World
-
ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതികളുടെ എല്ലാ മന്ത്രിമാരും കൊല്ലപ്പെട്ടെന്നു സൂചന; വധിക്കപ്പെട്ടത് പ്രധാനമന്ത്രിയടക്കം 12 മന്ത്രിമാരും സൈനിക ജനറല്‍മാരും; വിവരങ്ങള്‍ പുറത്തുവിട്ട് ചാനല്‍ 12; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ്
സനാ: ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ആരംഭിച്ച ആക്രമണത്തില്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയടക്കം മുഴുവന്‍ മന്ത്രിമാരും കൊല്ലപ്പെട്ടെന്നു സൂചന. കൃത്യമായ സോഴ്സുകളെ ഉദ്ധരിച്ചല്ല റിപ്പോര്‍ട്ടെങ്കിലും റഹാവിയും 12 കാബിനറ്റ് മന്ത്രിമാരും കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫിന്റെ നിഗമനം. ചാനല്‍ 12 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെങ്കിലും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ആക്രമണത്തിന്റെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നാണു വിവരം. വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി പ്രധാനമന്ത്രി അല്‍-റഹാവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്മെന്റില്‍ ഇരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ…
Read More » -
നിയമസഭാംഗങ്ങൾക്ക് അഞ്ചുകോടി ഭവന അലവൻസ്: ഇന്തോനേഷ്യയിൽ ജനക്കൂട്ടം പ്രാദേശിക പാർലമെന്റിന് തീയിട്ടു; മൂന്നുപേർ കൊല്ലപ്പെട്ടു
ജകാർത്ത: ഇന്തോനേഷ്യയിൽ ജനക്കൂട്ടം സൗത്ത് സുലവേസിയിലെ മകാസറിൽ പ്രാദേശിക പാർലമെന്റ് മന്ദിരത്തിന് തീയിട്ടു.ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയമസഭാംഗങ്ങൾക്ക് അഞ്ചുകോടി ഭവന അലവൻസ് നൽകുന്നതിനെതിരെയാണ് പ്രതിഷേതം. നിരവധി കെട്ടിടങ്ങൾ അഗ്നിക്ക് ഇരയാക്കി. പലയിടത്തും ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. 580 നിയമസഭാംഗങ്ങൾക്കും ശമ്പളത്തിനു പുറമെ പ്രതിമാസം അഞ്ചുകോടി രൂപ (3,075 യു.എസ് ഡോളർ) ഭവന അലവൻസ് ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ജകാർത്തയിൽ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച അലവൻസ് ജകാർത്തയിലെ ഏറ്റവും കുറഞ്ഞ വേതനത്തിന്റെ 10 ഇരട്ടിയോളമാണ്.
Read More » -
ഇസ്രയേലുമായുള്ള വാണിജ്യ സാമ്പത്തിക ബന്ധങ്ങള്‍ വിഛേദിച്ച് തുര്‍ക്കി; വ്യോമ പാത അടച്ചു; കപ്പലുകള്‍ക്ക് വിലക്ക്; ലക്ഷ്യം ഇസ്രയേലിലേക്കുള്ള ആയുധ നീക്കം തടയലെന്നു സൂചന; ഗാസയ്ക്കു പിന്തുണ
ഇസ്താംബുള്‍: ഇസ്രയേലുമായുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിച്ച് തുര്‍ക്കി. ഇസ്രയേല്‍ വിമാനങ്ങള്‍ തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്നതിനും തുര്‍ക്കി കപ്പലുകള്‍ ഇസ്രയേല്‍ തുറമുഖത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഗാസയില്‍ നടക്കുന്ന യുദ്ധത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിക്കുകയാണ്. ‘ഇസ്രായേലുമായുള്ള വ്യാപാരം പൂര്‍ണമായും വിച്ഛേദിച്ചു. തുര്‍ക്കി കപ്പലുകളെ ഇസ്രായേല്‍ തുറമുഖങ്ങളിലേക്ക് പോകാന്‍ അനുവദിക്കില്ല. ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനും അനുമതിയുണ്ടാകില്ല’ എന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞത്. ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യ ഉടനീളം സംഘര്‍ഷത്തില്‍ മുങ്ങുമെന്നും ഹക്കന്‍ ഫിദന്‍ പറഞ്ഞു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നടപടി വേണമെന്നും ലോകശക്തികള്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഗാസയിലേക്ക് സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഇസ്രായേലുമായുള്ള നേരിട്ടുള്ള വ്യാപാരബന്ധം തുര്‍ക്കി വിച്ഛേദിച്ചിരുന്നു. 2023ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ 7 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. അസര്‍ബൈജാനിലെ രാജ്യാന്തര സബ്മിറ്റില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ച…
Read More » -
പോണ്‍താരം കൈലി പേജിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം; നെറ്റ്ഫ്ളിക്സ് പരമ്പരയിലും വേഷമിട്ടു; മെഡിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ട് പുറത്ത്
രതിചിത്രങ്ങളിലെ നായിക കൈലി പേജിന്റെ മരണം അമിത ലഹരി ഉപയോഗം മൂലമെന്ന് റിപ്പോര്‍ട്ട്. ലൊസാഞ്ചലസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസാണ് മരണ കാരണം സ്ഥിരീകരിച്ചത്. ജൂണ്‍ 25നാണ് കൈലി പേജിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊക്കെയ്നിന്റെയും ഫെന്റാനിലിന്റെയും അമിത ഉപയോഗമാണ് താരത്തിന്റെ മരണത്തിന് കാരണമായത്. പോൺ ഇൻഡസ്ട്രിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് പരമ്പരയിൽ അഭിനയിച്ച താരമാണ് 28 കാരിയായ കൈലി പേജ്. പരമ്പരയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള പോരാട്ടങ്ങളെക്കുറിച്ചും കൈലി തുറന്നു സംസാരിച്ചിരുന്നു. ലഹരിയില്‍ നിന്ന് മോചിതയാകാനുള്ള ശ്രമങ്ങളും ചികില്‍സകളും കൈലി നടത്തിവരിയായികുന്നു എന്നായിരുന്നു വിവരം. എന്നാല്‍ ലൊസാഞ്ചലസിലെ വസതിയിൽ നിന്ന് കൊക്കെയ്നിന്റെയും ഫെന്റാനിലിനും കണ്ടെത്തുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മരിക്കുന്നതിന് മുമ്പ് കൈലി കൊക്കെയ്നിന്റെയും ഫെന്റാനിലിനും അമിതമായി ഉപയോഗിച്ചിരുന്നു. ഓക്ലഹോമയിലെ തുൾസ സ്വദേശിനിയായ കൈലിയുടെ യഥാര്‍ഥ പേര് കൈലി പൈലന്റ് എന്നാണ്. 2016ലാണ് കൈലി പോണ് ഇന്ഡസ്ട്രിയിലേക്ക് കടന്നുവരുന്നത്. 2017ല്‍ അഡൾട്ട് എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതം പറയുന്ന…
Read More » -
നൊബേലിനു ശിപാര്‍ശ ചെയ്യണമെന്നു ട്രംപ്; പറ്റില്ലെന്നു മോദി: ഒറ്റ ഫോണ്‍ കോളില്‍ ഇടഞ്ഞ ഇന്ത്യ-യുഎസ് ബന്ധം! ജര്‍മന്‍ ദിനപത്രത്തിന്റെ വാദം സ്ഥിരീകരിച്ച് ന്യൂയോര്‍ക്ക് ടൈംസ്; 50 ശതമാനം തീരുവ വന്ന വഴിയിങ്ങനെ
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയെപ്പറ്റി ഇറങ്ങുന്ന കഥകള്‍ നിരവധിയാണ്. ഒരുകാലത്ത് ‘മൈ ഫ്രണ്ട്’ എന്നു വിശേഷിപ്പിച്ചു ട്രംപിനുവേണ്ടി പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയ മോദിയെ ഞെട്ടിച്ചാണ് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത്. ട്രംപിന്റെ വ്യക്തി വിരോധമാണ് യുഎസ് ഇന്ത്യയ്ക്ക് എതിരാകാന്‍ കാരണമെന്നായിരുന്നു യു.എസ് സാമ്പത്തിക സ്ഥാപനമായ ജെഫറീസിന്റെ റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മോദിയെ ഫോണില്‍ വിളിച്ചെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ഫോണ്‍ നിരസിച്ചെന്നും നേരത്തെ ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്. ജൂണ്‍ 17 നുള്ള ട്രംപിന്റെ ഫോണ്‍ കോളിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള അവസാനത്തെ ഫോണ്‍ കോള്‍ നടന്നത് ജൂണ്‍ 17 നായിരുന്നു. കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷം വാഷിങ്ടണിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപ് ഫോണ്‍ ചെയ്തത്. 35 മിനുട്ട് സംഭാഷണം…
Read More » -
‘ട്രംപ് മരിച്ചു’ എന്ന ഹാഷ്ടാഗ് എക്സില്‍ ട്രെന്‍ഡിംഗ് ; സോഷ്യല്‍മീഡിയയില്‍ അമേരിക്കന്‍ പ്രസിഡന്റിലെ എല്ലാവരും ചേര്‍ന്ന് വീണ്ടും കൊന്നു ; വൈറലായ ആ പോസ്റ്റുകള്‍ വന്നത് ഈ വഴിയേ
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സില്‍ ട്രെന്‍ഡിങ്ങാണ്. പക്ഷേ, അദ്ദേഹത്തിന്റെ പതിവ് രാഷ്ട്രീയ നീക്കങ്ങളോ, താരിഫ് പ്രഖ്യാപനങ്ങളോ, അപ്രതീക്ഷിത പ്രസ്താവനകളോ കാരണമല്ല. ‘ട്രംപ് മരിച്ചു’ എന്ന വാക്യം ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ പ്ലാറ്റ്ഫോമില്‍ നിറഞ്ഞു, എന്തുകൊണ്ടാണ് ഇത് വൈറലായതെന്ന് ഡിജിറ്റല്‍ ലോകം സ്ഥിരീകരണത്തിനായി തിരഞ്ഞു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളാണോ, അതോ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെയും ‘ദി സിംപ്സണ്‍സ്’ എന്ന കാര്‍ട്ടൂണ്‍ സീരീസിന്റെ നിര്‍മ്മാതാവ് മാറ്റ് ഗ്രോയിങ്ങിന്റെയും സമീപകാല പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഓഗസ്റ്റ് 27-ന് ‘യുഎസ്എ ടുഡേ’ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍, ‘ഭയങ്കരമായ ഒരു ദുരന്തം’ സംഭവിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന് വാന്‍സിനോട് ചോദിച്ചു. 79 വയസ്സുള്ള ട്രംപ് ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട്, അപ്രതീക്ഷിത സംഭവങ്ങള്‍ തള്ളിക്കളയാനാവില്ലെന്ന് വാന്‍സ് പറഞ്ഞു. ‘രാത്രിയില്‍ അവസാനമായി ഫോണ്‍ വിളിക്കുന്നത് അദ്ദേഹമാണ്. രാവിലെ ഏറ്റവും ആദ്യം എഴുന്നേല്ക്കുന്നതും ഫോണ്‍ വിളിക്കുന്നതും അദ്ദേഹമാണ്.’ വാന്‍സ് ‘യുഎസ്എ ടുഡേ’യോട്…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം
ന്യൂഡല്‍ഹി: ജപ്പാനില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ഷിക ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ചൈനയിലെ ടിയാന്‍ജിനില്‍ എത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോദി ചൈന സന്ദര്‍ശിക്കാന്‍ എത്തുന്നത്. ചൈനയുടെ വ്യവസായ, വിവരസാങ്കേതിക മന്ത്രി ലീ ലെഷെങ്, ടിയാന്‍ജിന്‍ ഗവണ്മെന്റ് ഡയറക്ടര്‍ യു യുന്‍ലിന്‍, ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ആഗസ്റ്റ് 31-നും സെപ്റ്റംബര്‍ 1-നുമാണ് ഉച്ചകോടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. സന്ദര്‍ശന വേളയില്‍, ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹം പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് പുടിന് എന്നിവരുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. വാഷിംഗ്ടണ്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ അടുത്തിടെയുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ ചുമത്തിയ താരിഫുകള്‍…
Read More » -
അന്താരാഷ്ട്ര വേദിയില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല ; പ്രധാനമന്ത്രിയുടെ ജപ്പാന് ചൈന സന്ദര്‍ശനത്തില്‍ രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ സുഹൃത്തക്കളോ ഇല്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ്. അമേരിക്കയുമായുള്ള താരിഫ് തര്‍ക്കങ്ങളും ഇന്ത്യ-ചൈന ബന്ധത്തില്‍ അടുത്തിടെയുണ്ടായ അയവും നിലനില്‍ക്കെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവന. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങിയതിന് 25 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ട് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ താരിഫ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 50 ശതമാ നമായി ഉയര്‍ത്തിയതിന് ശേഷം ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വഷളാ യിരുന്നു. ഇന്ത്യയുടെ പ്രതിരോധ മേഖല അപ്രതീക്ഷിതമായ ‘വിദേശ ഇടപെടലുകളെ’ ആശ്രയിക്കരുതെന്നും പകരം രാജ്യത്തിന്റെ സ്വന്തം കഴിവുകളില്‍ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയം പ്രതിരോധ മേഖലയിലെ ബാഹ്യ ആശ്രയം ഇനി ഒരു സാധ്യതയല്ലെന്ന് വ്യക്തമാക്കിയതായും രാജ്നാഥ് സിംഗ് പറഞ്ഞു. ‘നിലവിലെ സാഹചര്യത്തി ല്‍, നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും സ്വയംപര്യാപ്തത അത്യാവശ്യമാണ്,’ അദ്ദേ ഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ നിര്‍ണായക കേന്ദ്രങ്ങള്‍ക്കും സമഗ്രമായ വ്യോമ സുരക്ഷ നല്‍കുന്നതിനായി അടുത്ത ദശാബ്ദത്തിനുള്ളില്‍…
Read More » -
ട്രംപ് എവിടെ? ആരോഗ്യനില എങ്ങനെ? ചര്‍ച്ച സജീവം; ‘വല്ലതും’ സംഭവിച്ചാല്‍ താനേറ്റെന്ന് വാന്‍സ്
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ആരോഗ്യവാനാണോ? അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? 79-കാരനായ അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത് വലിയ ചര്‍ച്ചകളാണ്. കുറച്ചുദിവസങ്ങളായി ട്രംപിനെ പൊതുവേദികളില്‍ കാണാനില്ലെന്നാണ് സാമൂഹികമാധ്യമമായ എക്സിലെ ചില കുറിപ്പുകള്‍ പറയുന്നത്. ഓഗസ്റ്റ് 30, 31 തീയതികളില്‍ ട്രംപിന് പൊതുപരിപാടികളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപിന്റെ കൈപ്പത്തിയുടെ പുറംഭാഗത്ത് ചതവുപോലെ കാണപ്പെടുന്ന ഫോട്ടോകള്‍ പുറത്തെത്തിയത് ഇത്തരം നിഗമനങ്ങളുടെ ആക്കംകൂട്ടിയിട്ടുണ്ട്. അതേസമയം, ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ളത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. ഇക്കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും ട്രംപ്, തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ സജീവമാണെന്നും മാത്രമല്ല, അമേരിക്ക ലേബര്‍ ദിന വാരാന്ത്യത്തിലേക്ക് കടക്കുന്നതിനാലാകാം ട്രംപിന് പൊതുപരിപാടികളില്ലാത്തതെന്നും ഇവര്‍ പറയുന്നു. ഓഗസ്റ്റ്മാസം അവസാനത്തെ രണ്ടാഴ്ച ന്യൂജേഴ്സിയിലെ ബെഡ്മിനിസ്റ്ററിലെ റിസോര്‍ട്ടില്‍ ചെലവഴിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അദ്ദേഹം ആ പദ്ധതി ഉപേക്ഷിക്കുകയും വൈറ്റ് ഹൗസില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു. അതേസമയം, ട്രംപിന്റെ ആരോഗ്യം മികച്ചനിലയിലാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കഴിഞ്ഞദിവസം…
Read More » -
വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് അറ്റന്‍ഡന്റ്; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ബ്രിട്ടീഷ് എയര്‍വേയ്സ്, ഒടുവില്‍ കുറ്റസമ്മതം
ലണ്ടന്‍: വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് അറ്റന്‍ഡന്റ്. ബ്രിട്ടിഷ് എയര്‍വേയ്സ് ഫ്ലൈറ്റ് അറ്റന്‍ഡന്റായ ഹേഡന്‍ പെന്തക്കോസ്റ്റിനെ(41) ആണ് കലിഫോര്‍ണിയയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ ശുചിമുറിയില്‍ നഗ്നനായി കണ്ടെത്തിയത്. വയറുവേദനയാണെന്ന് പറഞ്ഞ് വിമാനത്തിലെ ടോയ്ലറ്റില് കയറിയ ഇയാള്‍ ഏറെ നേരം പുറത്തുവന്നില്ല. ഒടുവില്‍ സഹപ്രവര്‍ത്തകര്‍ വാതില്‍ തുറന്നപ്പോള്‍ നഗ്നനായി കാണപ്പെടുകയായിരുന്നു. ഉക്സ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ ഹേഡന്‍ കുറ്റസമ്മതം നടത്തി. ടോയ്ലറ്റിനുള്ളില് നഗ്നനായി കണ്ടെത്തിയ ഹേഡനെ മറ്റൊരു ഫ്ലൈറ്റ് അറ്റന്‍ഡന്റ് സ്ത്രം ധരിപ്പിക്കുകയും വിമാനത്തിലെ ഒഴിഞ്ഞ സീറ്റിലേക്ക് മാറ്റുകയും ചെയ്തു. വിമാനം ഹീത്രോയില്‍ എത്തുന്നതുവരെ ജീവനക്കാര്‍ ഓരോ 20 മിനിറ്റിലും ഇയാളുടെ ആരോഗ്യനില പരിശോധിച്ചു. ഹീത്രോയിലെത്തിയ ഉടന്‍ തന്നെ പാരാമെഡിക്കല്‍ ടീം ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്തപരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മെത്താംഫെറ്റാമൈന്‍, ആംഫെറ്റാമൈന്‍ എന്നീ ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തി. ലഹരിമരുന്ന് ഉപയോഗിച്ച് വ്യോമയാന നിയമങ്ങള്‍ ലംഘിച്ചതിന് ബ്രിട്ടിഷ് എയര്‍വേയ്സ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തുടര്‍ന്ന് നടന്ന നിയമനടപടികളില്‍ ഹേഡന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം…
Read More »