അമിത് ഷായെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു

ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഡൽഹി എയിംസിൽ ആണ് പ്രവേശിപ്പിച്ചത് .കോവിഡ് ബാധിതൻ ആയി ചികിത്സയിൽ ആയിരുന്ന അമിത് ഷായെ ഓഗസ്റ്റ് 31 നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത് .

ഇന്നലെ രാത്രി 11 മണിയോടെയാണ് അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഓഗസ്റ്റ് 2 നാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് .ഓഗസ്റ്റ് 14 നു ഫലം നെഗറ്റീവ് ആകുകയും ചെയ്തു .ഓഗസ്റ്റ് 18 നു അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .

ശ്വാസ തടസമാണ് അമിത് ഷാ ഇപ്പോൾ നേരിടുന്ന പ്രശ്നം .കൃത്യമായ നിരീക്ഷണത്തിന് ആശുപത്രിയിൽ തന്നെ കഴിയുകയാണ് നല്ലതെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *