World
-
അമേരിക്കയുടെ ലക്ഷ്യം ഫര്‍ദോ ആണവ കേന്ദ്രം; കൂടുതല്‍ സന്നാഹങ്ങള്‍ എത്തിച്ചു; ‘ഇറാന്‍ 40 വര്‍ഷമായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, അമേരിക്കയെ ഭീഷണിപ്പെടുത്തുന്നു’; ആര്‍ക്കു മുന്നിലും കീഴടങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ്
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ആറാം ദിവസവും രൂക്ഷമായി തുടരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചപ്പോൾ, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ഇറാനെ ആക്രമിക്കുമോയെന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ട്രംപ് നൽകിയത്. “ചിലപ്പോൾ ആക്രമിച്ചേക്കാം, ചിലപ്പോൾ ആക്രമിക്കില്ല,” എന്ന് അദ്ദേഹം പറഞ്ഞു. “ഇറാൻ 40 വർഷമായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, അമേരിക്കയെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു,” എന്നും ട്രംപ് ആരോപിച്ചു. ആണവകരാറിൽ എത്തിയിരുന്നെങ്കിൽ ആക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നിരുപാധികം കീഴടങ്ങണമെന്ന അന്ത്യശാസനം തള്ളിക്കൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി രംഗത്തെത്തി. ഇറാൻ ജനത ആർക്കുമുന്നിലും കീഴടങ്ങില്ലെന്ന് വ്യക്തമാക്കിയ ഖമനയി, ആക്രമിച്ചാൽ യു.എസിന് തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രയേലിനൊപ്പം സൈനിക നടപടികളിൽ പങ്കാളിയായാൽ അത് പരിഹരിക്കാനാകാത്ത നാശത്തിലേക്ക് നയിക്കുമെന്നും ഖമനയി പറഞ്ഞു. രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച ഇസ്രയേലിനോട് ക്ഷമിക്കില്ലെന്നും അദ്ദേഹം…
Read More » -
ദൈവ നാമത്തില്‍ യുദ്ധം ആരംഭിക്കുന്നു, ദയ കാണിക്കില്ലെന്നും ഖമനേയി; ഹൈപ്പര്‍സോണിക് മിസൈലുകളും ഇറാന്‍ തൊടുത്തു
ടെല്‍ അവീവ്: യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ആരംഭിക്കുന്നുവെന്നും ശക്തമായ മറുപടി നല്‍കുമെന്നുമാണ് മുന്നറിയിപ്പ്. എക്‌സിലൂടെയാണ് ആയത്തുള്ള അലി ഖമനേയി രംഗത്തെത്തിയത്. ‘ദൈവത്തിന്റെ നാമത്തില്‍, യുദ്ധം ആരംഭിക്കുന്നു.’- എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. ഇസ്രയേലിനെതിരെ ശക്തമായ മറുപടി നല്‍കുമെന്നും ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാന്‍ ഇസ്രായേലിലേക്ക് ഡ്രോണാക്രമണവും നടത്തി. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയോ അതില്‍ കൂടുതലോ വേഗതയില്‍ (മാക് 5ന് മുകളില്‍) സഞ്ചരിക്കാന്‍ കഴിവുള്ള ആധുനിക ആയുധ സംവിധാനമാണ് ഹൈപ്പര്‍ സോണിക് മിസൈല്‍. അതിവേഗതയും പറക്കുമ്പോള്‍ ദിശ മാറ്റാനുള്ള കഴിവുമാണ് സാധാരണ മിസൈലുകളില്‍നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടു.…
Read More » -
കടലിനടിയില്‍ വിള്ളല്‍, പിന്നാലെ സുനാമി; മൂന്ന് ആഴ്ചക്കുള്ളില്‍ വരാന്‍ പോകുന്നത് വന്‍ ദുരന്തം?
തന്റെ പ്രവചനങ്ങളാല്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ സ്ത്രീയാണ് ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗ. അവരുടെ 90 ശതമാനം പ്രവചനവും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. സെപ്തംബര്‍ 11ലെ ഭീകരാക്രമണം,? ബറാക് ഒബാമയുടെ പ്രസിഡന്റ് പദവി തുടങ്ങി ലോകമഹായുദ്ധങ്ങളെ കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. 1996 ല്‍ വാംഗ മരിച്ചുവെങ്കിലും അവരുടെ പ്രവചനങ്ങള്‍ ഇന്നും ചര്‍ച്ചാ വിഷയമാണ്. ‘പുതിയ ബാബ വാംഗ’ എന്നറിയപ്പെടുന്നയാളാണ് ജാപ്പനീസ് മാംഗ കലാകാരിയായ റിയോ തത്സുകി. അടുത്തിടെ റിയോ നടത്തിയ പ്രവചനം ഏഷ്യയുടെ ചില ഭാഗങ്ങളില്‍ വ്യാപക ആശങ്കയ്ക്ക് കാരണമായിരുന്നു. 2025ല്‍ ജപ്പാനില്‍ വലിയൊരു ദുരന്തം വരുന്നുണ്ടെന്നാണ് പ്രവചനം. ഇതിന്റെ ഫലമായി ജപ്പാനിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ജൂണ്‍ അവസാനത്തിനും ജൂലായ് ആദ്യത്തിനുമിടയിലുള്ള വിമാന ബുക്കിംഗുകളില്‍ 83 ശതമാനം കുറവ് ഉണ്ടായി. 2025 ജൂലായ് അഞ്ചിന് ജപ്പാനിനും ഫിലിപ്പീന്‍സിനും ഇടയിലുള്ള കടലിനടിയില്‍ ഒരു വിള്ളല്‍ വീഴുകയും ഇത് തോഹോകു ഭൂകമ്പത്തേക്കാള്‍ മൂന്നിരട്ടി ഉയരമുള്ള സുനാമി ഉണ്ടാക്കുമെന്നുമാണ് പ്രവചനം. ഇത് വിനോദസഞ്ചാരികളില്‍…
Read More » -
ഖമനേയി വീഴുമോ? പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വഴിത്തിരിവ് ഉടന്‍! ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇറാനെതിരായ പോരാട്ടത്തില്‍ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍. ഇസ്രായേലിന്റെ ചാനല്‍ 12 ആണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഉപദേഷ്ടാക്കളുമായി പ്രസിഡന്‍്‌റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രയേലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും സൈന്യം വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാമെന്നും അദ്ദേഹം ഒരു ഈസി ടാര്‍ഗറ്റ് ആണെന്നും ട്രംപ് ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവും ചൊവ്വാഴ്ച ടെലിഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മേഖലയിലെ സമീപകാല സൈനിക വിന്യാസം മൂലമുണ്ടായ അഭ്യൂഹങ്ങള്‍ക്കിടെ, ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ അമേരിക്ക പങ്കുചേരുന്നില്ലെന്ന് വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചിരുന്നു. അതിനിടെ, യുഎസ് സുരക്ഷാ കൗണ്‍സില്‍ യോഗം അവസാനിച്ചു. ട്രംപ് പങ്കെടുത്ത…
Read More » -
വിശ്വസ്തര്‍ ഒന്നൊന്നായി വീണു; അധികാരത്തിന്റെ അകളത്തളത്തില്‍ ഒറ്റപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ്; ഖൊമേനിയുടെ ആന്തരിക വൃത്തങ്ങളിലെ വിടവ് രൂക്ഷം; മകന്റെ തീരുമാനങ്ങള്‍ നിര്‍ണായകം; ഇസ്രയേല്‍ ആക്രമണത്തില്‍ ഉലഞ്ഞ് ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’; തീരുമാനങ്ങളില്‍ പിഴവുണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്നും മുന്നറിയിപ്പ്
ദുബായ്/ലണ്ടന്‍ (റോയിട്ടേഴ്സ്): വിശ്വസ്തരെ ഒന്നൊന്നായി ഇസ്രായേല്‍ ഇല്ലാതാക്കിയതിനു പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി ചരിത്രത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത ഏകാന്തതയിലെന്നു വിശ്വസ്തരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. വെള്ളയാഴ്ച ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെ പ്രധാന സൈനിക, സുരക്ഷാ ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടു. എണ്‍പത്താറുകാരനായ ഖൊമേനിയുടെ ആന്തരിക വൃത്തങ്ങളിലുണ്ടാക്കിയ വിടവ് രൂക്ഷമാണെന്നും നയതന്ത്രപരമായി പിഴവുകള്‍ പറ്റാനുള്ള സാധ്യത കൂടുതലാണെന്നും ഖൊമേനിയുടെ തീരുമാനമെടുക്കല്‍ പ്രക്രിയകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൊരാള്‍ ഖൊമേനിയുമായി പതിവു കൂടിക്കാഴ്ചകള്‍ നടത്തുന്നയാളാണെന്നും വാര്‍ത്താ ഏജന്‍സി അവകാശപ്പെടുന്നു. പ്രതിരോധം, ആഭ്യന്തര സ്ഥിരത എന്നീ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വലിയ പിഴവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്നും വെളിപ്പെടുത്തലില്‍ പറയുന്നു. ഇറാന്റെ പരമോന്നത സൈന്യമായ റവല്യൂഷനറി ഗാര്‍ഡ്‌സിലെ ഖൊമേനിയുടെ വിശ്വസ്തരാണ് ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇല്ലാതായത്. നയതന്ത്ര വിഷയങ്ങളില്‍ നിര്‍ണായക ഉപദേശങ്ങള്‍ നല്‍കിയിരുന്ന വിശ്വസ്തരും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ഗാര്‍ഡ്‌സിന്റെ പരമോന്നത…
Read More » -
ഒടുവില്‍ മൗനം വെടിഞ്ഞ് ദസോ സിഇഒ; റഫാല്‍ വിമാനങ്ങള്‍ പാകിസ്താന്‍ വെടിവച്ചിട്ടെന്ന ആരോപണം തെറ്റ്; യുദ്ധരംഗത്ത് റഫാലിനെ വെല്ലാന്‍ ചൈനയ്ക്കാവില്ല; ഏക്‌സ്‌ക്ലൂസീവ് അഭിമുഖം പുറത്തുവിട്ട് ഫ്രഞ്ച് മാസിക; നിരവധി ദൗത്യങ്ങള്‍ ഒറ്റയടിക്ക് ഏറ്റെടുക്കാന്‍ റഫാല്‍ മാത്രം
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ തിരിച്ചടിച്ച ഇന്ത്യയുടെ മൂന്നു റഫാല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ദസോ കമ്പനി സിഇഒ. ഫ്രഞ്ച് മാസികയായ ചലഞ്ചസിനു നല്‍കിയ അഭിമുഖത്തിലാണ് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം എറിക് ട്രാപ്പിയര്‍ നിഷേധിച്ചത്. പാരീസ് എയര്‍ ഷോയ്ക്കു മുന്നോടിയായിട്ടാണ് അഭിമുഖം പുറത്തുവന്നത്. യുദ്ധ രംഗത്ത് അമേരിക്കയുടെയും ചൈനയുടെയും വിമാനങ്ങള്‍ക്കൊപ്പം മത്സരിക്കുന്ന ആധുനിക വിമാനക്കമ്പനിയാണ് ദസോ. ഇവരുടെ ഏറ്റവും അഭിമാനകരമായ വിമാനമാണ് റഫാല്‍ സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍. പാകിസ്താന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഇന്നും യുദ്ധരംഗത്തു റഫാലിനെ വെല്ലാന്‍ വിമാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ രംഗത്തു വിജയമെന്നത് ഏതെങ്കിലും വിമാനങ്ങള്‍ വീഴ്ത്തുന്നതു മാത്രമല്ല. അത് നമ്മള്‍ ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്നുള്ളതാണ്. ആ അര്‍ഥത്തില്‍ പാകിസ്താന്റെ വാദം ശരിയല്ല. റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന ഔദേ്യാഗിക വിവരം ഇന്ത്യ കൈമാറിയിട്ടില്ല. ഞങ്ങളുടെ അറിവില്‍ അത്തരമൊന്നു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ജെ-10 സി വിമാനവും അതിലുപയോഗിക്കുന്ന…
Read More » -
വീണ്ടും ഞെട്ടിച്ച് ചൈന; ഭൂമിയില്‍നിന്ന് പകല്‍ 1,30,000 കിലോമീറ്റര്‍ അകലേക്ക് ലേസര്‍ രശ്മി പായിച്ച് ഉപഗ്രഹത്തില്‍നിന്ന് പ്രതിഫലിപ്പിച്ചു തിരിച്ചെത്തിച്ചു; ഉപഗ്രഹങ്ങളുടെ ട്രാക്കിംഗിനും ബഹിരാകാശ പദ്ധതികള്‍ക്കും നിര്‍ണായകം; ചന്ദ്രന്റെ ഇരുണ്ട മേഖലകള്‍ കൂടുതല്‍ തെളിയും
ബീജിംഗ്: സാങ്കേതിക രംഗത്തെ ചൈനയുടെ കുതിപ്പ് തുടരുന്നു. ഇന്ത്യയില്‍ 5ജി പോലും എത്താത്ത സാഹചര്യത്തില്‍ ചൈനയില്‍ 10 ജിവരെ പരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ബഹിരാകാശ പരീക്ഷണങ്ങളിലും ചൈന ഒരുപടി മുന്നിലാണ്. ലോക രാഷ്ട്രങ്ങളുടെ കുതിപ്പിനൊപ്പം മുന്നേറുന്ന ചൈന, ആധുനിക സാങ്കേതിക രംഗത്തെ നിര്‍ണായക നേട്ടമാണിപ്പോള്‍ കൈവരിച്ചിരിക്കുന്നത്. പകല്‍ സമയത്ത് ചന്ദ്രനിലേക്ക് ലേസര്‍ കണിക പായിച്ച് പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ചൈന. ഭൂമിയില്‍ നിന്നുള്ള ലേസര്‍ കണിക 1,30,000 കിലോമീറ്റര്‍ ചന്ദ്രനിലേക്കും തിരിച്ചും സഞ്ചരിച്ചു. ചൈനയിലെ ഡീപ് സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ലബോറട്ടറിയാണ് നിര്‍ണായ നേട്ടം കൈവരിച്ചത്. സൂര്യപ്രകാശത്തിന് കീഴില്‍ ചന്ദ്രനിലേക്കും തിരികെയുമുള്ള ലേസര്‍ റേഞ്ചിങ് വിജയകരമായി നടത്തുന്നത് ഇതാദ്യമാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിന് കീഴിലുളള യുനാന്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകരാണ് നിര്‍ണായക പരീക്ഷണം നടത്തിയത്. 3.9 അടി നീളമുളള ദൂരദര്‍ശിനിയിലൂടെ ഇന്‍ഫ്രാറെഡ് ലൂണാര്‍ ലേസര്‍ റേഞ്ചിങ് സിസ്റ്റം ഉപയോഗിച്ചാണ് ചന്ദ്രനെ പരിക്രമണം ചെയ്യുന്ന ടിയാന്‍ഡു-1 എന്ന ഉപഗ്രഹത്തിലേക്കു ലേസര്‍ റിട്രോ റിഫ്‌ളക്ടര്‍ ഉപയോഗിച്ച്…
Read More » -
ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രത്തിനു തകരാറെന്ന് സ്ഥിരീകരണം: യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേല്‍ പ്രധാന ലക്ഷ്യം പൂര്‍ത്തിയാക്കിയെന്നും രാജ്യാന്തര ആണവോര്‍ജ ഏജന്‍സി
ടെഹ്‌റാന്‍: ഇറാനിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് തകരാറെന്ന് സ്ഥിരീകരണം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് കേടുപാട് പറ്റിയതായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ചു. അഞ്ചുദിവസം മുന്‍പ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് കേടുപാടുണ്ടായത്. ഇറാന്‍റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ‘നേഷന്‍ ഓഫ് ലയണ്‍സ്’ എന്ന പേരില്‍ ആക്രമണം ആരംഭിച്ചത്. ഇസ്രയേലും ഇറാനും തമ്മില്‍ ആക്രമണം അതിരൂക്ഷമാകുന്നതിനിടെ വെടിനിര്‍ത്തലിന് ഇടപെടാതെ ജി സെവന്‍ ഉച്ചകോടി. ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് ലോകശക്തികള്‍ പ്രസ്താവന ഇറക്കി. ടെഹ്റാന്‍ നഗരം അടിയന്തരമായി ഒഴിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് ജി7 ഉച്ചകോടി വെട്ടിച്ചുരുക്കി മടങ്ങി. പുലര്‍ച്ചവരെ നീണ്ട ഇസ്രേയല്‍ ആക്രമണത്തില്‍ ഇറാനില്‍ വന്‍ നാശമുണ്ടായി. ഇന്നലെ ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പുലര്‍ച്ചെ ഇറാന്‍ തിരിച്ചടിച്ചു. ടെല്‍ അവീവ് ഉള്‍പ്പെടെ ഇസ്രയേലിലെ പ്രധാന നഗരങ്ങള്‍ ലക്ഷ്യംവച്ചായിരുന്നു ഇറാന്‍ ആക്രമണം. ടെഹ്റാനിലെ ഇറാന്‍റെ ഒൗദ്യോഗിക ടെലിവിഷന്‍ ചാനല്‍ കേന്ദ്രം, ടെഹ്റാന്‍ സര്‍വകലാശാല, ആസാദി സ്ക്വയര്‍ തുടങ്ങിയ…
Read More » -
ചുമതലയേറ്റിട്ട് നാലു ദിവസം; ഇറാന്റെ പുതിയ സൈനിക മേധാവിയെയും വധിച്ചെന്ന് ഇസ്രയേല്‍; ഖത്തം അല്‍ അന്‍ബിയാ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡറായി നിയോഗിച്ചതിനു പിന്നാലെ എയര്‍ സ്‌ട്രൈക്ക്; വിവരം പുറത്തുവിട്ട് ഇസ്രയേല്‍ മാധ്യമം
ടെൽ അവീവ്: ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ ആമിര്‍ ഹതാമി യാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്‍മാനി. ഇറാൻ സൈന്യത്തിന്റെ ഏകോപനവും എമർജൻസി കമാൻഡ് സെന്ററുമായി പ്രവർത്തിക്കുന്ന ആസ്ഥാനമാണ് ഖത്തം അൽ അൻബിയാ ഹെഡ്‍ക്വാർട്ടേഴ്സ്. ഇവിടെ സൈനിക മേധാവിയായി ചുമതലയേറ്റ മേജർ ജനറൽ ഹതാമിയെ ദിവസങ്ങൾക്കകം തന്നെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. വ്യോമാക്രമണത്തിൽ അലി ശദ്‍മാനിയെ കൊല്ലപ്പെടുത്തുകയായിരുന്നു എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് ഹതാമിയെ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡറായി നിയോഗിച്ചുകൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിറക്കിയത്.…
Read More » -
ഒമാന്‍ ഉള്‍ക്കടലില്‍ മൂന്നു കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; എണ്ണക്കപ്പലില്‍നിന്ന് 24 ജീവനക്കാരെ രക്ഷിച്ചു
അബുദാബി: ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ അടിയന്തരമായി ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.
Read More »