ഇ ഡിയ്ക്ക് പിന്നാലെ എൻഐഎയും കസ്റ്റംസും ജലീലിൽ നിന്ന് മൊഴിയെടുത്തേക്കും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എൻഐഎയും കസ്റ്റംസും മന്ത്രി കെ ടി ജലീലിന്റെ മൊഴി എടുത്തേക്കും .മതഗ്രന്ഥങ്ങൾ കൊണ്ട് വന്നതിന്റെ മറവിൽ സ്വർണക്കടത്ത് നടന്നോ എന്നാണ് അന്വേഷണം .

ഇ ഡി വീണ്ടും മന്ത്രിയുടെ മൊഴിയെടുക്കും എന്നാണ് വിവരം .14 ന് ഹാജരാകാൻ ആണ് നിർദേശം .മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ മൊഴിയിൽ വ്യക്തത വരുത്താൻ ആണ് ഇ ഡി വീണ്ടും വിളിപ്പിക്കുന്നത് .

സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇ ഡി മൊഴിയെടുത്ത കേരളത്തിലെ ആദ്യ മന്ത്രിയാണ് കെ ടി ജലീൽ .ഇ ഡിയുടെ മൊഴിപ്പകർപ്പ് മറ്റു രണ്ടു അന്വേഷണ ഏജൻസികളും ആവശ്യപ്പെട്ടേക്കും .ഈ മൊഴി കൂടി പരിശോധിച്ച ശേഷമാകും ഈ ഏജൻസികളുടെ മൊഴിയെടുപ്പ് .

Leave a Reply

Your email address will not be published. Required fields are marked *