World
-
ഇറാഖിലെ ഇസ്രായേല്‍ കേന്ദ്രത്തിനു നേര്‍ക്ക് ഇറാന്‍റെ ആക്രമണം
ടെഹ്റാൻ: ഇറാഖിലെ ഇസ്രായേല്‍ കേന്ദ്രത്തിനുനേര്‍ക്ക് ഇറാന്‍റെ ആക്രമണം. വടക്കൻ ഇറാഖിലെ അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദിഷ് മേഖലയുടെ തലസ്ഥാനമായ ഇര്‍ബിലിലാണ് ആക്രമണം നടത്തിയത്. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇര്‍ബിലിലെ ആസ്ഥാനത്തെയാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്‍.ജി.സി) അറിയിച്ചു. രാത്രി വൈകി മേഖലയിലെ ഇറാൻ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ ചാരവൃത്തി കേന്ദ്രങ്ങളും സങ്കേതങ്ങളും തകര്‍ക്കാൻ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുവെന്ന് ഇറാന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജൻസി ഇര്‍നയും റിപ്പോർട്ട് ചെയ്യുന്നു.
Read More » -
ദുബൈ റോഡുകളിൽ വാഹനങ്ങളിലെ യുവാക്കളുടെ അഭ്യാസങ്ങൾക്ക് കടുത്ത പിഴ, ട്രാഫിക് നിയമ ലംഘനങ്ങൾക്ക് 81 കാറുകളും 40 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു; രക്ഷിതാക്കൾക്കും പൊലീസ് മുന്നറിയിപ്പ്
റോഡുകളിൽ ചില ചെറുപ്പക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ തടയുന്നതിന് രക്ഷിതാക്കൾ കൂടുതൽ ഇടപെടണമെന്ന് ദുബൈ പൊലീസ്. അൽ ഖവാനീജിലെ താമസക്കാരും ലാസ്റ്റ് എക്‌സിറ്റ് ഏരിയയിലെ സന്ദർശകരും റിപ്പോർട്ട് ചെയ്ത നിരവധി സംഭവങ്ങളെ മുൻ നിർത്തി ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയാണ് ഈ അഭ്യർഥന നടത്തിയത്. വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ അശ്രദ്ധമായി ഓടിക്കുന്നതും റോഡുകളിൽ സാഹസിക പ്രകടനങ്ങൾ നടത്തുന്നതും പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുതരമായ ലംഘനങ്ങൾ കൂടി വരുന്ന സാഹചര്യത്തെ പൊലീസ് ശക്തമായ ഇടപെടലുകളാണ് നടത്തിയത്. ഇതുവരെ 496 പേർക്കതിരെ പിഴ ചുമത്തി. 81 കാറുകളും 40 മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെതിരെയാണ് ഈ നടപടികൾ. അശ്രദ്ധമായും നിരുത്തരവാദപരമായും വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ഓർമിപ്പിച്ചു. നിയമ ലംഘനങ്ങൾക്ക് 50,000 ദിർഹം വരെ…
Read More » -
കനത്ത മഴയിലും ചുഴലിക്കാറ്റിലും പകച്ച് മൗറീഷ്യസ്
പോർട്ട് ലൂയിസ്: മൗറീഷ്യസ് ജനതയെ വലച്ച് കനത്ത മഴയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. സമീപ ദ്വീപായ റീയൂണിയനിൽ ആഞ്ഞടിച്ച ബെലാൽ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ച് മൗറീഷ്യസ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഉൾപ്പെടെ വെള്ളത്തിലായി.പലതും ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്.ശക്തമായ കാറ്റ് വീശുന്നതിനാൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൗറീഷ്യസ് അന്താരാഷ്ട്ര വിമാനത്താവളം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെയാണ് സ്ഥാനം.ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ഒരു രാജ്യം കൂടിയാണ് ഇത് .ജനസംഖ്യയില്‍ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്.അതില്‍ അമ്ബതു ശതമാനത്തിലേറെ ജനങ്ങള്‍ ഹിന്ദുമത വിശ്വാസികളുമാണ്.കഴിഞ്ഞ ദിവസം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവ് മൗറീഷ്യസ് സര്‍ക്കാർ പുറത്തിറക്കിയിരുന്നു.
Read More » -
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം: വിവേക് രാമസ്വാമി പിന്മാറി, ട്രംപിനെ പിന്തുണയ്ക്കും
വാഷിങ്ടണ്‍: പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള തിരഞ്ഞെടുപ്പില്‍നിന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പിന്മാറി. അയോവയില്‍ കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് 38കാരനായ വിവേക് മത്സര രംഗത്തുനിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവേക് രാമസ്വാമിക്കെതിരെ വിമര്‍ശനവുമായി ട്രംപ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വിവേക് വഞ്ചകനും ഇടനിലക്കാരനും ആണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. വിവേകിന് വോട്ടു ചെയ്താല്‍ അത് മറുവശത്താണ് ഉപകരിക്കുകയെന്നും പറഞ്ഞു. വിവേകിന് പിന്തുണ വര്‍ധിക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ട്രംപ് വിമര്‍ശനവുമായി രംഗത്തുവന്നത്. നേരത്തെ ട്രംപിനെ 21ാം നൂറ്റാണ്ടിലെ മികച്ച പ്രസിഡന്റാണെന്ന് വിവേക് വിശേഷിപ്പിച്ചിരുന്നു. റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ പുതിയ സ്ഥാനാര്‍ഥിയെ ആഗ്രഹിക്കുന്നില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചനയെന്ന് വിവേക് പറഞ്ഞു. വിവേകിന്റെ പിന്മാറ്റത്തോടെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെ, ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് എന്നിവരാണ് ട്രംപിനെതിരെ മത്സര രംഗത്തുള്ള മറ്റു സ്ഥാനാര്‍ഥികള്‍. അയോവയില്‍ ഡോണള്‍ഡ് ട്രംപിന് 25,813…
Read More » -
ഇറാഖിലെ ‘മൊസാദ് ആസ്ഥാനം’ ആക്രമിച്ചെന്ന് ഇറാന്‍; നിരവധി മരണം
ടെഹ്റാന്‍: ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ എര്‍ബിലിലെ ഇസ്രയേലി രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചതായി ഇറാന്‍. സായുധസേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോറിനെ (ഐആര്‍ജിസി) ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഐആര്‍ജിസി സിറിയയിലും കുര്‍ദിസ്ഥാന്‍ മേഖലയിലും ഒന്നിലധികം മിസൈല്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി കുര്‍ദിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ പ്രമുഖ വ്യവസായി പെഷ്റോ ദിസായിയും ഉള്‍പ്പെടുന്നുവെന്ന് കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു. കുര്‍ദിസ്ഥാനിലെ ‘മൊസാദിന്റെ ആസ്ഥാന’മെന്ന് ആരോപിക്കപ്പെടുന്നിടത്താണ് ആക്രമണമുണ്ടായത്. ചാരപ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള കേന്ദ്രമായി പ്രവര്‍ത്തിച്ച ആസ്ഥാനമാണ് ആക്രമിച്ചതെന്ന് ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു. ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിനു മറുപടിയായാണ് ആക്രമണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആക്രമണത്തെ യുഎസ് അപലപിച്ചു. ”എര്‍ബിലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ യുഎസ് ശക്തമായി അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.…
Read More » -
തിരിച്ചടിച്ച് ഹൂതികൾ ;അമേരിക്കൻ ചരക്കുകപ്പലിനുനേരെ മിസൈല്‍ ആക്രമണം
സൻഅ: സംഘര്‍ഷ മേഖലയായി തുടരുന്ന ചെങ്കടലില്‍ അമേരിക്കൻ ചരക്കുകപ്പലിനുനേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം.ഏദൻ തീരത്ത് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അമേരിക്കയിലെ കണേറ്റിക്കട്ട് ആസ്ഥാനമായ കമ്ബനിക്ക് കീഴിലുള്ള ഈഗിള്‍ ജബ്രാള്‍ട്ടര്‍ എന്ന കപ്പലിനുനേരെയാണ് ആക്രമണം നടന്നത്. ഗാസ അതിക്രമത്തില്‍ ഇസ്രായേലിന് പിന്തുണയേകി ചെങ്കടലില്‍ റോന്തുചുറ്റുന്ന പടക്കപ്പല്‍ യു.എസ്.എസ് ലബൂണിനുനേരെ ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം 4.45ഓടെ ഹൂതികള്‍ മിസൈല്‍ തൊടുത്തിരുന്നു. എന്നാല്‍, ലക്ഷ്യത്തിലെത്തും മുമ്ബേ ഹുദൈദ തീരത്തുവെച്ച് അമേരിക്കൻ യുദ്ധവിമാനങ്ങള്‍ മിസൈല്‍ തകര്‍ത്തിരുന്നു. അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ ഹൂതി സൈനിക കേന്ദ്രങ്ങളില്‍ കഴിഞ്ഞയാഴ്ച തുടർച്ചയായി വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടല്‍ ആക്രമണം നിര്‍ത്തില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം ആവര്‍ത്തിച്ചു. നവംബര്‍ 19നുശേഷം ഹൂതികള്‍ ചെങ്കടലില്‍ 27 ആക്രമണങ്ങള്‍ നടത്തിയിരുന്നു.അതേസമയം ഹൂതികള്‍ക്കെതിരേ കൂടുതല്‍ ആക്രമണത്തിന് അമേരിക്ക മടിക്കില്ലെന്ന് പ്രസിഡന്‍റ് ബൈഡൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
Read More » -
ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ‘ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രവു’മായി ഇറ്റാലിയൻ ഫോട്ടോഗ്രാഫർ
ഒരു ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ ആരെങ്കിലും വര്‍ഷങ്ങളോളം കാത്തിരിക്കാറുണ്ടോ? സാധ്യത കുറവാണ്. എന്നാല്‍ ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ വലേരിയോ മിനാറ്റോ തന്റെ പ്രിയപ്പെട്ട ചിത്രം പകര്‍ത്താന്‍ കാത്തിരുന്നത് ആറ് വര്‍ഷമാണ്. ഒടുവിൽ കാലത്തിന്റെ കാവ്യനീതി പോലെ അത് ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രവുമായി. ആറ് വര്‍ഷത്തെ പ്രയത്‌നത്തിനിടയിൽ ചന്ദ്രന്റെ സഞ്ചാരപദവും കാലാവസ്ഥാ മാറ്റങ്ങളുമെല്ലാം അദ്ദേഹത്തിന് പഠിക്കേണ്ടി വന്നു. ഇപ്പോഴിതാ നാസയെ പോലും വിസ്മയ്പ്പിക്കുന്ന ചിത്രവുമായെത്തിയിരിക്കുകയാണ് വലെറിയോ. 2023 ഡിസംബര്‍ 15 -ന് രാത്രി 6.52 -നാണ് വലെറിയ വര്‍ഷങ്ങളോളം കാത്തിരുന്ന ആ ഷോട്ട് ക്യാമറയില്‍ പതിഞ്ഞത്. ചാന്ദ്ര വിന്യാസത്തിന്റെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ടൂറിനിലെ സുപെര്‍ഗ ബസിലിക്കയുടെ ഗോപുരവും പിന്നില്‍ മോന്റാവിസോ മലനിരകളും അതിന് പിന്നിലായി ചന്ദ്രനും വരുന്ന മാജിക്കല്‍ ഫ്രെയിമാണ് ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ഡിസംബറില്‍ നാസയുടെ ‘അസ്‌ട്രോണമി പിക്ചര്‍ ഓഫ് ദി ഡേ’ അവാര്‍ഡും ഈ ചിത്രം നേടിയെടുത്തു. നാസ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച…
Read More » -
ഹൂതികൾ എങ്ങനെ ലോകരാജ്യങ്ങൾക്ക് ഭീക്ഷണിയാകുന്നു ?
സൻഅ: ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് യെമൻ. 2014-ല്‍ ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ തലസ്ഥാനമായ സൻഅ പിടിച്ചെടുക്കാൻ പദ്ധതികള്‍ ആരംഭിച്ചതോടെ രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലുമാണ്. ആഭ്യന്തരയുദ്ധം കാരണം രാജ്യത്ത് വൻ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതിനിടയിലായിരുന്നു സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂതികൾക്കെതിരെയുള്ള ദീര്‍ഘകാല പോരാട്ടം.ഇത് നാശനഷ്ടങ്ങൾ ഒന്നുകൂടി വര്‍ധിപ്പിച്ചു, ഫലത്തിൽ ദാരിദ്ര്യവും കൂടി. എന്നാല്‍ ഇതൊന്നും വകവെക്കാതെ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ചെങ്കടലിലൂടെ ചരക്കുകളുമായി പോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം നടത്തുകയാണ്. ഇവരുടെ ആക്രമണം ഇതുവഴിയുള്ള വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ മറ്റ് പല രാജ്യങ്ങളുടെയും സഹായത്തോടെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യം ഹൂതി വിമതരുടെ താവളങ്ങള്‍ ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്.ഇസ്രായേലിന് സഹായവുമായി എത്തിയ കപ്പലുകളെ ആക്രമിച്ചതോടെയാണിത്.എന്നാല്‍ ആക്രമണങ്ങളെ ഭയന്ന് പലസ്തീനെയും ഗാസയേയും പിന്തുണയ്ക്കുന്നത് യെമൻ അവസാനിപ്പിക്കുമെന്ന് യുഎസും ബ്രിട്ടനും കരുതുന്നത് തെറ്റാണെന്ന് ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. ഹൂതികളുടെ ശക്തി യെമൻ രണ്ട് വശങ്ങളില്‍ രണ്ട് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു, മറ്റ്…
Read More » -
ലോക്കോ പൈലറ്റ് ആകണമെന്ന് ബാല്യത്തിലേ സ്വപ്നം കണ്ടു, സഫലമായത് അങ്ങ് ലണ്ടനില്‍; കാഞ്ഞങ്ങാട്ടുകാരന്‍ ജാഷിറിന്റെ ജീവിതം ഏവർക്കും പ്രചോദനം
എംബിഎ പഠിച്ച് മറ്റ് ജോലികള്‍ ചെയ്യുമ്പോഴും ട്രെയിനിന്റെ ലോക്കോ പൈലറ്റ് ആകണമെന്ന മോഹം മനസില്‍ സൂക്ഷിച്ച കാഞ്ഞങ്ങാട് കല്ലുരാവി സ്വദേശിയായ ജാഷിറിന്റെ ആ സ്വപ്നം സ്ഥലമായത് അങ്ങ് ലണ്ടനില്‍ വെച്ച്. കാഞ്ഞങ്ങാട് സൗത്ത് സ്‌ക്കൂളിലെ പഠനകാലത്ത് റെയില്‍പാത മുറിച്ചുകടന്നാണ് ജാഷിര്‍ സ്‌കൂളിലേക്ക് പോയിരുന്നത്. അന്ന് കൂകിപ്പായുന്ന ട്രെയിന്‍ ജാഷിറിന് കൗതുകമായിരുന്നു. അതിന്റെ ഡ്രൈവറാകണമെന്ന മോഹം തുടങ്ങിയത് അന്നു മുതല്‍ക്കാണ്. സാധാരണ സർക്കാർ സ്‌ക്കൂളിൽ പഠിച്ച ജാഷിർ തുടർപഠനത്തിന്റെ ഭാഗമായി 2012 ലാണ് ലണ്ടനിലെത്തിയത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ എംബിഎ നേടിയ ജാഷിര്‍ തന്റെ മോഹവുമായി മുന്നോട്ടുപോകുകയും 34-ാം വയസില്‍ ലോക്കോ പൈലറ്റ് ആയി ലണ്ടനില്‍ ജോലിക്ക് കയറുകയും ചെയ്തു. 2015ല്‍ ലണ്ടനില്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ ലണ്ടന്‍ ബ്രിഡ്ജിലാണ് ട്രെയിൻ ഡിസ്പാച്ചറായി ജോലിക്ക് കയറിയത്. പിന്നീട് ഒരു വർഷത്തിന് ശേഷം 2016 ൽ വിക്ടോറിയ സ്റ്റേഷനിലേക്ക് മാറ്റം കിട്ടുകയും 2020 ൽ ടീം ലീഡറായി പ്രമോഷൻ ലഭിക്കുകയും…
Read More » -
ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിന് 100 ദിവസം; ഇതുവരെ കൊല്ലപ്പെട്ടത് 23,843 പലസ്തീൻകാര്‍
ഗാസ: കഴിഞ്ഞ ഒക്ടോബര്‍ 7നു ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാരംഭിച്ച യുദ്ധത്തില്‍ ഗസ്സയില്‍ ഇതുവരെ 23,843 പലസ്തീൻകാര്‍ കൊല്ലപ്പെട്ടു; 60,317 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ മാത്രം മധ്യ ഗസ്സയിലും ഖാൻ യൂനിസിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളില്‍ 135 ഹമാസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ 7നു ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിൽ 1200 പേരെ വധിക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഇസ്രായേൽ ഗാസയിൽ യുദ്ധം ആരംഭിച്ചത്. ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ആവര്‍ത്തിച്ച ഇസ്രായേൽ സേന സാധാരണക്കാര്‍ക്കു ഉപദ്രവമുണ്ടാകുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.അതേസമയം ഖാൻ യൂനിസില്‍ ഇസ്രയേലിന്റെ ഹെലികോപ്റ്റര്‍ തകര്‍ത്തതായി ഹമാസും അവകാശപ്പെട്ടു. ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, യഹൂദ്യയിലും സമരിയയിലും ജോര്‍ദാന്‍ താഴ്‌വര പ്രദേശങ്ങളിലുമായി 2,650ലധികം തീവ്രവാദികളെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്, അവരില്‍ ഏകദേശം 1,300 പേര്‍ ഹമാസുമായി നേരിട്ട് ബന്ധമുള്ളവരാണ്.
Read More »