പോർട്ട് ലൂയിസ്: മൗറീഷ്യസ് ജനതയെ വലച്ച് കനത്ത മഴയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. സമീപ ദ്വീപായ റീയൂണിയനിൽ ആഞ്ഞടിച്ച ബെലാൽ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ച് മൗറീഷ്യസ് ലക്ഷ്യമാക്കി നീങ്ങുകയാണ്.
ഇതേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഉൾപ്പെടെ വെള്ളത്തിലായി.പലതും ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്.ശക്തമായ കാറ്റ് വീശുന്നതിനാൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൗറീഷ്യസ് അന്താരാഷ്ട്ര വിമാനത്താവളം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുകയാണ്.
ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെയാണ് സ്ഥാനം.ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ഒരു രാജ്യം കൂടിയാണ് ഇത് .ജനസംഖ്യയില്‍ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്.അതില്‍ അമ്ബതു ശതമാനത്തിലേറെ ജനങ്ങള്‍ ഹിന്ദുമത വിശ്വാസികളുമാണ്.കഴിഞ്ഞ ദിവസം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവ് മൗറീഷ്യസ് സര്‍ക്കാർ പുറത്തിറക്കിയിരുന്നു.