NEWS

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലേയ്ക്ക് നീട്ടിയേക്കുo

ഡിസംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ളി തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നു.

സർവകക്ഷി യോഗത്തിലെ തീരുമാനം കണക്കിലെടുത്താണിത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ നവംബർ 11 നുശേഷം ഉദ്യോഗസ്ഥ ഭരണത്തിലാകും. തിരഞ്ഞെടുപ്പ് നീട്ടുന്നത് സംബന്ധിച്ച് സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയാൽ അത് അംഗീകരിച്ചേക്കുമെന്നാണ് സൂചന. ഒക്ടോബർ അവസാനം രണ്ട് ഘട്ടങ്ങളായി നടക്കാനിരുന്ന തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൽക്കാലം നീട്ടിവെക്കാം എന്ന തീരുമാനത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തുന്നു എന്നാണ് വിവരം.

നവംബർ 11-ന് ശേഷം പുതിയ ഭരണസമിതികൾ നിലവിൽ വന്നില്ലെങ്കിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. സ്പെഷൽ ഓഫീസറോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ ആയിരിക്കും ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. നയപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ഭരണസമിതി നിലവിൽ വരുന്നതുവരെ ഇപ്പോഴത്തെ ഭരണ സമിതികളുടെ കാലാവധി നീട്ടിക്കൊണ്ട് ഓർഡിനൻസ് കൊണ്ടു വരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. പക്ഷേ ഇത്തരമൊരു ഓർഡിനൻസ് നിയമപരമായി നിലനിൽക്കില്ലെന്നും വിദഗ്ധർ ചൂണ്ടി കാണിക്കുന്നുണ്ട്.

Back to top button
error: