NEWS

യെച്ചൂരിയും പ്രതി ചേർക്കപ്പെടുമ്പോൾ രാഷ്ട്രീയ നേതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന മുന്നറിയിപ്പ് എന്താണ് ?

ഡൽഹി കലാപ കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതി ചേർക്കപ്പെടുമ്പോൾ എതിർക്കുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമം ഉണ്ടാകും എന്ന മുന്നറിയിപ്പാണ് കേന്ദ്രം നൽകുന്നത് .യെച്ചൂരിയെ കൂടാതെ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് ,സാമ്പത്തിക വിദഗ്ധ ജയന്തി ഘോഷ് ,ഡൽഹി സർവകലാശാലയിലെ പ്രൊഫസർ അപൂർവാനന്ദ് ,തുടങ്ങിയവരുടെ പേരും ചേർത്താണ് കുറ്റപത്രം .

ഫെബ്രുവരിയിലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത് .53 പേർ മരിച്ച കലാപത്തിൽ 581 പേർക്ക് പരിക്കേറ്റിരുന്നു .പോരാട്ടം തുടരുമെന്നാണ് യെച്ചൂരിയുടെ പ്രതികരണം .

നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത് ഗൂഡാലോചന കേസ് ആണ് .കലാപം സൃഷ്ടിക്കാൻ നേതാക്കൾ ഗൂഡാലോചന നടത്തി എന്നാണ് കേസ് .കേസിൽ അറസ്റ്റിലായ 3 പേരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കേസ് എന്നാണ് ഡൽഹി പോലീസ് പറയുന്നത് .പാർലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് നേതാക്കൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹി പോലീസ് നേതാക്കൾക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത് .

Back to top button
error: