World
-
റഷ്യന്‍ ഓയില്‍ ഇറക്കുമതി ഇഷ്ടപ്പെട്ടില്ല ; ഇന്ത്യയ്ക്ക് 25 ശതമാനംകൂടി അധിക തീരുവ ഏര്‍പ്പെടുത്തി ട്രംപ് ; അമേരിക്ക ചുമത്തിയ മൊത്തം തീരുവ 50 ശതമാനമായി
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ തുടര്‍ച്ചയായ ഇറക്കുമതിക്ക് ‘പിഴ’യായി ബുധനാഴ്ച രാത്രി ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചു. ഉക്രെയ്നിനെതിരായ വ്ളാഡിമിര്‍ പുടിന്റെ യുദ്ധത്തിന് നേരിട്ടോ അല്ലാതെയോ സഹായം നല്‍കുന്ന മറ്റ് രാജ്യങ്ങള്‍ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 9-നകം സമാധാന കരാര്‍ ഒപ്പുവച്ചില്ലെങ്കില്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ പുതിയ നികുതിനയം അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള മൊത്തം തീരുവ 50 ശതമാനമാക്കി ഉയര്‍ത്തി. ചൈനയേക്കാള്‍ 20 ശതമാനം കൂടുതലും പാകിസ്ഥാനേക്കാള്‍ 31 ശതമാനം കൂടുതലുമാണ് ഇത്. ‘പെനാല്‍റ്റി’ താരിഫ് 21 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. ട്രംപിന്റെ താരിഫ് നയത്തോട് ശക്തമായിട്ടാണ് ഇന്ത്യ പ്രതികരിച്ചത്. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയെ ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ നീക്കം അന്യായവും, അനീതിയും യുക്തിരഹിതവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യാ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യന്‍ ഫെഡറേഷന്റെ…
Read More » -
മിത്രം ശത്രുവായോ? മോദി ചൈനയ്ക്ക്, ഡോവല്‍ റഷ്യക്ക്; ട്രംപിന്റെ ഭീഷണിക്കിടെ അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; ഈ മാസം വിദേശകാര്യമന്ത്രിയും റഷ്യയിലേക്ക്; ഊര്‍ജ, പ്രതിരോധ മേഖലകളില്‍ സഹകരണം ഉറപ്പാക്കും
ന്യൂഡല്‍ഹി: യു.എസിന്റെ തീരുവ ഭീഷണിക്കിടെ ചൈന റഷ്യ സഹകരണത്തിന് ഇന്ത്യ. റഷ്യയുമായുള്ള സഹകരണം കൂട്ടാന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ബെയ്ജിംഗിലേക്ക് പോകും. യു.എസിന്റെ തീരുവ ഭീഷണികള്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. റഷ്യയുമായുള്ള എണ്ണ ഇടപാടില്‍, യുഎസ് ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴാണ് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലെത്തിയത്. ഓഗസ്റ്റ് 31 നാണ് മോദിയുടെ ചൈന സന്ദര്‍ശനം. 2019 ന് ശേഷം മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഈ മാസം 31 സെപ്റ്റംബര്‍ ഒന്ന് തിയതികളില്‍ ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോ ഓപറേഷന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഗല്‍വന്‍ സംഘര്‍ഷത്തിനുശേഷം മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷീ ചിന്‍ പിങ്ങുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കും. കഴിഞ്ഞ വര്‍ഷം കസാനില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് അവസാനമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍…
Read More » -
ഇരിക്കട്ടെ ഈ ഇരുട്ടടി!!! ഇന്ത്യയ്‌ക്കെതിരേ വന്‍ നീക്കവുമായി ട്രംപിന്റെ പ്രഖ്യാപനം; 25% താരിഫ് കൂടി പ്രഖ്യാപിച്ചു, മൊത്തം 50%
വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ വമ്പന്‍ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. നേരത്തെ ഇന്ത്യയുടെ ചരക്കുകള്‍ക്ക് അമേരിക്ക 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും.
Read More » -
ഗാസ പിടിച്ചെടുക്കാന്‍ നെതന്യാഹു: കാബിനറ്റ് യോഗം വ്യാഴാഴ്ച; നീക്കം വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ രാജ്യാന്തരതലത്തില്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെ
ജറുസലേം: ഗാസ കീഴടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സ്, മന്ത്രി റോണ്‍ ഡെര്‍മര്‍, സേനാ മേധാവി ലഫ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ രാജ്യാന്തരതലത്തില്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം. വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് ആറിന് കാബിനറ്റ് ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബിനറ്റ് യോഗത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സൈന്യം പ്രൊഫഷണലായി നടപ്പാക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സ് പറഞ്ഞു. എന്നാല്‍, നെതന്യാഹുവും സേനാ മേധാവി ലഫ് ജനറല്‍ ഇയാല്‍ സമീറും തമ്മില്‍ ഭിന്നതകളുണ്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹു ഗാസ പിടിച്ചെടുക്കാന്‍ പദ്ധതിയിടുന്നത് ദീര്‍ഘകാല ലക്ഷ്യത്തോടെയാണോ അതോ ഹമാസിനെ ഇല്ലായ്മ ചെയ്യുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഹ്രസ്വകാല സൈനിക നടപടിയാണോ ലക്ഷ്യമെന്ന് വ്യക്തമല്ല. 2005 ലാണ്…
Read More » -
ഇന്ത്യ കനത്ത വില നല്‍കേണ്ടി വരും; തീരുവ വീണ്ടും കൂട്ടും; ഭീഷണിയുമായി വീണ്ടും ട്രംപ്; ഇന്ത്യക്ക് സ്വന്തം വ്യാപാര പങ്കാളിയെ തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന് റഷ്യ; മോദി- ട്രംപ് ബന്ധം കൂടുതല്‍ വഷളാകുന്നോ?
ന്യൂയോര്‍ക്ക്: റഷ്യയുമായി തുടരുന്ന ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനകം അധികത്തീരുവ പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇന്ത്യ ഒരിക്കലും നല്ല വ്യാപാര പങ്കാളിയല്ല. അവര്‍ യുഎസില്‍ വ്യാപാരം നടത്തുന്നു. പക്ഷേ യുഎസിന് തിരിച്ച് വ്യാപാരം നടത്താനാവുന്നില്ല. അതുകൊണ്ട് 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് മേല്‍ ഞാന്‍ ഏര്‍പ്പെടുത്തി. പക്ഷേ അത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഞാന്‍ വര്‍ധിപ്പിക്കാന്‍ പോകുകയാണ്. അവര്‍ റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നതാണ് കാരണം. യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നത് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഭീഷണി തുടര്‍ന്നു. ‘ചത്ത സമ്പദ് വ്യവസ്ഥ’കളെന്നാണ് ഇന്ത്യയെയും റഷ്യയെയും ട്രംപ് കഴിഞ്ഞയാഴ്ച പരിഹസിച്ചത്. റഷ്യയില്‍ നിന്നുള്ള ഇന്ധനം വാങ്ങല്‍ ഇന്ത്യ തുടരുന്നത് ട്രംപിനെ ചൊടിപ്പിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ ഇനിയും വര്‍ധിപ്പിക്കുമെന്ന് ഭീഷണി ഉയര്‍ത്തി. വന്‍ ലാഭം കൊയ്യുന്നതിനായാണ് ഇന്ത്യ…
Read More » -
‘ശ്രദ്ധ ഗാസയില്‍ ഭക്ഷണം എത്തിക്കുന്നതില്‍’; ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തില്‍ പ്രതികരിക്കാതെ ട്രംപ്
വാഷിങ്ടന്‍: ഗാസ കീഴടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ തയാറാകാതെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ശ്രദ്ധയെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനാവില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഇസ്രയേലും അറബ് രാജ്യങ്ങളും ഗാസയില്‍ ഭക്ഷണവും അവശ്യസാമഗ്രികളും സാമ്പത്തിക സഹായവും എത്തിക്കും.’ ട്രംപ് പറഞ്ഞു. ഗാസ യുഎസ് ഏറ്റെടുക്കുമെന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ട്രംപ് നടത്തിയ പ്രഖ്യാപനം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗാസ കീഴടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പദ്ധതിയിടുന്നതായി ചൊവ്വാഴ്ച ചേര്‍ന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെന്യാമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സ്, മന്ത്രി റോണ്‍ ഡെര്‍മര്‍, സേനാ മേധാവി ലഫ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നും വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് ആറിന് കാബിനറ്റ് ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ രാജ്യാന്തരതലത്തില്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം.
Read More » -
ചെങ്കടലില്‍ തക്കംപാര്‍ത്ത് ഹൂതികള്‍; ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍; രാജ്യത്തിന്റെ 99 ശതമാനം രാജ്യാന്തര ഡാറ്റാ ട്രാഫിക്കും ചെങ്കടലിലൂടെ; കേബിളുകള്‍ മുറിഞ്ഞാല്‍ ‘ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്’; അറ്റകുറ്റപ്പണിയും വെല്ലുവിളി നിറഞ്ഞത്
സനാ: ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍. ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നതിനൊപ്പം കടലിനടിയിലെ കേബിളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കമ്പനികളെ പുതിയ വഴികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തിന്റെ 99 ശതമാനം അന്താരാഷ്ട്ര ഡാറ്റാ ട്രാഫിക്കും കടന്നുപോകുന്നതിനാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ കണക്ടിവിറ്റിയില്‍ സബ്‌സീ കേബിളുകള്‍ നിര്‍ണായകമാണ്. കേബിളുകളുടെ അറ്റകുറ്റപ്പണിക്കായി മേഖലയിലെത്തുന്ന കപ്പലുകളെ ഹൂതികള്‍ ഭീഷണിപ്പെടുത്തുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമാണ്. ആക്രമണ ഭീഷണി ഉയര്‍ന്നതോടെ കേബിളുകളുടെ സുരക്ഷയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുകയും പലമടങ്ങ് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സ്ഥിതി സങ്കീര്‍ണമാകാതിരിക്കാന്‍ മറ്റുവഴികള്‍ തേടുകയാണ് കമ്പനികള്‍. സുരക്ഷാഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേബിളുകള്‍ അറ്റകുറ്റപണി പൂര്‍ത്തികയാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ലൈറ്റ്സ്റ്റോം സിഇഒ അമജിത് ഗുപ്ത പറഞ്ഞു. 21,000 കിലോമീറ്റര്‍ സബ്‌സീ കേബിള്‍ ശൃംഖല കമ്പനി നിയന്ത്രിക്കുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയാണ് ഇന്ത്യയെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. വീഡിയോ സ്ട്രീമിങ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ വരെ മിക്കവാറും എല്ലാ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും…
Read More » -
ലക്ഷ്യം സമ്പൂര്‍ണ അധിനിവേശം; ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി ബെഞ്ചമിന്‍ നെതന്യാഹു; ഈയാഴ്ച തീരുമാനം; ഗാസ ഇനിയൊരിക്കലും ഇസ്രയേലിന് ഭീഷണിയാകരുതെന്ന് പുതിയ സൈനികരോട് പ്രധാനമന്ത്രി; 2005ലെ പിഴവ് ആവര്‍ത്തിക്കരുതെന്ന് വലതുപക്ഷ പാര്‍ട്ടികള്‍
ടെല്‍ അവീവ്: ഗാസയില്‍ പൂര്‍ണ അധിനിവേശം ലക്ഷ്യമിട്ട് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യാന്തര തലത്തില്‍ വെടിനിര്‍ത്തലിനായുള്ള ശക്തമായ സമ്മര്‍ദമുണ്ടായിട്ടും ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് 22 മാസമായി തുടരുന്ന യുദ്ധത്തിന്റെ അടുത്തഘട്ടം എങ്ങനെയാകണമെന്നതില്‍ മുതിര്‍ന്ന ഉദേ്യാസ്ഥരുമായി ചര്‍ച്ച നടത്തിയതെന്നു ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ പട്ടിണി പെരുകുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നീക്കമെന്നതും ശ്രദ്ധേയം. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേര്‍ പോഷകാഹാരമില്ലാതെ മരിച്ചെന്നാണു ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ഹെല്‍ത്ത് മിനിസ്ട്രി അറിയിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ 79 പേര്‍ കൊല്ലപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. ഇതു ഹമാസ് നല്‍കുന്ന കണക്കാണെന്ന വിലയിരുത്തലാണ് ഇസ്രയേലിനുള്ളത്. പലസ്തീനിലെ അഭയാര്‍ഥി ക്യാമ്പുകളെയും യുഎന്നിന്റെ ഏജന്‍സികളെയും ഏകോപിപ്പിക്കുന്നതും ഹമാസിന്റെ കീഴിലുള്ള യു.എന്‍.ആര്‍.ഡബ്യു.എ. (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി) ആണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ എന്നിവരുമായി…
Read More » -
‘പൊതു സുരക്ഷയ്ക്കു ഭീഷണി, ജീവിതത്തിന്റെ പവിത്രത നശിപ്പിച്ചു’; തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി
റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പിടിക്കപ്പെട്ട 2 സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി. അബ്ദുല്‍ റഹിം ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖോര്‍മനി, ദുര്‍ക്കി ബിന്‍ ഹെലാല്‍ ബിന്‍ സനദ് അല്‍ മുതെയ്രി എന്നിവരെയാണ് വധിച്ചത്. സുരക്ഷാ ജീവനക്കാരന് നേരെ വെടിയുതിര്‍ത്ത സംഭവത്തിലും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതിനും കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ടായിരുന്നു. സൗദി പൊലീസിന്റെ പിടിയിലായ ഇരുവരെയും വിചാരണയ്ക്ക് ശേഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മക്ക പ്രവിശ്യയിലാണ് വധശിക്ഷ നടപ്പാക്കിയത്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും നീതി നടപ്പാക്കുന്നതിലും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെയും ജീവിതത്തിന്റെ പവിത്രത നശിപ്പിക്കുന്നവരെയും ഇസ്ലാമിക നിയമ പ്രകാരം ശിക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. തീവ്രവാദത്തിന്റെ ഭാഗമാകുന്നവര്‍ക്ക് ഇതാകും ശിക്ഷയെന്ന് ഓര്‍മിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Read More » -
ഗാസ പൂര്‍ണ്ണമായി കീഴടക്കാന്‍ ആഹ്വാനം; ഇസ്രയേല്‍ സൈന്യത്തിന്റെ എതിര്‍പ്പ്; നെതന്യാഹു ഒറ്റപ്പെടുന്നോ?
ടെല്‍ അവീവ്: ഗാസയില്‍ പൂര്‍ണ്ണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രയേല്‍ മന്ത്രിമാര്‍ പറഞ്ഞു. യുഎസ്-ഇസ്രയേല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസയിലെ സൈനിക നടപടികള്‍ വിപുലീകരിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് സ്വകാര്യ സംഭാഷണങ്ങളിലാണ് നെതന്യാഹു മന്ത്രിമാര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്. ‘ഞങ്ങള്‍ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ്ണ അധിനിവേശത്തിലേക്ക് നീങ്ങുകയാണ്’ നെതന്യാഹു പറഞ്ഞതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച സുരക്ഷാ മന്ത്രിസഭാ യോഗം നെതന്യാഹു വിളിച്ചേക്കും. ഗാസയിലെ പൂര്‍ണ്ണ അധിനിവേശത്തിന് ഇസ്രയേല്‍ പ്രതിരോധ സേന എതിര്‍പ്പറിയിച്ചിരുന്നു. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കരസേനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്, അവശേഷിക്കുന്നവരുടെ ജീവന്‍ അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഐഡിഎഫ് നല്‍കുന്നത്. ബന്ദികള്‍ക്കൊപ്പം സൈനികരുടെ ജീവനും കൂടുതല്‍ അപകടത്തിലാക്കുന്ന നീക്കമായിരിക്കുമെന്ന മുന്നറിയിപ്പും ഐഡിഎഫ് നല്‍കിയിട്ടുണ്ട്. ഹമാസിന്റെ എല്ലാ…
Read More »