS

    തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലേയ്ക്ക് നീട്ടിയേക്കുo

    ഡിസംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ളി തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നു. സർവകക്ഷി യോഗത്തിലെ തീരുമാനം കണക്കിലെടുത്താണിത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ നവംബർ 11 നുശേഷം ഉദ്യോഗസ്ഥ ഭരണത്തിലാകും. തിരഞ്ഞെടുപ്പ് നീട്ടുന്നത് സംബന്ധിച്ച് സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയാൽ അത് അംഗീകരിച്ചേക്കുമെന്നാണ് സൂചന. ഒക്ടോബർ അവസാനം രണ്ട് ഘട്ടങ്ങളായി നടക്കാനിരുന്ന തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൽക്കാലം നീട്ടിവെക്കാം എന്ന തീരുമാനത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തുന്നു എന്നാണ് വിവരം. നവംബർ 11-ന് ശേഷം പുതിയ ഭരണസമിതികൾ നിലവിൽ വന്നില്ലെങ്കിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. സ്പെഷൽ ഓഫീസറോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ ആയിരിക്കും ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. നയപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ഭരണസമിതി നിലവിൽ വരുന്നതുവരെ ഇപ്പോഴത്തെ ഭരണ സമിതികളുടെ കാലാവധി നീട്ടിക്കൊണ്ട് ഓർഡിനൻസ് കൊണ്ടു വരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. പക്ഷേ ഇത്തരമൊരു ഓർഡിനൻസ് നിയമപരമായി…

    Read More »
  • TRENDING

    കങ്കണയും കുടുംബവും ബിജെപിയിലേക്കെന്ന് റിപ്പോർട്

    ബോളിവുഡ് താരം കങ്കണ റണൗട്ടും കുടുംബവും ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് .പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കങ്കണയുടെ ‘അമ്മ ആശാ നന്ദി പറയുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് അഭ്യൂഹങ്ങൾ കനത്തത് . “ഞങ്ങൾ കോൺഗ്രസ് കുടുംബം ആണെന്ന് അറിഞ്ഞിട്ടും ഞങ്ങളെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി “കങ്കണയുടെ ‘അമ്മ വിഡിയോയിൽ പറയുന്നു . Video: Actor #KanganaRanaut 's mother thanks PM Narendra Modi and Union home minister Amit Shah for standing by her family. pic.twitter.com/wYhr5a4MAv — TOI Cities (@TOICitiesNews) September 12, 2020 കങ്കണയുടെ മുത്തച്ഛൻ സർജ് രാം കോൺഗ്രസ്സ് എംഎൽഎ ആയിരുന്നു .മാണ്ഡി ജില്ലയയിലെ ഗോപാൽപുർ നിയോജക മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു അദ്ദേഹം .

    Read More »
  • NEWS

    ഇ ഡിയ്ക്ക് പിന്നാലെ എൻഐഎയും കസ്റ്റംസും ജലീലിൽ നിന്ന് മൊഴിയെടുത്തേക്കും

    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എൻഐഎയും കസ്റ്റംസും മന്ത്രി കെ ടി ജലീലിന്റെ മൊഴി എടുത്തേക്കും .മതഗ്രന്ഥങ്ങൾ കൊണ്ട് വന്നതിന്റെ മറവിൽ സ്വർണക്കടത്ത് നടന്നോ എന്നാണ് അന്വേഷണം . ഇ ഡി വീണ്ടും മന്ത്രിയുടെ മൊഴിയെടുക്കും എന്നാണ് വിവരം .14 ന് ഹാജരാകാൻ ആണ് നിർദേശം .മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ മൊഴിയിൽ വ്യക്തത വരുത്താൻ ആണ് ഇ ഡി വീണ്ടും വിളിപ്പിക്കുന്നത് . സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇ ഡി മൊഴിയെടുത്ത കേരളത്തിലെ ആദ്യ മന്ത്രിയാണ് കെ ടി ജലീൽ .ഇ ഡിയുടെ മൊഴിപ്പകർപ്പ് മറ്റു രണ്ടു അന്വേഷണ ഏജൻസികളും ആവശ്യപ്പെട്ടേക്കും .ഈ മൊഴി കൂടി പരിശോധിച്ച ശേഷമാകും ഈ ഏജൻസികളുടെ മൊഴിയെടുപ്പ് .

    Read More »
  • NEWS

    അമിത് ഷായെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു

    ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഡൽഹി എയിംസിൽ ആണ് പ്രവേശിപ്പിച്ചത് .കോവിഡ് ബാധിതൻ ആയി ചികിത്സയിൽ ആയിരുന്ന അമിത് ഷായെ ഓഗസ്റ്റ് 31 നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത് . ഇന്നലെ രാത്രി 11 മണിയോടെയാണ് അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഓഗസ്റ്റ് 2 നാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് .ഓഗസ്റ്റ് 14 നു ഫലം നെഗറ്റീവ് ആകുകയും ചെയ്തു .ഓഗസ്റ്റ് 18 നു അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ശ്വാസ തടസമാണ് അമിത് ഷാ ഇപ്പോൾ നേരിടുന്ന പ്രശ്നം .കൃത്യമായ നിരീക്ഷണത്തിന് ആശുപത്രിയിൽ തന്നെ കഴിയുകയാണ് നല്ലതെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നു .

    Read More »
Back to top button
error: