Month: September 2020
-
NEWS
സോണിയ ഗാന്ധി ചികിത്സാർത്ഥം രാജ്യം വിട്ടു
കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി ചികിത്സാർത്ഥം ഇന്ത്യ വിട്ടു .ഇന്ന് വൈകുന്നേരമാണ് രാജ്യം വിട്ടത് .കുറച്ച് വർഷങ്ങൾ ആയി ചികിത്സയിൽ ആണ് സോണിയ ഗാന്ധി . മകൻ രാഹുൽ ഗാന്ധിയും ഒപ്പമുണ്ട് .രാഹുൽ ഗാന്ധി അടുത്ത ആഴ്ച തന്നെ മടങ്ങുമെന്നാണ് സൂചന .പാര്ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ആണിത് . സോണിയ ഗാന്ധിയെ സഹായിക്കാൻ ഒരു സമിതി കഴിഞ്ഞ ദിവസം കോൺഗ്രസ്സ് പ്രഖ്യാപിച്ചിരുന്നു .കോൺഗ്രസിന്റെ ദൈനംദിന കാര്യങ്ങൾ ഇനി ഈ സമിതിയാണ് നോക്കുക .
Read More » -
NEWS
പുനഃസംഘടനയിൽ തഴഞ്ഞു ,പുതിയ യുദ്ധ മുഖം തുറന്ന് സച്ചിൻ പൈലറ്റ്
പുനഃസംഘടനയിൽ തഴയപ്പെട്ട സച്ചിൻ പൈലറ്റ് കോൺഗ്രസിൽ പുതിയ യുദ്ധ മുഖം തുറക്കുന്നു .ഇത്തവണ ഗുജ്ജർ വിഷയം ഉന്നയിച്ചാണ് സച്ചിന്റെ നീക്കം .പിന്നാക്ക വിഭാഗക്കാരായ ഗുജ്ജറുകൾക്ക് അഞ്ച് ശതമാനം സംവരണം നൽകുന്നില്ലെന്ന് കാട്ടി സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനു കത്തെഴുതി . ഗുജ്ജർ സമുദായക്കാരാണ് എങ്കിലും തങ്ങളുടെ രാഷ്ട്രീയ വഴിയിൽ ഒരിക്കലും ജാതീയത പറയാത്തവർ ആണ് രാജേഷ് പൈലറ്റും സച്ചിൻ പൈലറ്റും .എന്നാൽ പൊടുന്നനെ സച്ചിൻ ഗുജ്ജർ രാഷ്ട്രീയം പറയാൻ ആരംഭിച്ചത് കോൺഗ്രസ് വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട് . ഗുജ്ജറുകൾ പൊതുവെ ബിജെപിയെ പിന്തുണക്കുന്നവർ ആണ് .സംസ്ഥാനത്ത് 7 ശതമാനത്തോളം ഗുജ്ജറുകൾ ഉണ്ടെന്നാണ് കണക്ക് .30 ലേറെ അസംബ്ലി മണ്ഡലങ്ങളിൽ ഇവർക്ക് നിർണായക സ്വാധീനം ഉണ്ട് .കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നു കരുതി ഗുജ്ജർ സമുദായം കോൺഗ്രസിന് വോട്ടു ചെയ്തിരുന്നു . ആട്ടിടയ സമുദായമാണ് ഗുജ്ജർ .പടിഞ്ഞാറൻ ഉത്തർ പ്രദേശിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലും ഇവർക്ക് സ്വാധീനം ഉണ്ട് .ഈ…
Read More » -
TRENDING
നടി മിയ ജോർജും അഷ്വിനും വിവാഹിതരായി
സിനിമാതാരം മിയ ജോർജും അഷ്വിനും വിവാഹിതരായി .എറണാംകുളം സെന്റ് മേരീസ് ബസിലിക്കയിൽ ആയിരുന്നു വിവാഹച്ചടങ്ങുകൾ .കോവിഡ് ജാഗ്രതയോടെയായിരുന്നു ചടങ്ങുകൾ .അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത് .എറണാംകുളം ആലമ്പറമ്പിൽ ഫിലിപ്പിന്റെയും റിനുവിന്റേയും മകനാണ് അഷ്വിൻ . ത്രെഡ് വർക്കുള്ള ഹൈനെക്ക് ഫുൾ സ്ലീവ് ഗൗൺ ആയിരുന്നു മിയയുടെ വിവാഹ വേഷം .മാസ്ക് അണിഞ്ഞാണ് വധൂവരന്മാർ പള്ളിയിൽ എത്തിയത് .
Read More » -
NEWS
കുലുക്കമില്ലാതെ ജലീൽ ,പുറത്ത് പ്രകടനവും ലാത്തിച്ചാർജും അകത്ത് എഴുത്തിനിരുത്തും ചോറൂണും
മന്ത്രി കെ ടി ജലീലിന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ പ്രതിപക്ഷ കക്ഷികളും യുവജന സംഘടനകളും സംസ്ഥാനമൊട്ടാകെ പ്രതിഷേധിക്കുമ്പോൾ കെ ടി ജലീലിന്റെ വസതിയിൽ എഴുത്തിനിരുത്തും ചോറൂണും ആയിരുന്നു നടന്നത് .അയൽവാസിയും സുഹൃത്തുമായ രഞ്ജിത്തിന്റെ കുട്ടിയുടെ ചടങ്ങുകളിൽ ആയിരുന്നു മന്ത്രി പങ്കെടുത്തത് . രഞ്ജിത്തും കുടുംബവും മന്ത്രിയുടെ വീട്ടിൽ എത്തിയാണ് ചടങ്ങുകൾ നടത്തിയത് .മന്ത്രിയുടെ വീടിനു മുന്നിൽ പ്രതിഷേധം അരങ്ങേറുമ്പോൾ ആണ് കൗതുകകരമായ സംഭവം . നേരത്തെ തന്നെ രഞ്ജിത്ത് ഈ ആവശ്യം മന്ത്രിയോട് പറഞ്ഞിരുന്നു .എന്നാൽ ആ സമയത്ത് മന്ത്രി ക്വറന്റൈനിൽ ആയിരുന്നു .ഇത്തവണ വീട്ടിലെത്തിയപ്പോൾ രഞ്ജിത്ത് വീണ്ടും മന്ത്രിയെ സമീപിച്ചു .തുടർന്നാണ് ചടങ്ങുകൾ നടന്നത്
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഫ്രാന്‍സിസ് ജോസഫ് (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശിനി ഭഗവതി (78), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് ബിഗ് ബസാര്‍ സ്വദേശിനി കദീശാബി (73), ആഗസ്റ്റ് 29ന് മരണമടഞ്ഞ പാലക്കാട് പെരുമ്പാടരി സ്വദേശി ഹംസ (65), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് കായവളപ്പ് സ്വദേശി അബ്ദുള്‍ ലത്തീഫ് (56), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി മയ്ദീന്‍ എം.കെ. മൂശാരുകുടിയില്‍ (60), സെപ്റ്റംബര്‍…
Read More » -
NEWS
മതപരമായ ചില വാഗ്ദാനങ്ങള്‍; ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ തട്ടിപ്പ് കഥ ഇങ്ങനെ
മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി ഖമറുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ നിക്ഷേപത്തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഹലാലയ മാര്‍ഗത്തിലൂടെയുളള വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നാണ് മദ്രാസ അധ്യാപകരായ നിക്ഷേപകരെ പോലും അവര്‍ പറ്റിച്ചിരുന്നത്. പണം നിക്ഷേപിച്ചവര്‍ വിശ്വസിച്ചിരുന്നത് കമ്പനിയുടെ നേതാക്കള്‍ എംഎല്‍എയും പൂക്കോയ തങ്ങളെന്നുമായിരുന്നു. ഇവരുടെ തട്ടിപ്പിന് ഇരയായ മഹാഭൂരിഭാഗവും പ്രവാസികളും സാധാരണക്കാരായ വീട്ടമ്മമാരുമാണ്. അതേസമയം, തട്ടിപ്പിന് ഇരയായവരില്‍ വിവാഹമോചനത്തിന് ശേഷം ജീവനാംശമായി ലഭിച്ച തുകയും മകന്റെ മരണശേഷം ലഭിച്ച ഇന്‍ഷുറന്‍സ് തുകയും നിക്ഷേപിച്ചവരുണ്ട്. നീലേശ്വരം കരുവാച്ചേരി സ്വദേശി നസീമയാണ് വിവാഹമോചനശേഷം ഭര്‍ത്താവില്‍ നിന്ന് കോടതി വാങ്ങി നല്‍കിയ 8 ലക്ഷം രൂപ നിക്ഷേപിച്ചത്. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന ഇവരുടെ സ്വപ്‌നം മക്കളുടെ വിദ്യാഭ്യാസവും സ്വന്തമായൊരു വീടുമായിരുന്നു. എന്നാല്‍ അതിനെ ഒക്കെ കാറ്റില്‍ പറത്തുന്നവിധത്തിലായിരുന്നു ഈ തട്ടിപ്പ് . പ്രദേശത്തെ സന്നദ്ധപ്രവര്‍ത്തകര്‍ പലപ്പോഴായി കൊണ്ട് കൊടുക്കുന്ന പലചരക്ക് സാധനങ്ങളാണ് ഇപ്പോള്‍ ഇവരുടെ ഏക ആശ്രയം. ഖമറുദ്ദീന്‍ എംഎല്‍എയും പൂക്കോയ…
Read More » -
NEWS
മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന – എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസ്സിന്റെയും ബി.ജെ.പിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണ്. കോൺഗ്രസ്സ് ബി.ജെ പിയുടെ ബി ടീം തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ബി.ജെ.പി യുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗം തന്നെയാണോ കേരളത്തിലുള്ളതെന്ന് വ്യക്തമാക്കേണ്ടത് അഖിലേന്ത്യാ കോൺഗ്രസ്സ് നേതൃത്വമാണ്. രാജസ്ഥാൻ ഗതാഗത മന്ത്രി പ്രതാപ് സിംഗ് കചര്യവാസനെ ആഗസ്ത് മാസത്തിൽ ഏഴു മണിക്കൂർ ചോദ്യം ചെയ്തത് മുല്ലപ്പളളിയും സംഘവും അറിഞ്ഞമട്ടില്ല. മന്ത്രിമാരെയും എം എൽ എ മാരെയും ഇ.ഡി അടക്കമുള്ള ഏജൻസികൾ വേട്ടയാടിയെന്ന് നിയമസഭയിൽ പറഞ്ഞത് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടാണ്. ഗെലോട്ടിന്റെ സഹോദരനെ ചോദ്യം ചെയ്യുക മാത്രമല്ല അദ്ദേഹത്തിന്റെ വീട് റെയ്ഡും ചെയ്തു. മതിൽ ചാടി കടന്നാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചത്. എൻഫോഴ്സ്മെന്റ് ചുമത്തിയ കേസിൽ റിമാന്റ്…
Read More » -
NEWS
വിമത സ്വരം ഉയർത്തിയ 23 പേരിൽ ഗുലാം നബി ആസാദിന് ജനറൽ സെക്രട്ടറി പദം നഷ്ടമായി ,ബാക്കിയുള്ളവരെ സോണിയ ഗാന്ധി എങ്ങിനെ കൈകാര്യം ചെയ്തു ?
ദൃശ്യവും വ്യക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ ഒപ്പിട്ട് പാർട്ടി അധ്യക്ഷക്കയച്ച കത്തിന്റെ അനുരണനങ്ങൾ കോൺഗ്രസിൽ തുടരുകയാണ് .ആഭ്യന്തര വിപ്ലവത്തിന് മുന്നിൽ നിന്ന രാജ്യസഭയിൽ പാർട്ടിയെ നയിക്കുന്ന ഗുലാം നബി ആസാദ് എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായി കഴിഞ്ഞു .മറ്റു നേതാക്കളെ എങ്ങിനെ സോണിയ ഗാന്ധി കൈകാര്യം ചെയ്തു എന്നറിയുന്നത് കൗതുകകരമാകും എല്ലാ കണ്ണുകളും ഇപ്പോൾ രണ്ട് പേരിലേക്ക് നീളുകയാണ്. സച്ചിൻ പൈലറ്റും, ശശി തരൂരും. സച്ചിൻ കത്തെഴുതിയ 23 പേരിൽ ഇല്ല. എന്നാൽ രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ കലാപം ഉയർത്തിയ ആളാണ്. എന്തായിരിക്കും ഇനി സച്ചിന്റെ റോൾ? അധിർ രഞ്ജൻ ചൗധരിയെ ബംഗാൾ അധ്യക്ഷനായി നിയമിച്ചതോടെ വലിയൊരു പോസ്റ്റിന് ഒഴിവു വന്നിരിക്കുകയാണ്. വേണമെങ്കിൽ ബംഗാൾ അധ്യക്ഷൻ ആയിരിക്കെ തന്നെ ചൗധരിക്ക് ലോക്സഭയിൽ കോൺഗ്രസിനെ നയിക്കാം. എന്നാൽ കോൺഗ്രസിന്റെ ശൈലി അറിയുന്നവർ പറയുന്നത് ഒരാൾക്ക് ഒരു പോസ്റ്റ് എന്ന നിലയിൽ ചൗധരി ബംഗാൾ…
Read More » -
NEWS
ജലീലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം, രാജി ആവശ്യം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
മന്ത്രി കെ ടി ജലീലിലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. പല സ്ഥലങ്ങളിലും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രകടനം നടത്തുന്നത്. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭ പരമ്പരയാണ് അരങ്ങേറിയത്. യുവമോര്‍ച്ചയുടെയും യൂത്ത് ലീഗിന്റെയും മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗമുണ്ടായി. ബാരിക്കേഡിനു മുകളിലേക്കു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെയാണു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുമേല്‍ ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. പ്രകടനത്തില്‍ 4 പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ജലീലിനെതിരെ മുദ്രാവാക്യം മുഴക്കി. കൊല്ലത്തും കോഴിക്കോട്ടും തൃശ്ശൂരും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസുകാരും പൊലീസും ഏറ്റുമുട്ടി. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് കോണ്‍ഗ്രസ് നടത്തിയ ലോങ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ നിന്നാരംഭിച്ച പ്രകടനം കടപ്പാക്കടയില്‍…
Read More » -
NEWS
ചൈന പിടിച്ചു കൊണ്ട് പോയ അഞ്ചു ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ സേനയ്ക്ക് കൈമാറി
അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്ന് ചൈന തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യൻ പൗരന്മാരെ ചൈന ഇന്ത്യയ്ക്ക് കൈമാറി .അല്പം മുമ്പാണ് ചൈനീസ് സേന ഇന്ത്യൻ സേനയ്ക്ക് ഇവരെ കൈമാറിയത് .അഞ്ചു പേരും ഇന്ത്യൻ പട്ടാളക്കാർക്കൊപ്പം ഇന്ത്യയിൽ പ്രവേശിച്ചു . കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അഞ്ചു പേരും 14 ദിവസത്തെ ക്വറന്റൈനിൽ കഴിയും .അതിനു ശേഷമാകും ബന്ധുക്കൾക്ക് കൈമാറുക . സെപ്തംബർ 4 നാണു ഇവരെ കാണാതായത് .ചൊവ്വാഴ്ച ഇവർ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നു ചൈന അറിയിക്കുകയായിരുന്നു .കാട്ടിൽ വേട്ടയ്ക്ക് പോയ ഏഴു പേരിൽ അഞ്ചു പേരെയാണ് ചൈനീസ് പട്ടാളം പിടിച്ചു കൊണ്ടുപോയത് .ബാക്കി രണ്ടുപേർ ഗ്രാമത്തിലെത്തി വിവരം പറഞ്ഞപ്പോഴാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത് .
Read More »