World
-
പ്രധാനമന്ത്രിക്കും രക്ഷയില്ല; മെലോണിയുടെയും പ്രതിപക്ഷനേതാവിന്റെയും മോര്‍ഫ് ചിത്രങ്ങള്‍ പോണ്‍സൈറ്റില്‍; ഇറ്റലിയില്‍ വിവാദം
റോം: പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, പ്രതിപക്ഷ നേതാവ് എല്ലി ഷ്‌ലൈന്‍ എന്നിവരുള്‍പ്പെടെയുള്ള ഇറ്റലിയിലെ പ്രമുഖരായ വനിതകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി പോണ്‍ വെബ്‌സൈറ്റ്. ഏഴുലക്ഷത്തോളം വരിക്കാരുള്ള, ഇറ്റാലിയന്‍ പ്ലാറ്റ്‌ഫോമിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. റാലികളിലും ടിവി പരിപാടികളിലും പങ്കെടുക്കുന്നതും ബിക്കിനി ധരിച്ച് അവധിക്കാലം ആഘോഷിക്കുന്നതുമായ വനിതാ രാഷ്ട്രീയക്കാരുടെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ വലേറിയ കാമ്പാന്യ, അലീസിയ മെറാനി, അലസാന്ദ്ര മൊറേറ്റി, ലിയ ക്വാര്‍ട്ടപെല്ലെ തുടങ്ങി നടിമാരുടേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മോശം രീതിയില്‍ വെബ്സൈറ്റില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. തന്റെ നീന്തല്‍ വേഷത്തിലുള്ള ചിത്രങ്ങളും പൊതു-സ്വകാര്യ ജീവിതത്തിലെ ചിത്രങ്ങളും അതിലുണ്ടെന്ന് വലേറിയ പ്രതികരിച്ചു. ചിത്രങ്ങള്‍ക്ക് വളരെ മോശം കമന്റുകളാണ് വരുന്നത്. ഇത്തരം സൈറ്റുകള്‍ അടച്ചുപൂട്ടുകയും നിരോധിക്കുകയും വേണമെന്ന് അലീസിയ മെറാനി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മെലോണി പ്രതികരിച്ചില്ലെന്ന് ഇറ്റാലിയന്‍ പത്രമായ കൊറിയേര ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്തു.…
Read More » -
‘ഇസ്രയേലിന്റെ മരണം’ മുദ്രാവാക്യമാക്കിയ ഹൂതികളുടെ തലയെടുത്ത് ഇസ്രായേല്‍; പ്രധാനമന്ത്രിയും സൈനിക നേതാക്കളും കൊല്ലപ്പെട്ടെന്ന് വിവരം; മുതിര്‍ന്ന ഹൂതി നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇന്റലിജന്‍സ്; പ്രാഥമിക ലക്ഷ്യം പത്തുപേര്‍
സനാ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ അഹമ്മദ് അല്‍ റഹാവിയും ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു എന്നാണ് യെമനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി പ്രധാനമന്ത്രി അല്‍-റഹാവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ അല്‍-ജുംഹുരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍-റഹാവിക്കൊപ്പം അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായി ആദന്‍ അല്‍-ഗാദ് പത്രവും റിപ്പോര്‍ട്ട് ചെയ്തു.…
Read More » -
ആണവ സമ്പുഷ്ടീകരണം: വഴങ്ങിയില്ലെങ്കില്‍ ഇറാനെ കാത്തിരിക്കുന്നത് കടുത്ത ഉപരോധം; ഐക്യരാഷ്ട്ര സഭയില്‍ നീക്കം ആരംഭിച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും; പിന്തുണച്ച് അമേരിക്കയും ഇസ്രയേലും; സ്‌നാപ് ബാക്ക് നടപടിക്കു കത്തുനല്‍കി; ഇറാന്റെ സാമ്പത്തിക, വ്യാപാര മേഖകള്‍ക്കെല്ലാം വന്‍ തിരിച്ചടിയാകും
ഐക്യരാഷ്ട്രസഭ: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരേ വീണ്ടും ഉപരോധത്തിനു നീക്കമാരംഭിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ മൂന്നു രാജ്യങ്ങളാണു 30 ദിവസത്തെ നടപടി ക്രമങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയ്ക്കു കത്തയച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടു 2015ല്‍ കൊണ്ടുവന്ന കരാര്‍ പാലിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു ഇ-3 എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ നടപടി ആരംഭിച്ചത്. ഒക്‌ടോബര്‍ പകുതിയോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് ഇപ്പോള്‍ നീക്കമാരംഭിച്ചില്ലെങ്കില്‍ പരാജയപ്പെട്ടേക്കുമെന്നും മൂന്നു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര നീക്കങ്ങളുടെ അന്ത്യമല്ലിതെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പറഞ്ഞു. യുഎന്‍ ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ പൂര്‍ണമായി സഹകരിക്കണമെന്നും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വെയ്‌ഡേഫോള്‍ പറഞ്ഞു. സ്‌നാപ് ബാക്ക് മെക്കാനിസം എന്നറിയപ്പെടുന്ന നടപടി ക്രമങ്ങളുടെ പേരില്‍ ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താനാണു നീക്കമെന്നും…
Read More » -
സിഖുകാരുടെ പരമ്പരാഗത ആയോധന കല ലോസ് ഏഞ്ചല്‍സില്‍ റോഡിലിറങ്ങി കാണിച്ചു; ‘ഗഠ്ക പ്രകടനം നടത്തിയ 36-കാരനായ സിഖ് യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു ; ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ലോസ് ഏഞ്ചല്‍സ്: വാള്‍പയറ്റ് വരുന്ന സിഖുകാരുടെ പരമ്പരാഗത ആയോധനകലയായ ‘ഗഠ്ക’ തെരുവില്‍ അവതരിപ്പിച്ച സിഖുകാരനെ നടുറോഡില്‍ അമേരിക്കന്‍പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. 36 വയസ്സുള്ള സിഖ് യുവാവായ ഗുര്‍പ്രീത് സിംഗിനെയാണ് ലോസ് ഏഞ്ചല്‍സ് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ദൃശ്യങ്ങള്‍ ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടു. ലോസ് ഏഞ്ചല്‍സ് നഗരത്തിലെ ക്രിപ്‌റ്റോ ഡോട്ട് കോം അരീനയ്ക്ക് സമീപം ഇയാള്‍ കൃപാണ്‍ വീശിക്കൊണ്ടായിരുന്നു ‘ഗഠ്ക’ അവതരിപ്പിച്ചത്. എന്നാല്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഇയാള്‍ വീശിയ കത്തി ഇന്ത്യന്‍ ആയോധനകലയില്‍ ഉപയോഗിക്കുന്ന ‘ഖണ്ഡ’ എന്ന ഇരുവശവും മൂര്‍ച്ചയുള്ള വാളാണെന്ന് തിരിച്ചറിഞ്ഞു. ഫിഗ്വേറോ സ്ട്രീറ്റും ഒളിമ്പിക് ബൊളിവാര്‍ഡും ചേരുന്ന തിരക്കേറിയ കവലയില്‍ ഒരാള്‍ വലിയ വാളുപയോഗിച്ച് വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് നിരവധി കോളുകള്‍ പോലീസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവം. സിംഗ് തന്റെ വാഹനം റോഡിന്റെ നടുവില്‍ ഉപേക്ഷിക്കുകയും ഒരു ഘട്ടത്തില്‍ സ്വന്തം നാവ് മുറിക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ആയുധം താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ സിംഗിന് നിരവധി…
Read More » -
ഏഴ് വര്‍ഷത്തിന് ശേഷം നരേന്ദ്ര മോഡി ജപ്പാനില്‍: പ്രധാനമന്ത്രി ഇഷിബയുമായി കൂടിക്കാഴ്ച
ടോക്യോ: അമേരിക്കയുടെ അധിക തീരുവ ഭീഷണിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മോഡി ടോക്യോയിലെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം. പ്രധാനമന്ത്രി ഇഷിബയുമായി മോഡി നടത്തുന്ന ചര്‍ച്ചകളില്‍ വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചര്‍ച്ചയാവും. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഡി ജപ്പാനില്‍ എത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോഡിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് പങ്കെടുത്തത്. അതേസമയം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം നരേന്ദ്ര മോഡിയുടെ എട്ടാമത് ഔദ്യോഗിക ജപ്പാന്‍ സന്ദര്‍ശനം കൂടിയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിക്ക് പ്രാധാന്യം വര്‍ധിക്കുന്നു. ജാപ്പനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോഡി വ്യക്തമാക്കി. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി…
Read More » -
വിദേശ വിദ്യാര്‍ഥികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വിസകാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി യുഎസ്; താമസ സമയവും നിയന്ത്രിക്കും
ന്യൂയോര്‍ക്ക്: വിദേശ വിദ്യാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിസകാലയളവ് പരിമിതപ്പെടുത്താന്‍ യുഎസ് നീക്കം. നിര്‍ദിഷ്ട നിയമം പ്രാബല്യത്തില്‍ വന്നാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു. പുതിയ നിയമപ്രകാരം യുഎസില്‍ പഠിക്കുന്ന കോഴ്‌സിന്റെ കാലാവധി തീരുന്നതുവരെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് നാല് വര്‍ഷത്തില്‍ കൂടരുതെന്നും വ്യവസ്ഥയുണ്ട്. നിശ്ചിത കാലയളവുകളില്‍ വിസ പുതുക്കേണ്ടിയും വരും. ഇതുകാരണം യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ക്ക് വിദ്യാര്‍ഥികള്‍ വിധേയരാകും. യുഎസിന്റെ ഉദാരത വിദ്യാര്‍ഥികള്‍ മുതലെടുക്കുന്നെന്നും അവര്‍ എന്നന്നേക്കും വിദ്യാര്‍ഥികളായിത്തന്നെ തുടരുന്നെന്നും ആരോപിച്ചാണ് കാലാവധിയില്‍ പരിധിയേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 1975 മുതല്‍ ‘എഫ്’ വിസ ഉടമകളായ വിദേശവിദ്യാര്‍ഥികള്‍ക്ക് ‘സ്റ്റാറ്റസ് കാലയളവ്’ എന്നറിയപ്പെടുന്ന കാലാവധി തീരുന്നതുവരെ അനിശ്ചിതകാലത്തേക്ക് പുതിയ പരിശോധനകളോ നടപടിക്രമങ്ങളോ ഇല്ലാതെ യുഎസില്‍ തുടരാന്‍ കഴിയും. വിദേശത്ത് നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് യുഎസില്‍ പ്രവേശനം അനുവദിക്കുന്ന ‘ഐ’ വിസകളുടെ കാലാവധിയും പുതിയ നിയമപ്രകാരം പരിമിതപ്പെടും. ഇവര്‍ക്ക്…
Read More » -
ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം താരിഫ്: കയറ്റുമതി വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടികളുമായി ഇന്ത്യ; മൊറട്ടോറിയം ഉള്‍പ്പെടെ പരിഗണയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ചുമത്തിയ യുഎസ് നടപടിയുടെ ആഘാതം മറികടക്കാന്‍ നീക്കങ്ങളുമായി ഇന്ത്യ. കയറ്റുമതി വ്യവസായത്തിന് ഉണ്ടാകുന്ന തിരിച്ചടി മറികടക്കാന്‍ നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വായ്പകള്‍ക്ക് മൊറട്ടോറിയം നടപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികളാണ് പരിഗണനയില്‍ ഉള്ളത്. കയറ്റുമതി മേഖലയെ വൈവിധ്യവല്‍ക്കരിക്കാനുള്ള സമയം എന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യങ്ങളെ മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. കയറ്റുമതി വ്യവസായികള്‍ ആവശ്യപ്പെട്ട ലിക്വിഡിറ്റി സൗകര്യം ഉള്‍പ്പെടെ പരിഗണനയില്‍ ആണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്, അവരെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കയറ്റുമതി വൈവിധ്യവല്‍ക്കരണം, പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎകള്‍), പിന്തുണാ നടപടികള്‍, ആഭ്യന്തര വിപണിയുടെ ഉപയോഗം എന്നിവയിലൂടെ യുഎസ് താരിഫുകളുടെ ആഘാതത്തില്‍ നിന്ന് വ്യവസായികളെ സംരക്ഷിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ് എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കയറ്റുമതി പുതിയ വിപണികളിലേക്ക് എത്തിക്കുന്നതിനുള്‍പ്പെടെയുള്ള സാധ്യതകള്‍ ഉള്‍പ്പെടെ ഇന്ത്യ പരിശോധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താരിഫ് നിരക്ക് പ്രധാനമായും ബാധിക്കുന്ന…
Read More » -
യുക്രൈന്‍ സംഘര്‍ഷം ‘മോദി യുദ്ധം’; റഷ്യക്കെതിരായ നീക്കങ്ങളെ അട്ടിമറിക്കുന്നു: ഇന്ത്യക്കെതിരെ ‘അധികപ്രസംഗ’വുമായി ട്രംപിന്റെ ഉപദേഷ്ടാവ്
വാഷിങ്ടണ്‍: റഷ്യ -യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തെ മോദിയുടെ യുദ്ധം എന്നാണ് നവാരോ വിശേഷിപ്പിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ എണ്ണ വ്യാപാരമാണ് സംഘര്‍ഷം നീണ്ടുനില്‍ക്കാന്‍ കാരണമെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് കുറ്റപ്പെടുത്തി. റഷ്യയെ ഒറ്റപ്പെടുത്താനുള്ള ആഗോള ശ്രമങ്ങളെ ഇന്ത്യ അട്ടിമറിക്കുകയാണെന്നും ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ നവാരോ ആരോപിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് തുടരുന്നത്, യുക്രൈനിന്റെ പ്രതിരോധത്തിന് ധനസഹായം നല്‍കാന്‍ പരോക്ഷമായി യുഎസിനെയും യൂറോപ്പിനെയും നിര്‍ബന്ധിതരാക്കുന്നുവെന്ന് നവാരോ പറഞ്ഞു. യുക്രൈന്‍ അമേരിക്കയോടും യൂറോപ്പിനോടും സാമ്പത്തിക സഹായം തേടുകയാണ്. ഇന്ത്യയുടെ പ്രവൃത്തി മൂലം അമേരിക്കക്കാര്‍ക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഉയര്‍ന്ന താരിഫ് കാരണം ഉപഭോക്താക്കള്‍ക്കും, ബിസിനസുകാര്‍ക്കും, തൊഴിലാളികള്‍ക്കുമെല്ലാം നഷ്ടമാണുണ്ടാകുന്നത്. നികുതിദായകര്‍ മോദിയുദ്ധത്തിന് ഫണ്ട് നല്‍കേണ്ട അവസ്ഥയിലാണ്. നവാരോ പറഞ്ഞു. ഊര്‍ജ്ജ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാടിനെ…
Read More » -
ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ജീവിക്കണം, സ്വന്തം മരണം ‘കെട്ടിച്ചമച്ച്’ മുങ്ങി; യുവാവ് പിടിയില്‍
വാഷിങ്ടണ്‍: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ജീവിക്കാന്‍ കുടുംബത്തെ ഉപേക്ഷിച്ച് മരണം വ്യാജമാക്കി യൂറോപ്പിലേക്ക് കടന്നു കളഞ്ഞ യുവാവ് പിടിയില്‍. യുഎസിലെ വിസ്‌കോണ്‍സ് സ്വദേശി റയാന്‍ ബോര്‍ഗ്വാര്‍ഡിനെയാണ് (40) അധികൃതര്‍ കൈയോടെ പിടികൂടിയത്. അതേസമയം പൊലീസ് അന്വേഷണം വഴിതിരിച്ച് വിട്ടതിനും തടസപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് വേണ്ടി ചെലവഴിച്ച ഇത്രയും സമയം റയാന്‍ ജയില്‍ വാസം അനുഭവിക്കണം. 89 ദിവസത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റയാന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് സമയം പാഴാക്കിയതിനും ഗ്രീന്‍ ലേക്ക് കൗണ്ടി ഷെരീഫിന്റെ ഓഫീസിനും വിസ്‌കോണ്‍സിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സസിനും 30,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. റയാന്റെ പ്രവൃത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതും സ്വാര്‍ത്ഥപരവുമാണെന്നും ഇയാളുടെ കുടുംബത്തിന് മാത്രമല്ല അധികൃതര്‍ക്കും നാശനഷ്ടം വരുത്തിവച്ചെന്നും കോടതി ചൂണ്ടികാണിച്ചു. 2024 ഓഗസ്റ്റ് 12ന് മില്‍വാക്കിയില്‍ നിന്ന് ഏകദേശം 100 മൈല്‍ വടക്കുപടിഞ്ഞാറായി ഗ്രീന്‍ ലേക്കില്‍ ഒരു കയാക്കിംഗ് യാത്രയ്ക്ക് ശേഷമായിരുന്നു റയാനെ കാണാതായതായി റിപ്പോര്‍ട്ട്…
Read More »
