Month: September 2020
-
പെണ്‍സുഹൃത്തിന്റെ വീട്ടില്‍ യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്, യുവതി അറസ്റ്റില്‍
കൊല്ലം: യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ദിനേശിന്റെ തലക്ക് ഏറ്റ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥആനത്തില്‍ സംഭവം കൊലപാതകമെന്ന് പോലീസ്. കഴിഞ്ഞ ദിവസം പെണ്‍സുഹൃത്ത് രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏല്‍പ്പിച്ചു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അടിയേറ്റ സ്ഥലത്ത് നിന്നും അടുക്കളവരെ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയ പാടുകളും ഉണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പെണ്‍സുഹൃത്ത് രശ്മിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയായ ദിനേശ് ഒരു സുഹൃത്തുമായി എത്തിയത്. വീട്ടില്‍ വച്ച് ദിനേശും സുഹൃത്തും തമ്മില്‍ വഴക്ക് ഉണ്ടായി എന്നും പിടിച്ച് മാറ്റുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചുവെന്നുമായിരുന്നു യുവതി മൊഴി നല്‍കിയത്. എന്നാല്‍ അതില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് മൊഴി മുഖവിലയ്‌ക്കെടുത്തില്ല. ദിനേശിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പടെ രശ്മിയുടെ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.
Read More » -
TRENDING
താന്‍ ലഹരിക്ക് അടിമ; വൈറലായി കങ്കണയുടെ വീഡിയോ
ബോളിവുഡില്‍ ഇപ്പോള്‍ മൊത്തം ലഹരിമയമാണ്. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സിനിമമേഖലയിലെ ലഹരിബന്ധത്തില്‍ കൊണ്ടെത്തിച്ചത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി കേസില്‍ കാമുകി റിയ ചക്രവര്‍ത്തിയുടെ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് മറ്റ് പല താരങ്ങശുടേയും പേരുകളാണ്. എന്നാല്‍ ഇപ്പോഴിതാ ലഹരി കേസില്‍ മുംബൈ പൊലീസ് മുമ്പോട്ട് പോകുന്നതിനിടെ താന്‍ ലഹരിക്ക് അടിമയാണെന്ന കങ്കണ റണൗട്ടിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വാര്‍ഷം മാര്‍ച്ചില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ തന്റെ കഷ്ടപ്പാടുകളും തുടര്‍ന്ന് അക്കാലത്ത് മയക്കുമരുന്ന് ഉപയോഗിച്ചതുമാണ് കങ്കണ പറയുന്നത്. നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ഈ വീഡിയോ പുറത്തുവരുന്നത്. മുന്‍ കാമുകനും നടനുമായ അധ്യായന്‍ സുമനും കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുമ്പ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കങ്കണയ്ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തിനോട് സഹകരിക്കുമെന്നും കങ്കണ അറിയിച്ചത്. കെട്ടിടം…
Read More » -
NEWS
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്,നയം വ്യക്തമാക്കി കെ ടി ജലീൽ
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ .പറയേണ്ടവരോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും കെട്ടുകഥകൾ വിളബുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു . ജലീലിന്റെ ഫേസ്ബുക് കുറിപ്പ് – അങ്ങാടിയിൽ തോററതിന് അമ്മയോട് ———————————————————————– കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.
Read More » -
LIFE
ദൃശ്യം 2 ചിത്രീകരണം നാളെ മുതല്‍
കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് ജിത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ചിത്രീകരണം നാളെ ആരംഭിക്കുന്നു. സിനിമ സംഘത്തിലെ മുഴുവന്‍ ആളുകളും കോവിഡ് ടെസ്റ്റ് ചെയ്യാന് ആരംഭിച്ചിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് പത്ത് ദിവസം വര്‍ക്ക് ചെയ്തിട്ട് പുറത്ത് പോയാലും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തിട്ടെ ലൊക്കേഷനിലേക്ക് കയറ്റുകയുളളൂ. മാത്രമല്ല ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരിക്കും ചിത്രീകരണം ആരംഭിക്കുക. 17ന് ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്ന ചിത്രം കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി സെപ്റ്റംബര്‍ 14ന് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ ചിത്രങ്ങളുടെ രജിസ്ട്രേഷന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം േചംബറും തുടക്കമിട്ടെങ്കിലും സിനിമാമേഖലയിലെ സ്തംഭനം ഇപ്പോഴും തുടരുകയാണ്. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍…
Read More » -
NEWS
വാളയാര്‍ കേസില്‍ നിന്ന് പിന്മാറണം; അമ്മയ്ക്ക് ഭീഷണി
പാലക്കാട്: വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായി രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇപ്പോഴും മാതാപിതാക്കള്‍ നീതി തേടുകയാണ്. അതിനിടയില്‍ കേസുമായി മുന്നോട്ട് പോയാല്‍ മകനെക്കൂടി ഇല്ലാതാക്കുമെന്ന ഭീഷണി ഉയര്‍ന്നതായി പെണ്‍കുട്ടിയുടെ അമ്മ. കേസിലെ ഒന്നാം പ്രതിയും ബന്ധുവും കൂടിയായ മധുവിന്റെ ബന്ധുക്കളാണ് ഭീഷണിപ്പെടത്തിയതെന്നാണ് അമ്മ പറയുന്നത്. അതേസമയം, പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നല്‍കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളത്ത് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഉപവസിക്കുകയാണ്. കേസന്വേഷിച്ച എസ്പി എംജെ സോജന്റെ സ്ഥാനക്കയറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. 2017 ജനുവരി പതിമൂന്നിനാണ് വാളയാര്‍ അട്ടപ്പളത്ത്പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ട് മാസങ്ങള്‍ക്കുശേഷം മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ ലൈംഗികാക്രമണത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കേസില്‍ പ്രതികളെ വെറുതെ വിട്ടിരുന്നു.
Read More » -
TRENDING
ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് കോവിഡ്
മുംബൈ: കോവിഡ് വ്യാപനം സിനിമ മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് രോഗം സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം പേജിലൂടെ ഹിമാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹിമാനി ഇപ്പോള്‍ മംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും നടി ആവശ്യപ്പെട്ടു. ‘എനിക്ക് 60 വയസ്സായതിനാല്‍ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഞാനൊരു പ്രമേഹ രോഗികൂടിയാണ്. ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പോയത്. എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് അറിയില്ല…ആര്‍ക്കും അത് എവിടെ നിന്ന് പകരുമെന്ന് പറയാന്‍ സാധിക്കില്ല’, ഹിമാനി പറഞ്ഞു. View this post on Instagram Gud morning this to inform you that I tested positive for Covid.Anyone who has come in contact with me kindly get yourself tested. A post shared by Himani Shivpuri…
Read More » -
LIFE
മഹേഷിന്റെ വെളളരിക്കാപട്ടണത്തില്‍ മഞ്ജും സൗബിനും
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെളളരിക്കാപട്ടണത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ മഞ്ജുവാര്യരും പുതുതലമുറ നായകന്‍മാരില്‍ പ്രതിഭ തെളിയിച്ച സൗബിന്‍ ഷാഹിറും ഒന്നിക്കുന്നു. ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷ് വെട്ടിയാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകന്‍ മഹേഷ് വെട്ടിയാറും ചേര്‍ന്ന് എഴുതുന്നു. ജയേഷ് നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- കെ ആര്‍ മണി,പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-ബെന്നി കട്ടപ്പന്ന,പ്രൊഡക്ഷന്‍ ഡിസെെനര്‍-ജ്യോതിഷ് ശങ്കര്‍,മേക്കപ്പ്-രാജേഷ് നെന്മാറ,വസ്ത്രാലങ്കാരം- സമീറ സനീഷ്,എഡിറ്റര്‍-അപ്പു എന്‍ ഭട്ടതിരി,അര്‍ജുന്‍ ബെന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദിനില്‍ ബാബു,അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് കുമാര്‍ കെ ജി, പരസ്യക്കല-ഓള്‍ഡ് മോങ്ക്സ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്. കുടുംബപശ്ചാത്തലത്തിലുള്ളതാണ് കഥ പറയുന്ന സിനിമയില്‍ മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
Read More » -
രാജ്യത്ത് കോവിഡ് ബാധിതര്‍ 47 ലക്ഷം കവിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്കാണ് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 47,54,357 ആയി. ഒറ്റ ദിവസത്തിനിടെ 1,114 പേര്‍ കൂടി മരിച്ചു. ആകെ മരണം 78,586. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 9,73,175 പേര്‍ ചികിത്സയിലാണ്. ഇതുവരെ 37,02,596 പേരാണ് രോഗമുക്തരായത്. ഇതില്‍ ഏറെ രോഗികളുള്ള മഹാരാഷ്ട്രയില്‍ നിന്നുമാണ് കൊവിഡിന്റെ 25 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, മരണ നിരക്കില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമായ വസ്ഥുതയാണ്. വെറും 12 ദിവസം കൊണ്ട് 10 ലക്ഷം രോഗികളെയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ, രാജ്യത്ത് ഒരു സംസ്ഥാനത്ത് മാത്രം 10 ലക്ഷത്തോളം രോഗബാധിതരെയും കണ്ടെത്തി എന്നത് ഞെട്ടിക്കുന്ന കണക്കാണ്. എന്നാല്‍, രോഗമുക്തരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ആശ്വാസം നല്‍കുന്നതാണ്. ശനിയാഴ്ച 81,533 പേര്‍ക്കാണ് രോഗം ഭേദമായിരിക്കുന്നത്. ഇതില്‍ 60 ശതമാനം രോഗമുക്തിയും അഞ്ച് സംസ്ഥാനങ്ങളില്‍…
Read More » -
TRENDING
കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതും
ലോകമെമ്പാടും ഭീതി വിതച്ച് പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം ആയിരം കടക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ സമാന രീതിയില്‍ തന്നെ രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. ഇപ്പോഴിതാ കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതുമാണെന്ന് പുതിയ പഠനം റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജും ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍.-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമീപ ജില്ലകളില്‍നിന്നെത്തിയ രോഗികളില്‍നിന്ന് ശേഖരിച്ച 170-ലധികം സാംപിളിന്റെ ജനിതക ശ്രേണി നിര്‍ണയമാണ് നടത്തിയത്. കോവിഡ് വൈറസുകളുടെ കേരളത്തിലെ ഉദ്ഭവവും വ്യാപനവും സംബന്ധമായി നടന്നുവരുന്ന ജനിതക ശാസ്ത്രീയ ഗവേഷണങ്ങളുടെ ആദ്യ പഠനറിപ്പോര്‍ട്ടാണിത്. വുഹാനില്‍നിന്നെത്തിയ ആദ്യ രോഗികളുടെ സാംപിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനവിധേയമാക്കിയിരുന്നു. ഇതരസംസ്ഥാന യാത്രക്കാരില്‍ നിന്നാണ് കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നതെന്ന് പഠനത്തില്‍ നിന്ന്…
Read More » -
TRENDING
രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നവൊമി ഒസാക്ക
രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം നവൊമി ഒസാക്കയ്ക്ക്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നാലാം സീഡായ ഒസാക്ക 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് എതിരാളിയെ പരാജയപ്പെടുത്തിയത്. 22കാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2018-ലെ യുഎസ് ഓപ്പണ്‍, 2019-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പുകളാണ് മുമ്പ് ഒസാക്ക സ്വന്തമാക്കിയത്. 31-കാരിയായ അസറെങ്ക ആദ്യ സെറ്റില്‍ വെറും 26 മിനിറ്റിനുള്ളില്‍ ഒസാക്കയെ കീഴടക്കി. പതിമൂന്നോളം പിഴവുകള്‍ ഒസാക്ക ആദ്യ സെറ്റില്‍ വരുത്തി. രണ്ടാം സെറ്റില്‍ അസറെങ്ക 2-0 ത്തിന് മുന്നില്‍ നില്‍ക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്. 2018-ല്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക ആദ്യ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയത്.
Read More »