അനാർക്കലിയിൽ പൃഥ്‌വിരാജ് പകരക്കാരൻ എന്ന് ബിജു മേനോൻ

സച്ചിയുടെ സൂപ്പർഹിറ്റ് പ്രണയചിത്രം അനാർക്കലിയിൽ പൃഥ്‌വിരാജ് പകരക്കാരൻ ആണെന്ന് ബിജു മേനോൻ .ഒരു അഭിമുഖത്തിൽ ആണ് ബിജു മേനോൻ ഇക്കാര്യം പറഞ്ഞത് .പൃഥ്‌വിരാജിന്റെ റോളിലേക്ക് സച്ചി നിശ്ചയിച്ചത് തന്നെ ആയിരുന്നുവെന്നും ബിജു മേനോൻ വെളിപ്പെടുത്തി .

കടലിൽ സാഹസികമായി നീന്തുന്നതും അടുത്തിടപഴകിയുള്ള പ്രണയ രംഗങ്ങളും ഒക്കെ ഉണ്ടായിരുന്നു ചിത്രത്തിൽ .തനിക്കതിൽ കോൺഫിഡൻസ് ഇല്ലാത്തതിനാൽ ആ കഥാപാത്രം തെരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നു ബിജു മേനോൻ പറഞ്ഞു.

അനാർക്കലിക്ക് ശേഷം ഈ കൂട്ടുകെട്ടിന്റെ ചിത്രമായിരുന്നു അയ്യപ്പനും കോശിയും .സൂപ്പർ ഹിറ്റ് ആയിരുന്നു ഈ ചിത്രം .ചിത്രത്തിൽ അയ്യപ്പൻ നായർ ആയി ബിജു മേനോനും കോശിയായി പൃഥ്‌വിയും തിളങ്ങി .

Leave a Reply

Your email address will not be published. Required fields are marked *