മധ്യപ്രദേശിൽ ബിജെപിക്ക് അതേ രീതിയിൽ മറുപടി നൽകി കോൺഗ്രസ്സ് സ്ഥാനാർത്ഥിപ്പട്ടിക

മധ്യപ്രദേശിൽ ബിജെപി പയറ്റിയ അതെ തന്ത്രം തിരിച്ചു പയറ്റി കോൺഗ്രസ് .ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 27 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ നിർണയിച്ചപ്പോൾ ആണ് കോൺഗ്രസ് ബിജെപിയുടെ അതെ തന്ത്രം തിരിച്ചു പയറ്റിയത് .കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കളം മാറ്റിചവിട്ടിയ ജ്യോതിരാദിത്യ സിന്ധ്യയുടെ എതിരാളികളെ ആണ് കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥികൾ ആക്കിയിരിക്കുന്നത് .സിന്ധ്യയുടെ ശക്തി കേന്ദ്രമായ ചമ്പലിൽ ആണ് തെരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം സീറ്റുകളും .

ഇത്രയും നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ് .സിന്ധ്യയുമായി ഇടഞ്ഞു നിന്ന പ്രമുഖർ പട്ടികയിൽ ഇടം പിടിച്ചു .ഇതിൽ മുൻ ബിജെപി നേതാക്കളും ബിഎസ്‌പി നേതാക്കളും ഉൾപ്പെടുന്നു .

പ്രേംചന്ദ് ഗുഡ്ഡു ആണ് ഇവരിൽ പ്രമുഖൻ .സിന്ധ്യയോട് ഇടഞ്ഞ് ഇയാൾ ബിജെപിയിൽ പോയിരുന്നു .സിന്ധ്യ ബിജെപിയിൽ പോയപ്പോൾ ഇദ്ദേഹം കോൺഗ്രസിൽ തിരിച്ചെത്തി .സിന്ധ്യാ വിരുദ്ധർ ആയ സുനിൽ ശർമ്മ ,പ്രഗിലാൽ ജാദവ് ,ഫുൽസിയ ബാരയ്യ തുടങ്ങിയവരും പട്ടികയിലെ പ്രമുഖർ ആണ് .

Leave a Reply

Your email address will not be published. Required fields are marked *