വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ പുലർച്ചെ രണ്ടു മണിക്ക് തെളിവെടുപ്പ് .സുരക്ഷാ പ്രശ്നം മുൻനിർത്തി ആയിരുന്നു ഈ സമയത്ത് തെളിവെടുപ്പ് നടത്തിയത് .പ്രതികളെ കൊലപാതകം നടന്ന തേമ്പാമൂട്ടിൽ എത്തിച്ചാണ് തെളിവെടുത്തത് .
അജിത്ത് ,ഷജിത്ത് ,അൻസർ എന്നിവരെയാണ് പുലർച്ചെ കൊണ്ട് വന്നു തെളിവെടുത്തത് .കൊലപാതകം നടന്ന സ്ഥലത്ത് ഡി വൈ എഫ് ഐയുടെ പ്രതിഷേധ പരിപാടി ഉണ്ടായിരുന്നു .അതിനാൽ അവിടുത്തെ തെളിവെടുപ്പ് മാറ്റിവച്ചു .തേമ്പാംമൂട് കവല, ഗൂഢാലോചന നടന്ന മുത്തിക്കാവ് ഫാം ഹൗസ്, മാങ്കുഴി, ആയുധങ്ങള്‍കൊണ്ടു വന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.