Breaking NewsLead NewsNEWSWorld

ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രത്തിനു തകരാറെന്ന് സ്ഥിരീകരണം: യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേല്‍ പ്രധാന ലക്ഷ്യം പൂര്‍ത്തിയാക്കിയെന്നും രാജ്യാന്തര ആണവോര്‍ജ ഏജന്‍സി

ടെഹ്‌റാന്‍: ഇറാനിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് തകരാറെന്ന് സ്ഥിരീകരണം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് കേടുപാട് പറ്റിയതായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ചു. അഞ്ചുദിവസം മുന്‍പ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് കേടുപാടുണ്ടായത്. ഇറാന്‍റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ‘നേഷന്‍ ഓഫ് ലയണ്‍സ്’ എന്ന പേരില്‍ ആക്രമണം ആരംഭിച്ചത്.

ഇസ്രയേലും ഇറാനും തമ്മില്‍ ആക്രമണം അതിരൂക്ഷമാകുന്നതിനിടെ  വെടിനിര്‍ത്തലിന് ഇടപെടാതെ ജി സെവന്‍ ഉച്ചകോടി. ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് ലോകശക്തികള്‍ പ്രസ്താവന ഇറക്കി. ടെഹ്റാന്‍ നഗരം അടിയന്തരമായി ഒഴിപ്പിക്കണമെന്ന മുന്നറിയിപ്പുമായി  ഡോണള്‍ഡ് ട്രംപ് ജി7 ഉച്ചകോടി വെട്ടിച്ചുരുക്കി മടങ്ങി. പുലര്‍ച്ചവരെ നീണ്ട ഇസ്രേയല്‍ ആക്രമണത്തില്‍ ഇറാനില്‍ വന്‍ നാശമുണ്ടായി.

Signature-ad

ഇന്നലെ ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പുലര്‍ച്ചെ ഇറാന്‍ തിരിച്ചടിച്ചു. ടെല്‍ അവീവ് ഉള്‍പ്പെടെ ഇസ്രയേലിലെ പ്രധാന നഗരങ്ങള്‍ ലക്ഷ്യംവച്ചായിരുന്നു ഇറാന്‍ ആക്രമണം. ടെഹ്റാനിലെ ഇറാന്‍റെ ഒൗദ്യോഗിക ടെലിവിഷന്‍ ചാനല്‍ കേന്ദ്രം, ടെഹ്റാന്‍ സര്‍വകലാശാല, ആസാദി സ്ക്വയര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ന്നു. നിരവധിപേര്‍ കൊല്ലപ്പെട്ടു.സര്‍വകലാശാല ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റു.  ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിലും ആള്‍നാശമുണ്ടായി. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇരു രാജ്യങ്ങളും അന്യോന്യം ആവശ്യപ്പെട്ടു. ടെഹ്റാനില്‍നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയിത്തുടങ്ങി.

Back to top button
error: