കടലിനടിയില്‍ വിള്ളല്‍, പിന്നാലെ സുനാമി; മൂന്ന് ആഴ്ചക്കുള്ളില്‍ വരാന്‍ പോകുന്നത് വന്‍ ദുരന്തം?

തന്റെ പ്രവചനങ്ങളാല്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ സ്ത്രീയാണ് ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗ. അവരുടെ 90 ശതമാനം പ്രവചനവും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. സെപ്തംബര്‍ 11ലെ ഭീകരാക്രമണം,? ബറാക് ഒബാമയുടെ പ്രസിഡന്റ് പദവി തുടങ്ങി ലോകമഹായുദ്ധങ്ങളെ കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. 1996 ല്‍ വാംഗ മരിച്ചുവെങ്കിലും അവരുടെ പ്രവചനങ്ങള്‍ ഇന്നും ചര്‍ച്ചാ വിഷയമാണ്.
‘പുതിയ ബാബ വാംഗ’ എന്നറിയപ്പെടുന്നയാളാണ് ജാപ്പനീസ് മാംഗ കലാകാരിയായ റിയോ തത്സുകി. അടുത്തിടെ റിയോ നടത്തിയ പ്രവചനം ഏഷ്യയുടെ ചില ഭാഗങ്ങളില്‍ വ്യാപക ആശങ്കയ്ക്ക് കാരണമായിരുന്നു. 2025ല്‍ ജപ്പാനില്‍ വലിയൊരു ദുരന്തം വരുന്നുണ്ടെന്നാണ് പ്രവചനം. ഇതിന്റെ ഫലമായി ജപ്പാനിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ജൂണ്‍ അവസാനത്തിനും ജൂലായ് ആദ്യത്തിനുമിടയിലുള്ള വിമാന ബുക്കിംഗുകളില്‍ 83 ശതമാനം കുറവ് ഉണ്ടായി.

2025 ജൂലായ് അഞ്ചിന് ജപ്പാനിനും ഫിലിപ്പീന്‍സിനും ഇടയിലുള്ള കടലിനടിയില്‍ ഒരു വിള്ളല്‍ വീഴുകയും ഇത് തോഹോകു ഭൂകമ്പത്തേക്കാള്‍ മൂന്നിരട്ടി ഉയരമുള്ള സുനാമി ഉണ്ടാക്കുമെന്നുമാണ് പ്രവചനം. ഇത് വിനോദസഞ്ചാരികളില്‍ വലിയ രീതിയില്‍ ആശങ്കയ്ക്ക് കാരണമായി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ കഗോഷിമ, കുമാമോട്ടോ തുടങ്ങിയ തെക്കന്‍ ജാപ്പനീസ് നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഹോങ്കോംഗ് എയര്‍ലൈന്‍സ് നിര്‍ത്തിവയ്ക്കുന്നതിന് വരെ ഈ പ്രവചനം കാരണമായി.
പ്രവചന തീയതി അടുത്ത് വരുമ്പോള്‍ ഹോങ്കോംഗില്‍ നിന്നുള്ള ഫ്‌ലൈറ്റ് ബുക്കിംഗുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞുവെന്ന് ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലെ ബുക്കിംഗുകള്‍ മുന്‍ വര്‍ഷത്തെക്കാള്‍ പകുതിയായി കുറഞ്ഞുവെന്ന് ബോങ്കോംഗ് ട്രാവല്‍ ഏജന്‍സി അറിയിച്ചു. ഈ പ്രവചനം കാരണം നിരവധി യാത്രക്കാര്‍ നിലവിലുള്ള ബുക്കിംഗ് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.
1999ല്‍ പുറത്തിറങ്ങിയ ‘ദി ഫ്യൂച്ചര്‍ ഐ സോ’ എന്ന പുസ്തകത്തിലൂടെയാണ് തത്സുകി ആദ്യമായി ശ്രദ്ധ നേടിയത്. കൂടാതെ അവരുടെ നിരവധി പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായതായും റിപ്പോര്‍ട്ടുണ്ട്. 2011 മാര്‍ച്ചിലെ തോഹോകു ഭൂകമ്പവും സുനാമിയും, ഡയാന രാജകുമാരിയുടെ മരണം, കൊവിഡ് 19 എന്നിവ ഉള്‍പ്പടെ തത്സുകി പ്രവചിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2030ല്‍ പുതിയതും മാരകവുമായ ഒരു തരം കൊവിഡ് തിരിച്ചുവരുമെന്നും ഇവര്‍ പ്രവചിച്ചിട്ടുണ്ട്.