ലൈഫ് മിഷൻ കമ്മീഷൻ 4 കോടിയിൽ പങ്ക് മന്ത്രിപുത്രനും കിട്ടിയെന്നു റിപ്പോർട്ട്
ലൈഫ് ,മിഷൻ പദ്ധതിയിലെ കമ്മീഷൻ നാല് കോടിയിൽ നിന്ന് ഒരു വിഹിതം സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ പുത്രനും കൈപ്പറ്റിയെന്ന് റിപ്പോർട്ട് .മന്ത്രി പുത്രൻ സ്വപ്നയുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതമാണ് അന്വേഷണ ഏജൻസികൾക്ക് ഈ വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ട് .
തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ റൂമിൽ വച്ചാണ് പണക്കൈമാറ്റം നടന്നതെന്നാണ് റിപ്പോർട് .വിവരങ്ങൾ അന്വേഷണ ഏജൻസികൾ അന്വേഷിക്കുകയാണ് .തെളിവുകൾ ലഭിച്ചാൽ മന്ത്രിപുത്രനെയും ചോദ്യം ചെയ്യും .
മന്ത്രി ദുബൈയിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുമ്പ് ആയിരുന്നുവത്രെ ഈ ഇടപാട് .സ്വപ്ന സുരേഷും മന്ത്രിപുത്രനും കൂടാതെ ഒരു ഇടപാടുകാരനും മുറിയിൽ ഉണ്ടായിരുന്നുവത്രെ .ആദ്യ ഗഡുവായി കിട്ടിയ 2 കോടിയിൽ 30 ലക്ഷമാണ് ഇടപാടുകാരന് പറഞ്ഞു വച്ചത് .എന്നാൽ ഇത് നടക്കാക്കാത്തതിനെ തുടർന്നാണ് ഫോട്ടോകൾ ചോർന്നത് .ഇതിൽ ചില ഫോട്ടോകൾ ആണ് അന്വേഷണ ഏജൻസികൾക്കും ലഭിച്ചത് .
ലൈഫ് മിഷൻ ഇടപാടിൽ പ്രധാന കണ്ണിയായി പ്രവർത്തിച്ചത് മന്ത്രി പുത്രൻ ആണെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത് .ഇയാൾ കണ്ണൂരിലെ പ്രമുഖ റിസോർട്ടിന്റെ പ്രമുഖ പദവിയിലുമുണ്ട് .ആരോപണ വിധേയമായ വിസാ സ്റ്റാമ്പിങ് ഏജൻസിയുടെ ഡയറക്ടറും റിസോർട്ടിൽ പങ്കാളിയാണ് .വിസാ സ്റ്റാമ്പിങ് കരാർ നേടിക്കൊടുത്ത വകയിലെ കമ്മീഷനാണ് ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ പണമെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ട് .